bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Micah 5
Micah 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 6 →
1
ഇതാ ശത്രു നമ്മെ കോട്ടപോലെ വളഞ്ഞിരിക്കുന്നു. ഇസ്രായേല്‍ഭരണാധിപനെ അവര്‍ വടികൊണ്ട് ചെകിട്ടത്ത് അടിക്കുന്നു.
2
ബേത്ലഹേം എഫ്രാത്തേ, നീ യെഹൂദാവംശങ്ങളില്‍ ഏറ്റവും ചെറുതെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കുവേണ്ടി നിന്നില്‍നിന്നു പുറപ്പെടും. അവന്റെ ഉദ്ഭവം അതിപുരാതനമായതുതന്നെ.
3
അതിനാല്‍ ഈറ്റുനോവു കൊള്ളുന്നവള്‍ പ്രസവിക്കുംവരെ അവിടുന്നു തന്റെ ജനത്തെ ശത്രുക്കള്‍ക്ക് ഏല്പിച്ചുകൊടുക്കും. അവന്റെ സഹോദരന്മാരില് അവശേഷിച്ചവര്‍ തിരിച്ചുവന്ന് ഇസ്രായേല്‍ജനത്തോടു ചേരും.
4
സര്‍വേശ്വരന്റെ ശക്തിയോടും തന്റെ ദൈവമായ സര്‍വേശ്വരന്റെ നാമത്തിന്റെ മഹത്ത്വത്തോടും കൂടി അവന് എഴുന്നേറ്റ് തന്റെ ആടുകളെ മേയിക്കും. അവര്‍ നിര്‍ഭയം വസിക്കും. അവന്റെ മാഹാത്മ്യം ഭൂമിയുടെ അറുതിവരെ വ്യാപിക്കും. അവന് സമാധാനവും ഐശ്വര്യവും കൈവരുത്തും.
5
അസ്സീറിയാക്കാര്‍ നമ്മെ ആക്രമിക്കുകയും നമ്മുടെ മണ്ണില്‍ കാലുകുത്തുകയും ചെയ്യുമ്പോള്‍ അവരെ നേരിടാന്‍ ശക്തരായ അനേകം ഇടയന്മാരെയും പ്രഭുക്കന്മാരെയും നമ്മള് അണിനിരത്തും.
6
അവര്‍ വാളുകൊണ്ട് അസ്സീറിയാദേശത്തെയും ഊരിപ്പിടിച്ച വാളുകൊണ്ട് നിമ്രോദ്‍ദേശത്തെയും ഭരിക്കും. അസ്സീറിയാക്കാര്‍ നമ്മുടെ ദേശത്തു പ്രവേശിച്ച് അതിര്‍ത്തിയില്‍ കാലു കുത്തുമ്പോള്‍ അവരുടെ കൈയില്‍നിന്ന് അവര്‍ നമ്മെ വിടുവിക്കും.
7
ഇസ്രായേലില്‍ ശേഷിച്ചിരിക്കുന്നവര്‍ ജനതകള്‍ക്കിടയില്‍ സര്വേശ്വരന് അയയ്ക്കുന്ന മഞ്ഞുപോലെയും മനുഷ്യനുവേണ്ടി കാത്തു നില്‍ക്കുകയോ തങ്ങി നില്‍ക്കുകയോ ചെയ്യാതെ പുല്‍പ്പുറത്തു വര്‍ഷിക്കുന്ന മഴപോലെയും ആയിരിക്കും.
8
ഇസ്രായേലില്‍ അവശേഷിക്കുന്നവര്‍ വന്യമൃഗങ്ങള്‍ക്കിടയില്‍ സിംഹം എന്നപോലെയും ആട്ടിന്പറ്റങ്ങള്ക്കിടയില് യുവസിംഹംപോലെയും ആകും. അതു ചവുട്ടിമെതിച്ചും കടിച്ചുകീറിയും കടന്നുപോകും. അതിന്റെ പിടിയില്‍നിന്നു വിടുവിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല.
9
നിന്റെ കൈ വൈരികള്‍ക്കു മീതെ ഉയര്‍ന്നിരിക്കും; നിന്റെ സര്‍വശത്രുക്കളും ഛേദിക്കപ്പെടും.
10
അന്നു നിന്റെ കുതിരകളെ ഛേദിച്ചുകളയുമെന്നും നിന്റെ രഥങ്ങളെ നശിപ്പിച്ചുകളയുമെന്നും സര്വേശ്വരന് അരുളിച്ചെയ്യുന്നു.
11
ഞാന്‍ നിന്റെ നഗരങ്ങള്‍ നശിപ്പിക്കുകയും നിന്റെ കോട്ടകള്‍ ഇടിച്ചുനിരത്തുകയും ചെയ്യും.
12
നിന്റെ ക്ഷുദ്രപ്രയോഗങ്ങള്‍ക്കു ഞാന്‍ അറുതിവരുത്തും. ശകുനം നോക്കി പ്രവചിക്കാന്‍ ഇനിമേല്‍ നിനക്ക് ആരും ഉണ്ടായിരിക്കുകയില്ല.
13
നിങ്ങളുടെ വിഗ്രഹങ്ങളും സ്തംഭങ്ങളും ഞാന്‍ തകര്‍ത്തുകളയും. നിങ്ങളുടെ കൈപ്പണിയായ വിഗ്രഹങ്ങളെ നിങ്ങള്‍ ഇനിമേല്‍ നമസ്കരിക്കുകയില്ല.
14
അശേരാപ്രതിഷ്ഠകള്‍ നിങ്ങളുടെ ഇടയില്‍നിന്നു ഞാന്‍ പിഴുതുകളയും, നിങ്ങളുടെ നഗരങ്ങള്‍ നശിപ്പിച്ചു കളയുകയും ചെയ്യും.
15
എന്നെ അനുസരിക്കാത്ത ജനതകളുടെമേല്‍ ഉഗ്രകോപം പൂണ്ട് അവര്‍ കേട്ടിട്ടില്ലാത്തവിധം ഞാന്‍ പ്രതികാരം ചെയ്യും.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 6 →
All chapters:
1
2
3
4
5
6
7