bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Proverbs 30
Proverbs 30
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 31 →
1
യാക്കേയുടെ മകനായ ആഗൂരിന്റെ വചനങ്ങള്‍; ഒരു അരുളപ്പാട്; ആ പുരുഷന്റെ വാക്യമാവിത്: ദൈവമേ, ഞാന്‍ അധ്വാനിച്ചു, ദൈവമേ, ഞാന്‍ അധ്വാനിച്ചു ക്ഷയിച്ചിരിക്കുന്നു.
2
ഞാന്‍ സകല മനുഷ്യരിലും മൃഗപ്രായനത്രേ; മാനുഷബുദ്ധി എനിക്കില്ല;
3
ഞാന്‍ ജ്ഞാനം അഭ്യസിച്ചിട്ടില്ല; പരിശുദ്ധനായവന്റെ പരിജ്ഞാനം എനിക്കില്ല.
4
സ്വര്‍ഗത്തിൽ കയറുകയും ഇറങ്ങിവരികയും ചെയ്തവന് ആര്? കാറ്റിനെ തന്റെ മുഷ്ടിയിൽ പിടിച്ചടക്കിയവനാര്? വെള്ളങ്ങളെ വസ്ത്രത്തിൽ കെട്ടിയവന് ആര്? ഭൂമിയുടെ അറുതികളെയൊക്കെയും നിയമിച്ചവന്‍ ആര്? അവന്റെ പേരെന്ത്? അവന്റെ മകന്റെ പേരെന്ത്? നിനക്കറിയാമോ?
5
ദൈവത്തിന്റെ സകല വചനവും ശുദ്ധി ചെയ്തതാകുന്നു; തന്നിൽ ആശ്രയിക്കുന്നവര്‍ക്ക് അവന് പരിച തന്നെ.
6
അവന്റെ വചനങ്ങളോടു നീ ഒന്നും കൂട്ടരുത്; അവന് നിന്നെ വിസ്തരിച്ചിട്ടു നീ കള്ളനാകുവാന്‍ ഇടവരരുത്.
7
രണ്ടു കാര്യം ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്കു നിഷേധിക്കരുതേ;
8
വ്യാജവും ഭോഷ്കും എന്നോട് അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്കു തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ.
9
ഞാന്‍ തൃപ്തനായിത്തീര്‍ന്നിട്ട്: യഹോവ ആര് എന്നു നിന്നെ നിഷേധിപ്പാനും ദരിദ്രനായിത്തീര്‍ന്നിട്ടു മോഷ്ടിച്ച് എന്റെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ.
10
ദാസനെക്കുറിച്ചു യജമാനനോട് ഏഷണി പറയരുത്; അവന് നിന്നെ ശപിപ്പാനും നീ കുറ്റക്കാരനായിത്തീരുവാനും ഇടവരരുത്.
11
അപ്പനെ ശപിക്കയും അമ്മയെ അനുഗ്രഹിക്കാതിരിക്കയും ചെയ്യുന്നോരു തലമുറ!
12
തങ്ങള്‍ക്കു തന്നെ നിര്‍മ്മലരായിത്തോന്നുന്നവരും അശുദ്ധി കഴുകിക്കളയാത്തവരുമായോരു തലമുറ!
13
അയ്യോ ഈ തലമുറയുടെ കണ്ണുകള്‍ എത്ര ഉയര്‍ന്നിരിക്കുന്നു- അവരുടെ കണ്ണിമകള്‍ എത്ര പൊങ്ങിയിരിക്കുന്നു-
14
എളിയവരെ ഭൂമിയിൽനിന്നും ദരിദ്രരെ മനുഷ്യരുടെ ഇടയിൽനിന്നും തിന്നുകളവാന് തക്കവണ്ണം മുമ്പല്ല് വാളായും അണപ്പല്ല് കത്തിയായും ഇരിക്കുന്നോരു തലമുറ!
15
കന്നട്ടയ്ക്കു: തരിക, തരിക എന്ന രണ്ടു പുത്രിമാര്‍ ഉണ്ട്; ഒരിക്കലും തൃപ്തിവരാത്തതു മൂന്നുണ്ട്; മതി എന്നു പറയാത്തതു നാലുണ്ട്:
16
പാതാളവും വന്ധ്യയുടെ ഗര്‍ഭപാത്രവും വെള്ളം കുടിച്ചു തൃപ്തിവരാത്ത ഭൂമിയും മതി എന്നു പറയാത്ത തീയും തന്നെ.
