bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Proverbs 28
Proverbs 28
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 29 →
1
ആരും ഓടിക്കാതെ ദുഷ്ടന്മാര് ഓടിപ്പോകുന്നു; നീതിമാന്മാരോ ബാലസിംഹംപോലെ നിര്‍ഭയമായിരിക്കുന്നു.
2
ദേശത്തെ അതിക്രമംനിമിത്തം അതിലെ പ്രഭുക്കന്മാര് പലരായിരിക്കുന്നു; ബുദ്ധിയും പരിജ്ഞാനവും ഉള്ളവര്‍ മുഖാന്തരമോ അതിന്റെ വ്യവസ്ഥ ദീര്‍ഘമായി നില്ക്കുന്നു.
3
അഗതികളെ പീഡിപ്പിക്കുന്ന ദരിദ്രന് വിളവിനെ വച്ചേക്കാതെ ഒഴുക്കിക്കളയുന്ന മഴപോലെയാകുന്നു.
4
ന്യായപ്രമാണത്തെ ഉപേക്ഷിക്കുന്നവര്‍ ദുഷ്ടനെ പ്രശംസിക്കുന്നു; ന്യായപ്രമാണത്തെ കാക്കുന്നവരോ അവരോട് എതിര്‍ക്കുന്നു.
5
ദുഷ്ടന്മാര് ന്യായം തിരിച്ചറിയുന്നില്ല; യഹോവയെ അന്വേഷിക്കുന്നവരോ സകലവും തിരിച്ചറിയുന്നു.
6
തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാള്‍ പരമാര്‍ഥതയിൽ നടക്കുന്ന ദരിദ്രന് ഉത്തമന്.
7
ന്യായപ്രമാണത്തെ പ്രമാണിക്കുന്നവന് ബുദ്ധിയുള്ള മകന്; അതിഭക്ഷകന്മാര്‍ക്ക് സഖിയായവനോ അപ്പനെ അപമാനിക്കുന്നു.
8
പലിശയും ലാഭവും വാങ്ങി സമ്പത്തു വര്ധിപ്പിക്കുന്നവന് അഗതികളോടു കൃപാലുവായവനുവേണ്ടി അതു ശേഖരിക്കുന്നു.
9
ന്യായപ്രമാണം കേള്‍ക്കാതെ ചെവി തിരിച്ചുകളഞ്ഞാൽ അവന്റെ പ്രാര്‍ഥനതന്നെയും വെറുപ്പാകുന്നു.
10
നേരുള്ളവരെ ദുര്‍മാര്‍ഗത്തിലേക്കു തെറ്റിക്കുന്നവന് താന്‍ കുഴിച്ച കുഴിയിൽ തന്നെ വീഴും; നിഷ്കളങ്കന്മാരോ നന്മ അവകാശമാക്കും.
11
ധനവാന് തനിക്കുതന്നെ ജ്ഞാനിയായി തോന്നുന്നു; ബുദ്ധിയുള്ള അഗതിയോ അവനെ ശോധന ചെയ്യുന്നു.
12
നീതിമാന്മാര് ജയഘോഷം കഴിക്കുമ്പോള്‍ മഹോത്സവം; ദുഷ്ടന്മാര് ഉയര്‍ന്നുവരുമ്പോഴോ ആളുകള്‍ ഒളിച്ചുകൊള്ളുന്നു.
13
തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല; അവയെ ഏറ്റുപറഞ്ഞ് ഉപേക്ഷിക്കുന്നവനോ കരുണ ലഭിക്കും.
14
എപ്പോഴും ഭയത്തോടിരിക്കുന്ന മനുഷ്യന് ഭാഗ്യവാന്; ഹൃദയത്തെ കഠിനമാക്കുന്നവനോ അനര്‍ഥത്തിൽ അകപ്പെടും.
15
അഗതികളിൽ കര്‍ത്തൃത്വം നടത്തുന്ന ദുഷ്ടന് ഗര്‍ജിക്കുന്ന സിംഹത്തിനും ഇരതേടി നടക്കുന്ന കരടിക്കും തുല്യന്‍.
16
ബുദ്ധിഹീനനായ പ്രഭു മഹാപീഡകനും ആകുന്നു; ദ്രവ്യാഗ്രഹം വെറുക്കുന്നവനോ ദീര്‍ഘായുസ്സോടെ ഇരിക്കും.
17
രക്തപാതകഭാരം ചുമക്കുന്നവന് കുഴിയിലേക്കു ബദ്ധപ്പെടും; അവനെ ആരും തടുക്കരുത്.
18
നിഷ്കളങ്കനായി നടക്കുന്നവന് രക്ഷിക്കപ്പെടും; നടപ്പിൽ വക്രതയുള്ളവനോ പെട്ടെന്നു വീഴും.
19
നിലം കൃഷിചെയ്യുന്നവന് ആഹാരം സമൃദ്ധിയായി കിട്ടും; നിസ്സാരന്മാരെ പിന്‍ചെല്ലുന്നവനോ വേണ്ടുവോളം ദാരിദ്ര്യം അനുഭവിക്കും.
20
വിശ്വസ്തപുരുഷന്‍ അനുഗ്രഹസമ്പൂര്‍ണന്‍; ധനവാനാകേണ്ടതിനു ബദ്ധപ്പെടുന്നവനോ ശിക്ഷ വരാതിരിക്കയില്ല.
21
മുഖദാക്ഷിണ്യം കാണിക്കുന്നതു നന്നല്ല; ഒരു കഷണം അപ്പത്തിനായും മനുഷ്യന് അന്യായം ചെയ്യും.
22
കണ്ണുകടിയുള്ളവന് ധനവാനാകുവാന്‍ ബദ്ധപ്പെടുന്നു; ബുദ്ധിമുട്ടു വരുമെന്ന് അവന് അറിയുന്നതുമില്ല.
23
ചക്കരവാക്കു പറയുന്നവനെക്കാള്‍ ശാസിക്കുന്നവനു പിന്നീടു പ്രീതി ലഭിക്കും.
24
അപ്പനോടോ അമ്മയോടോ പിടിച്ചുപറിച്ചിട്ട് അത് അക്രമമല്ല എന്നു പറയുന്നവന് നാശകന്റെ സഖി.
25
അത്യാഗ്രഹമുള്ളവന്‍ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.
26
സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവന് മൂഢന്; ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും.
27
ദരിദ്രനു കൊടുക്കുന്നവനു കുറച്ചിൽ ഉണ്ടാകയില്ല; കണ്ണ് അടച്ചുകളയുന്നവനോ ഏറിയൊരു ശാപം ഉണ്ടാകും.
28
ദുഷ്ടന്മാര് ഉയര്‍ന്നുവരുമ്പോള്‍ ആളുകള്‍ ഒളിച്ചുകൊള്ളുന്നു; അവര്‍ നശിക്കുമ്പോഴോ നീതിമാന്മാര് വര്‍ധിക്കുന്നു.
← Chapter 27
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 29 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31