bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Micah 6
Micah 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 7 →
1
സര്‍വേശ്വരന്റെ വാക്കു ശ്രദ്ധിക്കുവിന്‍, സര്‍വേശ്വരാ, ഇസ്രായേലിനെതിരെയുള്ള അവിടുത്തെ പരാതികള്‍ അറിയിച്ചാലും. ഗിരികളും പര്‍വതങ്ങളും അവിടുത്തെ ശബ്ദം കേള്‍ക്കട്ടെ.
2
ഗിരികളേ, ഭൂമിയുടെ ശാശ്വതാടിസ്ഥാനങ്ങളേ, സര്‍വേശ്വരന്റെ വാദം കേള്‍ക്കുവിന്‍; അവിടുത്തേക്കു തന്റെ ജനത്തിനെതിരെ ഒരു വ്യവഹാരം ഉണ്ട്. ഇസ്രായേലിനെതിരെ അവിടുന്നു കുറ്റം ഉന്നയിക്കാന്‍ പോകുന്നു.
3
“എന്റെ ജനമേ, ഞാന്‍ നിങ്ങളോട് എന്തു ചെയ്തു? ഏതുവിധം ഞാന്‍ നിങ്ങളെ വിഷമിപ്പിച്ചു?”
4
ഈജിപ്തില്‍നിന്നു ഞാന്‍ നിങ്ങളെ വിടുവിച്ചു കൊണ്ടുവന്നു; അടിമത്തത്തില്‍നിന്നു ഞാന്‍ നിങ്ങളെ വീണ്ടെടുത്തു; നിങ്ങളെ നയിക്കാന്‍ മോശയെയും അഹരോനെയും മിര്യാമിനെയും ഞാന്‍ അയച്ചു.
5
എന്റെ ജനമേ, മോവാബുരാജാവായ ബാലാക്ക് ആലോചിച്ചതും ബെയോരിന്റെ പുത്രനായ ബിലെയാം അവനു നല്കിയ മറുപടിയും ഓര്‍മിക്കുക. ശിത്തീംമുതല്‍ ഗില്ഗാല്വരെ സംഭവിച്ചതും ഓര്‍ക്കുക. അങ്ങനെ സര്‍വേശ്വരന്റെ രക്ഷാകരമായ പ്രവൃത്തികള്‍ നിങ്ങള്‍ ഗ്രഹിക്കുവിന്‍.
6
ഞാന്‍ സര്‍വേശ്വരന്റെ സന്നിധിയില്‍ എന്തു കാഴ്ചയുമായാണ് വരേണ്ടത്? അത്യുന്നതനായ ദൈവത്തിന്റെ മുമ്പില്‍ ഞാന്‍ എങ്ങനെയാണ് കുമ്പിടേണ്ടത്? ഹോമയാഗത്തിന് ഒരു വയസ്സു പ്രായമുള്ള കാളക്കിടാക്കളോടുകൂടി തിരുസന്നിധിയില്‍ ഞാന്‍ ചെല്ലണമോ?
7
ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിനു തൈലനദികളിലും അവിടുന്നു പ്രസാദിക്കുമോ? എന്റെ അതിക്രമങ്ങള്‍ക്കുവേണ്ടി എന്റെ ആദ്യജാതനെ, എന്റെ പാപങ്ങള്‍ക്കുവേണ്ടി എന്റെ ഉദരഫലത്തെ തന്നെ നല്‍കണമോ?
8
മനുഷ്യാ, നല്ലത് എന്തെന്ന് അവിടുന്നു നിനക്കു കാണിച്ചു തന്നിരിക്കുന്നു; നീതി പ്രവര്‍ത്തിക്കുക, സുസ്ഥിരസ്നേഹം കാണിക്കുക, ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി നടക്കുക, ഇതല്ലാതെ മറ്റെന്താണ് അവിടുന്ന് ആവശ്യപ്പെടുന്നത്?
9
സര്വേശ്വരന് നഗരത്തോടു വിളിച്ചു പറയുന്നു: അവിടുത്തെ നാമത്തെ ഭയപ്പെടുകയാണു യഥാര്‍ഥ ജ്ഞാനം. ജനനേതാക്കളേ, നഗരസഭയേ, കേള്‍ക്കുവിന്‍.
10
ദുഷ്ടരുടെ ഭവനങ്ങളിലെ അന്യായസമ്പാദ്യങ്ങളും ശപിക്കപ്പെട്ട കള്ളഅളവുകളും ഞാന്‍ എങ്ങനെ മറക്കും?
11
കള്ളത്തുലാസും കള്ളക്കട്ടികളുള്ള സഞ്ചിയും കൈവശമുള്ളവനെ കുറ്റമറ്റവനായി ഞാന്‍ എണ്ണുമോ?
12
നിന്റെ സമ്പന്നര്‍ അക്രമാസക്തരാണ്. നിന്നില്‍ നിവസിക്കുന്നവര്‍ വ്യാജം സംസാരിക്കുന്നു; അവരുടെ നാവു വഞ്ചന നിറഞ്ഞത്.
13
അതിനാല്‍ ഞാന്‍ നിന്നെ കഠിനമായി ദണ്ഡിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിന്റെ പാപം നിമിത്തം ഞാന്‍ നിന്നെ ശൂന്യമാക്കും.
14
നീ ഭക്ഷിക്കും; തൃപ്തി വരികയില്ല; നിന്റെ വിശപ്പ് അടങ്ങുകയുമില്ല. നീ നീക്കിവയ്ക്കും; എന്നാല്‍ ഒന്നും നേടുകയില്ല; നിന്റെ സമ്പാദ്യം ഞാന്‍ വാളിന് ഏല്പിച്ചുകൊടുക്കും.
15
നീ വിതയ്ക്കും; കൊയ്യുകയില്ല. നീ ഒലിവുകായ് ആട്ടും; എണ്ണ തേക്കുകയില്ല; മുന്തിരിപ്പഴം ആട്ടും; പക്ഷേ വീഞ്ഞു കുടിക്കുകയില്ല.
16
കാരണം നീ ഒമ്രിയുടെ ചട്ടങ്ങള്‍ പാലിച്ചു; ആഹാബുവംശത്തിന്റെ പ്രവര്‍ത്തികളെല്ലാം പ്രമാണമാക്കി, അവരുടെ ഉപദേശം അനുസരിച്ചു നടന്നു. അതുകൊണ്ടു ഞാന്‍ നിന്നെ ശൂന്യമാക്കും; നിന്നില്‍ നിവസിക്കുന്നവരെ പരിഹാസവിഷയമാക്കും. അങ്ങനെ നീ ജനതകളുടെ നിന്ദാപാത്രമാകും.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 7 →
All chapters:
1
2
3
4
5
6
7