17
അപ്പനെ പരിഹസിക്കയും അമ്മയെ അനുസരിക്കാതിരിക്കയും ചെയ്യുന്ന കണ്ണിനെ തോട്ടരികത്തെ കാക്ക കൊത്തിപ്പറിക്കയും കഴുകിന്‍കുഞ്ഞുങ്ങള്‍ തിന്നുകയും ചെയ്യും.
18
എനിക്ക് അതിവിസ്മയമായി തോന്നുന്നതു മൂന്നുണ്ട്; എനിക്ക് അറിഞ്ഞുകൂടാത്തതു നാലുണ്ട്:
19
ആകാശത്ത് കഴുകന്റെ വഴിയും പാറമേൽ സര്‍പ്പത്തിന്റെ വഴിയും സമുദ്രമധ്യേ കപ്പലിന്റെ വഴിയും കന്യകയോടുകൂടെ പുരുഷന്റെ വഴിയും തന്നെ.
20
വ്യഭിചാരിണിയുടെ വഴിയും അങ്ങനെ തന്നെ. അവള് തിന്നു വായ് തുടച്ചിട്ടു ഞാന്‍ ഒരു ദോഷവും ചെയ്തിട്ടില്ലന്നു പറയുന്നു.
21
മൂന്നിന്റെ നിമിത്തം ഭൂമി വിറയ്ക്കുന്നു; നാലിന്റെ നിമിത്തം അതിനു സഹിച്ചുകൂടാ:
22
ദാസന് രാജാവായാൽ അവന്റെ നിമിത്തവും ഭോഷന് തിന്നു തൃപ്തനായാൽ അവന്റെ നിമിത്തവും
23
വിലക്ഷണയ്ക്കു വിവാഹം കഴിഞ്ഞാൽ അവളുടെ നിമിത്തവും ദാസി യജമാനത്തിയുടെ സ്ഥാനം പ്രാപിച്ചാൽ അവളുടെ നിമിത്തവും തന്നെ.
24
ഭൂമിയിൽ എത്രയും ചെറിയവയെങ്കിലും അത്യന്തം ജ്ഞാനമുള്ളവയായിട്ട് നാലുണ്ട്:
25
ഉറുമ്പ് ബലഹീനജാതി എങ്കിലും അതു വേനൽക്കാലത്ത് ആഹാരം സമ്പാദിച്ചുവയ്ക്കുന്നു.
26
കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും അതു പാറയിൽ പാര്‍പ്പിടം ഉണ്ടാക്കുന്നു.
27
വെട്ടുക്കിളിക്കു രാജാവില്ല എങ്കിലും അതൊക്കെയും അണിയണിയായി പുറപ്പെടുന്നു.
28
പല്ലിയെ കൈകൊണ്ടു പിടിക്കാം എങ്കിലും അതു രാജാക്കന്മാരുടെ അരമനകളിൽ പാര്‍ക്കുന്നു.
29
ചന്തമായി നടകൊള്ളുന്നതു മൂന്നുണ്ട്; ചന്തമായി നടക്കുന്നതു നാലുണ്ട്:
30
മൃഗങ്ങളിൽവച്ചു ശക്തിയേറിയതും ഒന്നിനും വഴിമാറാത്തതുമായ സിംഹവും
31
നായാട്ടുനായും കോലാട്ടുകൊറ്റനും സൈന്യസമേതനായ രാജാവും തന്നെ.
32
നീ നിഗളിച്ചു ഭോഷത്തം പ്രവര്‍ത്തിക്കയോ ദോഷം നിരൂപിക്കയോ ചെയ്തുപോയെങ്കിൽ കൈകൊണ്ടു വായ് പൊത്തിക്കൊള്‍ക.
33
പാൽ കടഞ്ഞാൽ വെണ്ണയുണ്ടാകും; മൂക്കു ഞെക്കിയാൽ ചോര വരും; കോപം ഇളക്കിയാൽ വഴക്കുണ്ടാകും.
← Chapter 29
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 31 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31