bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Proverbs 22
Proverbs 22
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 23 →
1
അനവധി സമ്പത്തിലും സൽകീര്‍ത്തിയും വെള്ളിയിലും പൊന്നിലും കൃപയും നല്ലത്.
2
ധനവാനും ദരിദ്രനും തമ്മിൽ കാണുന്നു; അവരെയൊക്കെയും ഉണ്ടാക്കിയവന് യഹോവ തന്നെ.
3
വിവേകമുള്ളവന് അനര്‍ഥം കണ്ട് ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരേ ചെന്നു ചേതപ്പെടുന്നു.
4
താഴ്മയ്ക്കും യഹോവാഭക്തിക്കും ഉള്ള പ്രതിഫലം ധനവും മാനവും ജീവനും ആകുന്നു.
5
വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ട്; തന്റെ പ്രാണനെ സൂക്ഷിക്കുന്നവന് അവയോട് അകന്നിരിക്കട്ടെ.
6
ബാലന് നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവന് വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.
7
ധനവാന് ദരിദ്രന്മാരെ ഭരിക്കുന്നു; കടം മേടിക്കുന്നവന് കടം കൊടുക്കുന്നവനു ദാസന്.
8
നീതികേടു വിതയ്ക്കുന്നവന് ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.
9
ദയാകടാക്ഷമുള്ളവന്‍ അനുഗ്രഹിക്കപ്പെടും; അവന് തന്റെ ആഹാരത്തിൽനിന്ന് അഗതിക്കു കൊടുക്കുന്നുവല്ലോ.
10
പരിഹാസിയെ നീക്കിക്കളക; അപ്പോള്‍ പിണക്കം പൊയ്ക്കൊള്ളും; കലഹവും നിന്ദയും നിന്നുപോകും.
11
ഹൃദയശുദ്ധി ഇഷ്ടപ്പെടുന്നവന് അധരലാവണ്യം ഉണ്ട്; രാജാവ് അവന്റെ സ്നേഹിതന്.
12
യഹോവയുടെ കണ്ണ് പരിജ്ഞാനമുള്ളവനെ കാക്കുന്നു; ദ്രോഹികളുടെ വാക്കോ അവന് മറിച്ചുകളയുന്നു.
13
വെളിയിൽ സിംഹം ഉണ്ട്, വീഥിയിൽ എനിക്കു ജീവഹാനി വരും എന്നു മടിയന്‍ പറയുന്നു.
14
പരസ്ത്രീയുടെ വായ് ആഴമുള്ള കുഴി ആകുന്നു; യഹോവയാൽ ത്യജിക്കപ്പെട്ടവന് അതിൽ വീഴും.
15
ബാലന്റെ ഹൃദയത്തോടു ഭോഷത്തം പറ്റിയിരിക്കുന്നു; ശിക്ഷയ്ക്കുള്ള വടി അതിനെ അവനിൽനിന്ന് അകറ്റിക്കളയും.
16
ആദായം ഉണ്ടാക്കേണ്ടതിന് എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന് കൊടുക്കുന്നവനും മുട്ടുള്ളവനായിത്തീരും.
17
ജ്ഞാനികളുടെ വചനങ്ങളെ ചെവി ചായിച്ചു കേള്‍ക്കുക; എന്റെ പരിജ്ഞാനത്തിനു മനസ്സുവയ്ക്കുക.
18
അവയെ നിന്റെ ഉള്ളിൽ സൂക്ഷിക്കുന്നതും നിന്റെ അധരങ്ങളിൽ അവയൊക്കെയും ഉറച്ചിരിക്കുന്നതും മനോഹരം.
19
നിന്റെ ആശ്രയം യഹോവയിൽ ആയിരിക്കേണ്ടതിന് ഞാന്‍ ഇന്നു നിന്നോട്, നിന്നോടു തന്നെ, ഉപദേശിച്ചിരിക്കുന്നു.
20
നിന്നെ അയച്ചവര്‍ക്കു നീ നേരുള്ള മറുപടി കൊണ്ടുപോകേണ്ടതിന് നിനക്കു നേരുള്ള മറുപടിയുടെ നിശ്ചയം അറിയിച്ചുതരുവാന്
21
ആലോചനയും പരിജ്ഞാനവും അടങ്ങിയ സാരസംഗതികളെ ഞാന്‍ നിനക്ക് എഴുതിയിട്ടുണ്ടല്ലോ.
22
എളിയവനോട് അവന് എളിയവനാക കൊണ്ടു കവര്‍ച്ച ചെയ്യരുത്; അരിഷ്ടനെ പടിവാതിൽക്കൽവച്ചു പീഡിപ്പിക്കയും അരുത്.
23
യഹോവ അവരുടെ വ്യവഹാരം നടത്തും; അവരെ കൊള്ളയിട്ടവരുടെ ജീവനെ കൊള്ളയിടും.
24
കോപശീലനോടു സഖിത്വമരുത്; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുത്.
25
നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണന് കെണിയിൽ അകപ്പെടുവാനും സംഗതി വരരുത്.
26
നീ കൈയടിക്കുന്നവരുടെ കൂട്ടത്തിലും കടത്തിനു ജാമ്യം നില്ക്കുന്നവരുടെ കൂട്ടത്തിലും ആയിപ്പോകരുത്.
27
വീട്ടുവാന് നിനക്കു വകയില്ലാതെ വന്നിട്ടു നിന്റെ കീഴിൽനിന്നു നിന്റെ മെത്ത എടുത്തുകളവാന്‍ ഇടവരുത്തുന്നത് എന്തിന്?
28
നിന്റെ പിതാക്കന്മാര് ഇട്ടിരിക്കുന്ന പണ്ടത്തെ അതിര് നീ മാറ്റരുത്.
29
പ്രവൃത്തിയിൽ സാമര്‍ഥ്യമുള്ള പുരുഷനെ നീ കാണുന്നുവോ? അവന് രാജാക്കന്മാരുടെ മുമ്പിൽ നില്ക്കും; നീചന്മാരുടെ മുമ്പിൽ അവന് നില്ക്കയില്ല.
← Chapter 21
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 23 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31