bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Micah 4
Micah 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 5 →
1
അവസാനനാളുകളില്‍ സര്‍വേശ്വരന്റെ മന്ദിരം സ്ഥാപിതമായിരിക്കുന്ന പര്‍വതം തലയെടുപ്പോടെ മറ്റ് എല്ലാ പര്‍വതങ്ങളെക്കാളും ഉയര്ന്നുനില്ക്കും. സര്‍വജനതകളും അവിടേക്ക് ഒഴുകിച്ചെല്ലും.
2
അനേകം ജനതകള്‍ പറയും: വരിക, നമുക്കു സര്‍വേശ്വരന്റെ പര്‍വതത്തിലേക്കു ചെല്ലാം, യാക്കോബിന്റെ ദൈവത്തിന്റെ ആലയത്തിലേക്കു പോകാം. അവിടുത്തെ പാതകളില്‍ നടക്കാന്‍ തക്കവിധം അവിടുന്നു തന്റെ വഴികള്‍ നമുക്ക് ഉപദേശിക്കട്ടെ. പ്രബോധനം സീയോനില്‍നിന്നും സര്‍വേശ്വരന്റെ വചനം യെരൂശലേമില്‍നിന്നുമാണല്ലോ വരുന്നത്.
3
അനേകം ജനതകളുടെ ഇടയില്‍ അവിടുന്നു ന്യായം വിധിക്കും. സുശക്തരായ വിദൂരസ്ഥജനതകള്‍ക്ക് അവിടുന്ന് വിധികര്‍ത്താവായിരിക്കും.
4
അവര്‍ തങ്ങളുടെ വാള് കൊഴുവായും കുന്തം അരിവാളായും അടിച്ചുപണിയും. ജനത ജനതയ്ക്കെതിരെ വാള് ഉയര്‍ത്തുകയില്ല; അവര്‍ ഇനി യുദ്ധം അഭ്യസിക്കുകയും ഇല്ല. അവര്‍ തങ്ങളുടെ മുന്തിരിച്ചെടിയുടെ കീഴിലും; അത്തിവൃക്ഷത്തിന്റെ കീഴിലും നിര്‍ഭയം വസിക്കും. സര്‍വശക്തനായ സര്വേശ്വരന് ആണല്ലോ ഇങ്ങനെ അരുളിച്ചെയ്തിരിക്കുന്നത്.
5
സകല ജനതകളും അവരവരുടെ ദേവനെ ആരാധിക്കുന്നു. നാമോ നമ്മുടെ ദൈവമായ സര്‍വേശ്വരനെ എന്നെന്നും ഭക്തിയോടെ ആരാധിക്കും.
6
സര്വേശ്വരന് അരുളിച്ചെയ്യുന്നു: “അന്നു മുടന്തരെയും പുറന്തള്ളപ്പെട്ടവരെയും ഞാന്‍ പീഡിപ്പിച്ചവരെയും ഒരുമിച്ചുകൂട്ടും.
7
മുടന്തരെ ഞാന്‍ അവശേഷിപ്പിക്കുന്ന ജനതയാക്കും; ദൂരെ എറിഞ്ഞുകളയപ്പെട്ടവരെ പ്രബല ജനതയാക്കും; സര്വേശ്വരന് സീയോന്‍ഗിരിയില്‍ അവരുടെ രാജാവായി ഇന്നുമുതല്‍ എന്നേക്കും വാഴും.”
8
ദൈവജനത്തിന്റെ ഗോപുരമേ, സീയോന്‍നിവാസികളുടെ ശൈലമേ, പണ്ടുണ്ടായിരുന്ന ആധിപത്യം-യെരൂശലേമിന്റെ രാജത്വം-നിനക്കു കൈവരും.
9
ഇപ്പോള്‍ നീ എന്തിന് ഉറക്കെ കരയുന്നു? നിനക്കു രാജാവില്ലേ? നിന്റെ ഉപദേഷ്ടാവു നശിച്ചുപോയോ? ഈറ്റുനോവുള്ളവളെപ്പോലെ നീ എന്തിനു വേദനിക്കുന്നു?
10
സീയോന് നിവാസികളേ, ഈറ്റുനോവുള്ളവളെപ്പോലെ നിങ്ങള്‍ വേദനകൊണ്ടു പുളയുക; നിങ്ങള്‍ക്കു നഗരം വിട്ടു വിജനപ്രദേശത്തു ചെന്നു പാര്‍ക്കേണ്ടിവരും. ബാബിലോണിലേക്കു പോകേണ്ടിവരും. അവിടെവച്ചു നിങ്ങള്‍ വിമോചിക്കപ്പെടും; അവിടെവച്ചു ശത്രുക്കളുടെ കൈയില്‍നിന്നു സര്വേശ്വരന് നിങ്ങളെ വീണ്ടെടുക്കും.
11
നിരവധി ജനതകള്‍ സീയോനെതിരെ ഇപ്പോള്‍ ഒരുമിച്ചുകൂടി പറയുന്നു: “അവള് മലിനയായിത്തീരട്ടെ; അതുകണ്ട് നമുക്കു രസിക്കാം.”
12
എന്നാല്‍ സര്‍വേശ്വരന്റെ ഉദ്ദേശ്യങ്ങള്‍ അവര്‍ അറിയുന്നില്ല; അവിടുത്തെ ആലോചനകള്‍ ഗ്രഹിക്കുന്നതുമില്ല; മെതിക്കളത്തില്‍ കറ്റകള്‍ ശേഖരിക്കുന്നതുപോലെ അവിടുന്ന് അവരെ ഒരുമിച്ചുകൂട്ടിയിരിക്കുന്നു.
13
സീയോന്‍നിവാസികളേ, എഴുന്നേറ്റു ശത്രുക്കളെ നശിപ്പിക്കുക; അനേകം ജനതകളെ തകര്‍ത്തു കളയുക. ഞാന്‍ നിങ്ങള്‍ക്ക് ഇരുമ്പുകൊമ്പുകളും ഓടുകൊണ്ടുള്ള കുളമ്പുകളും നല്‍കും. ശത്രുക്കള്‍ അന്യായമായി സമ്പാദിച്ച മുതല്‍ നിങ്ങള്‍ സര്‍വേശ്വരനു സമര്‍പ്പിക്കും. അവരുടെ സമ്പത്ത് സര്‍വഭൂമിയുടെയും സര്‍വേശ്വരനു നിവേദിക്കുകയും ചെയ്യും.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 5 →
All chapters:
1
2
3
4
5
6
7