bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Micah 1
Micah 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 2 →
1
യോഥാം, ആഹാസ്, ഹിസ്കീയാ എന്നീ യെഹൂദാരാജാക്കന്മാരുടെ കാലത്ത് മോരസ്ത്യനായ മീഖായ്ക്ക് ശമര്യയെയും യെരൂശലേമിനെയും സംബന്ധിച്ച് സര്‍വേശ്വരനില്‍നിന്ന് അരുളപ്പാട് ലഭിച്ചു.
2
ജനതകളേ, കേള്‍ക്കുവിന്‍, ഭൂമിയും അതിലുള്ള സമസ്തവുമേ, ശ്രദ്ധിക്കുവിന്‍; സര്‍വേശ്വരനായ കര്‍ത്താവ് അവിടുത്തെ വിശുദ്ധമന്ദിരത്തില്‍നിന്നു നിങ്ങള്‍ക്ക് എതിരെ സാക്ഷ്യം വഹിക്കട്ടെ.
3
സര്വേശ്വരന് അവിടുത്തെ വിശുദ്ധസ്ഥലത്തുനിന്നു വരുന്നു, അവിടുന്ന് ഇറങ്ങിവന്ന് ഭൂമിയുടെ ഉന്നതസ്ഥലങ്ങളില്‍ നടക്കുന്നു.
4
അപ്പോള്‍ തീയുടെ മുമ്പില്‍ മെഴുകെന്നപോലെ അവിടുത്തെ കാല്ക്കീഴില് പര്‍വതങ്ങള്‍ ഉരുകും. അവ മലഞ്ചരുവിലൂടെ ഒഴുകുന്ന വെള്ളംപോലെ താഴ്വരകളിലേക്ക് ഒഴുകും.
5
യാക്കോബ്‍വംശജരുടെ അതിക്രമവും ഇസ്രായേല്‍ഗൃഹത്തിന്റെ പാപങ്ങളും നിമിത്തമാണ് ഇവയെല്ലാം സംഭവിക്കുന്നത്. യാക്കോബുവംശജരുടെ അതിക്രമം എന്താണ്?
6
അത് ശമര്യ അല്ലേ? യെഹൂദ്യയുടെ പാപം എന്താണ്? അത് യെരൂശലേം അല്ലേ? അതുകൊണ്ട് സര്വേശ്വരന് അരുളിച്ചെയ്യുന്നു: “ഞാന്‍ ശമര്യയെ വെളിമ്പ്രദേശത്തെ പാഴ്കൂനപോലെയും മുന്തിരി നടാനുള്ള സ്ഥലംപോലെയും ആക്കും. അതിലെ കല്ലുകള്‍ താഴ്വരയിലേക്ക് ഉരുട്ടിക്കളയും; ശമര്യയുടെ അടിത്തറ ഞാന്‍ പൊളിച്ചുകളയും.
7
അവളുടെ അമൂല്യവിഗ്രഹങ്ങള്‍ തച്ചുടയ്ക്കും. അവള്‍ക്കു ലഭിച്ച വേതനമെല്ലാം ചുട്ടെരിക്കും. അവളുടെ സമസ്തവിഗ്രഹങ്ങളും നശിപ്പിക്കും. വേശ്യാവൃത്തിക്കുള്ള വേതനമായിട്ടാണല്ലോ ശമര്യ അവ നേടിയത്; അവ വീണ്ടും വേശ്യയുടെ കൂലിയായിത്തീരും.”
8
മീഖാ പറഞ്ഞു: “ഇതു നിമിത്തം ഞാന്‍ വിലപിച്ചു കരയും. ഞാന്‍ ചെരുപ്പും വസ്ത്രവും കൂടാതെ നടക്കും. ഞാന്‍ കുറുനരികളെപ്പോലെ ഓലിയിടും. ഒട്ടകപ്പക്ഷിയെപ്പോലെ വിലപിക്കും.
9
ശമര്യയുടെ മുറിവുകള്‍ ഒരിക്കലും കരിയാത്തതാണല്ലോ; അതു യെഹൂദ്യവരെ, യെരൂശലേമിന്റെ കവാടംവരെ എത്തിയിരിക്കുന്നു. അവിടെയാണല്ലോ എന്റെ ജനം പാര്‍ക്കുന്നത്.”
10
നമ്മുടെ ശത്രുക്കളായ ഗത്ത്നിവാസികളോട് ഇക്കാര്യം പറയരുത്. നിങ്ങള്‍ അവരുടെ മുമ്പില്‍ വിലപിക്കുകയും അരുത്. നിങ്ങള്‍ ബേത്ത്-ലെ-ആഫ്രായിലെ പൂഴിയില്‍ വീണുരുളുക.
11
ശാഫീര്‍നിവാസികളേ, നിങ്ങള്‍ നഗ്നരും ലജ്ജിതരുമായി കടന്നുപോകൂ. സായനാന്‍നിവാസികള്‍ പുറത്തുവരുന്നില്ല. ബേത്ത്-ഏസെലിലെ വിലാപം കേള്‍ക്കുമ്പോള്‍ അവര്‍ക്കു നിങ്ങളെ സഹായിക്കാന്‍ കഴിയുകയില്ലെന്നു നിങ്ങള്‍ അറിയും.
12
മാരോത്ത് നിവാസികള്‍ സഹായത്തിനായി ഉല്‍ക്കണ്ഠയോടെ കാത്തിരിക്കുന്നു. കാരണം സര്വേശ്വരന് അയച്ച അനര്‍ഥം യെരൂശലേമിന്റെ വാതില്ക്കല് എത്തിക്കഴിഞ്ഞു.
13
ലാക്കീശ്നിവാസികളേ, കുതിരകളെ രഥത്തില്‍ പൂട്ടുക. സീയോന്‍നിവാസികളുടെ പാപങ്ങള്‍ക്കു നിങ്ങളാണു തുടക്കം കുറിച്ചത്. ഇസ്രായേലിന്റെ അതിക്രമങ്ങള്‍ നീയും പ്രവര്‍ത്തിച്ചുവല്ലോ.
14
അതുകൊണ്ട് യെഹൂദ്യയിലെ ജനമേ, മോരേശെത്ത്-ഗത്ത് നിവാസികള്‍ക്കു വിട നല്‍കുക. അക്സിബുനഗരത്തില്‍നിന്നു സഹായം ലഭിക്കാതെ ഇസ്രായേല്രാജാക്കന്മാര് നിരാശരാകും.
15
മാരേശാനിവാസികളേ, നിങ്ങളെ കീഴടക്കാന്‍ ഞാന്‍ ഒരുവനെ നിങ്ങളുടെ നേര്‍ക്ക് അയയ്ക്കും. ഇസ്രായേലിലെ പ്രമുഖരായ ജനനേതാക്കള്‍ അദുല്ലാംഗുഹയില്‍ ഒളിക്കും.
16
നിങ്ങളുടെ ഓമനക്കുഞ്ഞുങ്ങളെ ഓര്‍ത്തു നിങ്ങളുടെ തല മുണ്ഡനം ചെയ്യുക. നിങ്ങളുടെ ശിരസ്സു കഴുകന്റേതുപോലെ കഷണ്ടി ആക്കുവിന്‍. നിങ്ങളുടെ മക്കള്‍ നിങ്ങളെ വിട്ടു പ്രവാസികളായിപ്പോകുമല്ലോ.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 2 →
All chapters:
1
2
3
4
5
6
7
Recommended Reading
Commentary
Micah Commentaries
→
Devotional
Micah Devotional Guide
→
Get This Bible
BSI Study Bible
→