bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Proverbs 23
Proverbs 23
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 24 →
1
നീ അധിപതിയോടുകൂടെ ഭക്ഷണത്തിന് ഇരിക്കുമ്പോള്‍ നിന്റെ മുമ്പിൽ ഇരിക്കുന്നവന് ആരെന്നു കരുതിക്കൊള്‍ക.
2
നീ ഭോജനപ്രിയന് ആകുന്നുവെങ്കിൽ നിന്റെ തൊണ്ടയ്ക്ക് ഒരു കത്തി വച്ചുകൊള്‍ക.
3
അവന്റെ സ്വാദുഭോജനങ്ങളെ കൊതിക്കരുത്; അവ വഞ്ചിക്കുന്ന ഭോജനമല്ലോ.
4
ധനവാനാകേണ്ടതിനു പണിപ്പെടരുത്; അതിനായുള്ള ബുദ്ധി വിട്ടുകളക.
5
നിന്റെ ദൃഷ്ടി ധനത്തിന്മേൽ പതിക്കുന്നത് എന്തിന്? അത് ഇല്ലാതെയായിപ്പോകുമല്ലോ. കഴുകന് ആകാശത്തേക്ക് എന്നപോലെ അതു ചിറകെടുത്തു പറന്നുകളയും.
6
കണ്ണുകടിയുള്ളവന്റെ അപ്പം തിന്നരുത്; അവന്റെ സ്വാദുഭോജ്യങ്ങളെ ആഗ്രഹിക്കയുമരുത്.
7
അവന് തന്റെ മനസ്സിൽ കണക്കു കൂട്ടുന്നതുപോലെ ആകുന്നു; തിന്നുകുടിച്ചുകൊള്‍ക എന്ന് അവന് നിന്നോടു പറയും; അവന്റെ ഹൃദയമോ നിനക്ക് അനുകൂലമല്ല.
8
നീ തിന്ന കഷണം ഛര്‍ദിച്ചുപോകും; നിന്റെ മാധുര്യവാക്ക് നഷ്ടമായെന്നും വരും.
9
ഭോഷന് കേള്‍ക്കെ നീ സംസാരിക്കരുത്; അവന് നിന്റെ വാക്കുകളുടെ ജ്ഞാനത്തെ നിരസിച്ചുകളയും.
10
പണ്ടേയുള്ള അതിര് നീക്കരുത്; അനാഥന്മാരുടെ നിലം ആക്രമിക്കയുമരുത്.
11
അവരുടെ പ്രതികാരകന് ബലവാനല്ലോ; അവര്‍ക്കു നിന്നോടുള്ള വ്യവഹാരം അവന് നടത്തും.
12
നിന്റെ ഹൃദയം പ്രബോധനത്തിനും നിന്റെ ചെവി പരിജ്ഞാനവചനങ്ങള്‍ക്കും സമര്‍പ്പിക്ക.
13
ബാലനു ശിക്ഷ കൊടുക്കാതിരിക്കരുത്; വടികൊണ്ട് അടിച്ചാൽ അവന് ചത്തുപോകയില്ല.
14
വടികൊണ്ട് അവനെ അടിക്കുന്നതിനാൽ നീ അവന്റെ പ്രാണനെ പാതാളത്തിൽനിന്നു വിടുവിക്കും.
15
മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.
16
നിന്റെ അധരം നേര് സംസാരിച്ചാൽ എന്റെ അന്തരംഗങ്ങള്‍ ആനന്ദിക്കും.
17
നിന്റെ ഹൃദയം പാപികളോട് അസൂയപ്പെടരുത്; നീ എല്ലായ്പോഴും യഹോവാഭക്തിയോടിരിക്ക.
18
ഒരു പ്രതിഫലം ഉണ്ടാകും നിശ്ചയം; നിന്റെ പ്രത്യാശയ്ക്കു ഭംഗം വരികയുമില്ല.
19
മകനേ, കേട്ടു ജ്ഞാനം പഠിക്ക; നിന്റെ ഹൃദയത്തെ നേര്‍വഴിയിൽ നടത്തിക്കൊള്‍ക.
20
നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുത്.
21
കുടിയനും അതിഭക്ഷകനും ദരിദ്രരായിത്തീരും; നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാക്കും.
22
നിന്നെ ജനിപ്പിച്ച അപ്പന്റെ വാക്കു കേള്‍ക്ക; നിന്റെ അമ്മ വൃദ്ധയായിരിക്കുമ്പോള്‍ അവളെ നിന്ദിക്കരുത്.
23
നീ സത്യം വില്ക്കയല്ല വാങ്ങുകയത്രേ വേണ്ടത്; ജ്ഞാനവും പ്രബോധനവും വിവേകവും അങ്ങനെ തന്നെ.
24
നീതിമാന്റെ അപ്പന് ഏറ്റവും ആനന്ദിക്കും; ജ്ഞാനിയുടെ ജനകന് അവനിൽ സന്തോഷിക്കും.
25
നിന്റെ അമ്മയപ്പന്മാര്‍ സന്തോഷിക്കട്ടെ; നിന്നെ പ്രസവിച്ചവള്‍ ആനന്ദിക്കട്ടെ.
26
മകനേ, നിന്റെ ഹൃദയം എനിക്കു തരിക; എന്റെ വഴി നിന്റെ കണ്ണിന് ഇമ്പമായിരിക്കട്ടെ.
27
വേശ്യാസ്ത്രീ ആഴമുള്ള കുഴിയും പരസ്ത്രീ ഇടുക്കമുള്ള കിണറും ആകുന്നു.
28
അവള് പിടിച്ചുപറിക്കാരനെപ്പോലെ പതിയിരിക്കുന്നു; മനുഷ്യരിൽ ദ്രോഹികളെ വര്‍ധിപ്പിക്കുന്നു.
29
ആര്‍ക്കു കഷ്ടം, ആര്‍ക്കു സങ്കടം, ആര്‍ക്കു കലഹം? ആര്‍ക്ക് ആവലാതി, ആര്‍ക്ക് അനാവശ്യമായ മുറിവുകള്‍, ആര്‍ക്കു കണ്‍ചുവപ്പ്?
30
വീഞ്ഞ് കുടിച്ചുകൊണ്ടു നേരം വൈകിക്കുന്നവര്‍ക്കും മദ്യം രുചി നോക്കുവാന്‍ പോകുന്നവര്‍ക്കും തന്നെ.
31
വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുത്.
32
ഒടുക്കം അതു സര്‍പ്പംപോലെ കടിക്കും; അണലിപോലെ കൊത്തും.
33
നിന്റെ കണ്ണ് പരസ്ത്രീകളെ നോക്കും; നിന്റെ ഹൃദയം വക്രത പറയും.
34
നീ നടുക്കടലിൽ ശയിക്കുന്നവനെപ്പോലെയും പാമരത്തിന്റെ മുകളിൽ ഉറങ്ങുന്നവനെപ്പോലെയും ആകും.
35
അവര്‍ എന്നെ അടിച്ചു, എനിക്കു നൊന്തില്ല; അവര്‍ എന്നെ തല്ലി, ഞാന്‍ അറിഞ്ഞതുമില്ല. ഞാന്‍ എപ്പോള്‍ ഉണരും? ഞാന്‍ ഇനിയും അതു തന്നെ തേടും എന്നു നീ പറയും.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31