bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Micah 2
Micah 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 3 →
1
ഉറങ്ങാതെ ദ്രോഹം ചിന്തിക്കുകയും പുലരുമ്പോള്‍ കൈക്കരുത്തുള്ളതിനാല്‍ അവസരം പാര്‍ത്ത് അതു നടപ്പാക്കുകയും ചെയ്യുന്നവര്‍ക്കു ഹാ ദുരിതം!
2
അവര്‍ അന്യരുടെ ഭൂമി മോഹിച്ചു പിടിച്ചെടുക്കുന്നു. വീടുകള്‍ ആഗ്രഹിച്ചു കൈക്കലാക്കുന്നു. അവര്‍ വീട്ടുകാരനെയും അവന്റെ കുടുംബത്തെയും പീഡിപ്പിക്കുന്നു. അവനെയും അവന്റെ അവകാശത്തെയുംതന്നെ.
3
അതുകൊണ്ട് സര്വേശ്വരന് അരുളിച്ചെയ്യുന്നു: നിന്റെ വംശത്തിന്മേല്‍ അനര്‍ഥം വരുത്താന്‍ ഞാന്‍ ആലോചിക്കുകയാണ്. അതില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നിങ്ങള്‍ക്കു സാധ്യമല്ല. അത് അനര്‍ഥങ്ങളുടെ കാലമാകയാല്‍ നിങ്ങള്‍ക്ക് അഹങ്കരിച്ചു നടക്കാന്‍ ആവുകയില്ല.
4
ആ സമയം വരുമ്പോള്‍ ജനം നിന്നെ പരിഹസിച്ചു പാടും; വിലപിച്ച് അലമുറയിടും. അവര്‍ ഇങ്ങനെ വിലപിക്കും. ഞങ്ങള്‍ നിശ്ശേഷം നശിച്ചിരിക്കുന്നു. അവിടുന്നു തങ്ങളുടെ ദേശം ഞങ്ങളില്‍നിന്ന് എടുത്തിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവര്‍ക്ക് അവ വീതിച്ചുകൊടുത്തിരിക്കുന്നു.
5
അതുകൊണ്ട് നിങ്ങള്‍ക്കുള്ള ഭൂമി അളന്നു വാങ്ങാന്‍ സര്‍വേശ്വരന്റെ സഭയില്‍ ആരും ഉണ്ടായിരിക്കുകയില്ല.
6
“പ്രസംഗിക്കരുത്; ഇത്തരം കാര്യങ്ങളെക്കുറിച്ച് ആരും പ്രസംഗിച്ചുകൂടാ; അപമാനം നമ്മെ ബാധിക്കുകയില്ല” എന്നവര്‍ പ്രസംഗിക്കുന്നു.
7
യാക്കോബിന്റെ ഗൃഹമേ, ഇങ്ങനെ പറയാമോ? സര്‍വേശ്വരന്റെ ക്ഷമ നശിച്ചെന്നോ? ഇവയെല്ലാം അവിടുത്തെ പ്രവൃത്തികളോ? നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവന് എന്റെ വാക്കുകള്‍ ഗുണകരമല്ലേ?
8
എന്നാല്‍ ശത്രു എന്നപോലെ നീ എന്റെ ജനത്തിന് എതിരെ വരുന്നു. യുദ്ധഭീതി കൂടാതെ പോകുന്നവരുടെ പുറങ്കുപ്പായം വലിച്ചെടുക്കുന്നു.
9
എന്റെ ജനത്തിലെ സ്ത്രീകളെ അവരുടെ സന്തുഷ്ടഭവനങ്ങളില്‍നിന്നു നിങ്ങള്‍ ഓടിക്കുന്നു. എന്റെ അനുഗ്രഹങ്ങള്‍ അവരുടെ പിഞ്ചോമനകളില്‍നിന്ന് എന്നേക്കുമായി നിങ്ങള്‍ അപഹരിച്ചിരിക്കുന്നു.
10
നിങ്ങള്‍ ഇവിടെനിന്നു പോകുവിന്‍. ഇതു വിശ്രമിക്കാനുള്ള സ്ഥലമല്ല. നിങ്ങളുടെ അശുദ്ധി നിമിത്തം നാശത്തിന്, ദാരുണമായ വിപത്തിന് ഈ നഗരം വിധിക്കപ്പെട്ടിരിക്കുന്നു.
11
വീഞ്ഞിനെയും വീര്യംകൂടിയ മദ്യത്തെയുംകുറിച്ച് ഞാന്‍ നിങ്ങളോടു പറയാം എന്നു വഞ്ചനയുടെയും അസത്യത്തിന്റെയും ആത്മാവില്‍ ഒരാള്‍ പ്രസ്താവിച്ചാല്‍, അയാളായിരിക്കും ഈ ജനത്തിനനുയോജ്യനായ പ്രഭാഷകന്‍.
12
യാക്കോബുഗൃഹമേ, ഞാന്‍ നിങ്ങളെ എല്ലാവരെയും ഒരുമിച്ചു കൂട്ടും; ഇസ്രായേലില്‍ ശേഷിച്ചവരെയെല്ലാം ഞാന്‍ ഒന്നിച്ചുചേര്‍ക്കും; ആലയിലെ ആടുകളെപ്പോലെയും മേച്ചില്‍പ്പുറത്തെ ആട്ടിന്‍പ്പറ്റത്തെപോലെയും ഞാന്‍ അവരെ ഒരുമിച്ചുചേര്‍ക്കും. ശബ്ദമുഖരിതമായ ഒരു വലിയ ജനസമൂഹമായിരിക്കും അത്.
13
പ്രതിബന്ധങ്ങള്‍ തകര്‍ക്കുന്ന ദൈവം അവര്‍ക്കുമുമ്പേ പോകും. അവര്‍ നഗരവാതില്‍ തകര്‍ത്ത് അതിലൂടെ കടന്നുപോകും. അവരുടെ രാജാവ്, സര്‍വേശ്വരന്‍തന്നെ അവരെ നയിക്കും.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 3 →
All chapters:
1
2
3
4
5
6
7