bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Proverbs 16
Proverbs 16
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 17 →
1
ഹൃദയത്തിലെ നിരൂപണങ്ങള്‍ മനുഷ്യനുള്ളവ; നാവിന്റെ ഉത്തരമോ യഹോവയാൽ വരുന്നു.
2
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു.
3
നിന്റെ പ്രവൃത്തികളെ യഹോവയ്ക്കു സമര്‍പ്പിക്ക; എന്നാൽ നിന്റെ ഉദ്ദേശ്യങ്ങള്‍ സാധിക്കും.
4
യഹോവ സകലത്തെയും തന്റെ ഉദ്ദേശ്യത്തിന്നായി ഉണ്ടാക്കിയിരിക്കുന്നു; അനര്‍ഥദിവസത്തിനായി ദുഷ്ടനെയും കൂടെ.
5
ഗര്‍വമുള്ള ഏവനും യഹോവയ്ക്കു വെറുപ്പ്; അവനു ശിക്ഷ വരാതിരിക്കയില്ല എന്നതിനു ഞാന്‍ കൈയടിക്കുന്നു.
6
ദയയും വിശ്വസ്തതയുംകൊണ്ട് അകൃത്യം പരിഹരിക്കപ്പെടുന്നു; യഹോവാഭക്തികൊണ്ട് മനുഷ്യര്‍ ദോഷത്തെ വിട്ടകലുന്നു.
7
ഒരുത്തന്റെ വഴികള്‍ യഹോവയ്ക്ക് ഇഷ്ടമായിരിക്കുമ്പോള് അവന് അവന്റെ ശത്രുക്കളെയും അവനോട് ഇണക്കുന്നു.
8
ന്യായരഹിതമായ വലിയ വരവിനെക്കാള്‍ നീതിയോടെയുള്ള അല്പം നല്ലത്.
9
മനുഷ്യന്റെ ഹൃദയം തന്റെ വഴിയെ നിരൂപിക്കുന്നു; അവന്റെ കാലടികളെയോ യഹോവ ക്രമപ്പെടുത്തുന്നു.
10
രാജാവിന്റെ അധരങ്ങളിൽ അരുളപ്പാടുണ്ട്; ന്യായവിധിയിൽ അവന്റെ വായ് പിഴയ്ക്കുന്നതുമില്ല.
11
ഒത്ത വെള്ളിക്കോലും ത്രാസും യഹോവയ്ക്കുള്ളവ; സഞ്ചിയിലെ പടിയൊക്കെയും അവന്റെ പ്രവൃത്തിയാകുന്നു.
12
ദുഷ്ടത പ്രവര്‍ത്തിക്കുന്നതു രാജാക്കന്മാര്ക്കു വെറുപ്പ്; നീതികൊണ്ടല്ലോ സിംഹാസനം സ്ഥിരപ്പെടുന്നത്.
13
നീതിയുള്ള അധരങ്ങള്‍ രാജാക്കന്മാര്ക്കു പ്രസാദം; നേര് പറയുന്നവനെ അവര്‍ സ്നേഹിക്കുന്നു.
14
രാജാവിന്റെ ക്രോധം മരണദൂതനു തുല്യം; ജ്ഞാനമുള്ള മനുഷ്യനോ അതിനെ ശമിപ്പിക്കും.
15
രാജാവിന്റെ മുഖപ്രകാശത്തിൽ ജീവന് ഉണ്ട്; അവന്റെ പ്രസാദം പിന്മഴയ്ക്കുള്ള മേഘംപോലെയാകുന്നു.
16
തങ്കത്തെക്കാള് ജ്ഞാനത്തെ സമ്പാദിക്കുന്നത് എത്ര നല്ലത്! വെള്ളിയെക്കാള് വിവേകം സമ്പാദിക്കുന്നത് എത്ര ഉത്തമം!
17
ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവന് തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.
18
നാശത്തിനു മുമ്പേ ഗര്‍വം; വീഴ്ചയ്ക്കു മുമ്പേ ഉന്നതഭാവം.
19
ഗര്‍വികളോടുകൂടെ കവര്‍ച്ച പങ്കിടുന്നതിനെക്കാള് താഴ്മയുള്ളവരോടുകൂടെ താഴ്മയുള്ളവനായിരിക്കുന്നതു നല്ലത്.
20
തിരുവചനം പ്രമാണിക്കുന്നവന് നന്മ കണ്ടെത്തും; യഹോവയിൽ ആശ്രയിക്കുന്നവന് ഭാഗ്യവാന്.
21
ജ്ഞാനഹൃദയന് വിവേകി എന്നു വിളിക്കപ്പെടും; അധരമാധുര്യം വിദ്യയെ വര്‍ധിപ്പിക്കുന്നു.
22
വിവേകം വിവേകിക്കു ജീവന്റെ ഉറവാകുന്നു; ഭോഷന്മാരുടെ പ്രബോധനമോ ഭോഷത്തം തന്നെ.
23
ജ്ഞാനിയുടെ ഹൃദയം അവന്റെ വായ് പഠിപ്പിക്കുന്നു; അവന്റെ അധരങ്ങള്‍ക്കു വിദ്യ വര്‍ധിപ്പിക്കുന്നു.
24
ഇമ്പമുള്ള വാക്ക് തേന്‍കട്ടയാകുന്നു; മനസ്സിനു മധുരവും അസ്ഥികള്‍ക്കു ഔഷധവും തന്നെ;
25
ചിലപ്പോള്‍ ഒരു വഴി മനുഷ്യനു ചൊവ്വായി തോന്നുന്നു. അതിന്റെ അവസാനമോ മരണവഴികള് അത്രേ.
26
പണിക്കാരന്റെ വിശപ്പ് അവനെക്കൊണ്ടു പണി ചെയ്യിക്കുന്നു; അവന്റെ വായ് അവനെ അതിനായി നിര്‍ബന്ധിക്കുന്നു.
27
നിസ്സാരമനുഷ്യന് പാതകം എന്ന കുഴി കുഴിക്കുന്നു; അവന്റെ അധരങ്ങളിൽ കത്തുന്ന തീ ഉണ്ട്.
28
വക്രതയുള്ള മനുഷ്യന് വഴക്ക് ഉണ്ടാക്കുന്നു; ഏഷണിക്കാരന് മിത്രങ്ങളെ ഭേദിപ്പിക്കുന്നു.
29
സാഹസക്കാരന്‍ കൂട്ടുകാരനെ വശീകരിക്കയും കൊള്ളരുതാത്ത വഴിയിൽ നടത്തുകയും ചെയ്യുന്നു.
30
കണ്ണ് അടയ്ക്കുന്നവന് വക്രത നിരൂപിക്കുന്നു; വപ്പു കടിക്കുന്നവന് ദോഷം നിവര്‍ത്തിക്കുന്നു.
31
നരച്ച തല ശോഭയുള്ള കിരീടമാകുന്നു; നീതിയുടെ മാര്‍ഗത്തിൽ അതിനെ പ്രാപിക്കാം.
32
ദീര്‍ഘക്ഷമയുള്ളവന്‍ യുദ്ധവീരനിലും ജിതമാനസന് പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠന്.
33
ചീട്ടു മടിയിൽ ഇടുന്നു; അതിന്റെ വിധാനമോ യഹോവയാലത്രെ.
← Chapter 15
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 17 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31