bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Micah 3
Micah 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 4 →
1
ഞാന്‍ പറഞ്ഞു: “യാക്കോബിന്റെ നേതാക്കളേ, ഇസ്രായേല്‍ഗൃഹത്തിന്റെ അധിപതികളേ, കേള്‍ക്കുവിന്‍! ന്യായം എന്തെന്നു നിങ്ങള്‍ അറിയേണ്ടതല്ലേ?
2
നിങ്ങള്‍ നന്മ വെറുക്കുകയും തിന്മ ഇഷ്ടപ്പെടുകയും ചെയ്യുന്നു. നിങ്ങള്‍ എന്റെ ജനത്തിന്റെ തൊലി ഉരിക്കുന്നു. അവരുടെ അസ്ഥികളില്‍നിന്നു മാംസം പറിച്ചെടുക്കുന്നു.
3
നിങ്ങള്‍ എന്റെ ജനത്തിന്റെ മാംസം തിന്നുന്നു; തൊലി ഉരിച്ചുകളയുന്നു. അവരുടെ അസ്ഥികള്‍ തകര്‍ക്കുന്നു; കലത്തില്‍ ഇടാനുള്ള മാംസംപോലെ നിങ്ങള്‍ അവരെ വെട്ടിനുറുക്കുന്നു.
4
അന്ന് അവര്‍ സര്‍വേശ്വരനോടു നിലവിളിക്കും; എന്നാല്‍ അവിടുന്ന് അവര്‍ക്ക് ഉത്തരമരുളുകയില്ല. അവരുടെ ദുഷ്പ്രവൃത്തികള്‍ നിമിത്തം അവിടുന്ന് അവരില്‍നിന്നു മുഖം തിരിച്ചുകളയും.
5
എന്റെ ജനത്തെ വഴിതെറ്റിക്കുകയും ഭക്ഷിക്കാന്‍ വല്ലതും കിട്ടുമ്പോള്‍ “സമാധാനം” എന്ന് ഉദ്ഘോഷിക്കുകയും ഭക്ഷണമൊന്നും കൊടുക്കാത്തവന്റെ നേരെ യുദ്ധം പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു അവിടുന്ന് അരുളിച്ചെയ്യുന്നു:
6
നിങ്ങള്‍ക്ക് ഇനി ദര്‍ശനം ലഭിക്കാത്ത രാത്രിയും ലക്ഷണം പറയാന്‍ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാര്ക്കു സൂര്യന് അസ്തമിച്ചുപോകും; അവര്‍ക്കു പകല്‍ ഇരുട്ടായി മാറും. ദീര്‍ഘദര്‍ശികള്‍ അപമാനിതരാകും.
7
ലക്ഷണം പറയുന്നവര്‍ ലജ്ജിതരാകും. ദൈവത്തില്‍നിന്ന് ഉത്തരം ലഭിക്കായ്കയാല്‍ അവര്‍ ലജ്ജിതരായി മുഖം മറയ്ക്കും.
8
എന്നാല്‍ യാക്കോബുവംശജരോട് അവരുടെ അതിക്രമവും ഇസ്രായേല്‍ജനത്തോട് അവരുടെ പാപവും തുറന്നു പ്രസ്താവിക്കാന്‍ ഞാന്‍ ശക്തിയും സര്‍വേശ്വരന്റെ ചൈതന്യവും നീതിയും വീര്യവും നിറഞ്ഞവനായിരിക്കുന്നു.
9
ന്യായത്തെ വെറുക്കുകയും ധാര്‍മിക നീതിയെ വളച്ചൊടിക്കുകയും ചെയ്യുന്ന യാക്കോബുഗൃഹത്തലവന്മാരേ, ഇസ്രായേല്‍ഗൃഹാധിപന്മാരേ, ഇതു കേള്‍ക്കുവിന്‍.
10
നിങ്ങള്‍ സീയോനെ രക്തപാതകംകൊണ്ടു പണിയുന്നു. അതേ, യെരൂശലേമിനെ അനീതികൊണ്ടു നിര്‍മിക്കുന്നു.
11
അതിന്റെ അധിപതികള്‍ കോഴ വാങ്ങി ഭരണം നടത്തുന്നു; പുരോഹിതന്മാര് കൂലിക്കു ധര്‍മശാസ്ത്രം വ്യാഖ്യാനിക്കുന്നു; പ്രവാചകന്മാര് പണത്തിനുവേണ്ടി ലക്ഷണം പറയുന്നു. എന്നിട്ടും അവര്‍ സര്‍വേശ്വരനില്‍ ആശ്രയിച്ചുകൊണ്ടു പറയുന്നു: “സര്വേശ്വരന് നമ്മുടെ മധ്യത്തിലുണ്ട്, ഒരനര്‍ഥവും നമുക്കുണ്ടാവുകയില്ല.”
12
അതുകൊണ്ട് നിങ്ങള്‍ നിമിത്തം സീയോന് വയല്‍പോലെ ഉഴുതുമറിക്കപ്പെടും; അതേ! യെരൂശലേം കുപ്പക്കൂനയാകും. ദേവാലയഗിരി വനമായിത്തീരും.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 4 →
All chapters:
1
2
3
4
5
6
7