bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Micah 7
Micah 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
1
എനിക്ക് ഹാ ദുരിതം! ഗ്രീഷ്മകാലത്തെ വിളവെടുപ്പ് കഴിഞ്ഞ്, മുന്തിരിപ്പഴം പറിച്ചശേഷം, കാലാപെറുക്കാന്‍ എത്തിയവനെപ്പോലെ ആയിരിക്കുന്നു ഞാന്‍. തിന്നാന്‍ ഒരു മുന്തിരിപ്പഴവും ഇല്ല; ഞാന്‍ കൊതിക്കുന്ന അത്തിയുടെ ആദ്യഫലവും ഇല്ല.
2
ദൈവഭക്തര്‍ ഭൂമിയില്‍ ഇല്ലാതായി. മനുഷ്യരുടെ ഇടയില്‍ നേരുള്ളവര്‍ ആരും ഇല്ല. എല്ലാവരും രക്തം ചൊരിയാന്‍ പതിയിരിക്കുന്നു; സ്വന്തം സഹോദരനെ വേട്ടയാടാന്‍ അവര്‍ വല വിരിക്കുന്നു.
3
തിന്മ ചെയ്യാന്‍ വിരുതുള്ളവയാണ് അവരുടെ കരങ്ങള്‍. ഭരണാധിപനും ന്യായപാലകനും കൈക്കൂലി ചോദിക്കുന്നു. ഉന്നതന്മാര് തങ്ങളുടെ ദുരാഗ്രഹം വെളിപ്പെടുത്തുന്നു. അവര്‍ ഒത്തുചേര്‍ന്നു പരിപാടി തയ്യാറാക്കുന്നു.
4
അവരില്‍ ഏറ്റവും നല്ലവന്‍ മുള്‍ച്ചെടിക്കു സമം. ഏറ്റവും നേരുള്ളവന് മുള്ളുവേലിക്കു സദൃശം. നിങ്ങളുടെ കാവല്ക്കാര് അറിയിച്ച ദിവസം, നിങ്ങളുടെ ശിക്ഷാദിവസം വന്നുകഴിഞ്ഞു. നിങ്ങളുടെ പരിഭ്രാന്തി ആസന്നമായിരിക്കുന്നു.
5
അയല്‍ക്കാരനെ വിശ്വസിക്കരുത്. സ്നേഹിതനെ ആശ്രയിക്കരുത്. നിന്റെ മാറോടു ചേര്‍ന്നു ശയിക്കുന്നവളോടുപോലും ഹൃദയംതുറന്നു സംസാരിക്കരുത്.
6
മകന് അപ്പനെ നിന്ദിക്കുന്നു; മകള്‍ അമ്മയെയും മരുമകള്‍ ഭര്‍ത്തൃമാതാവിനെയും എതിര്‍ക്കുന്നു; സ്വന്തം ഭവനത്തിലെ അംഗങ്ങള്‍തന്നെ ഒരുവനു ശത്രുക്കളായിത്തീരുന്നു.
7
എന്നാല്‍ ഞാന്‍ സര്‍വേശ്വരനിലേക്കു കണ്ണുയര്‍ത്തും; എന്റെ രക്ഷകനായ ദൈവത്തിനായി കാത്തിരിക്കും; എന്റെ ദൈവം എന്റെ പ്രാര്‍ഥന കേള്‍ക്കും.
8
എന്റെ ശത്രുക്കളേ, നിങ്ങള്‍ എന്നെച്ചൊല്ലി സന്തോഷിക്കേണ്ടാ; ഞാന്‍ വീണാലും എഴുന്നേല്ക്കും; ഇരുട്ടില്‍ ഇരുന്നാലും സര്വേശ്വരന് എനിക്കു വെളിച്ചമായിരിക്കും.
9
ഞാന്‍ അവിടുത്തേക്കെതിരെ പാപം ചെയ്തു. അതുകൊണ്ട് അവിടുന്ന് എനിക്കുവേണ്ടി വാദിച്ച് ന്യായംപാലിച്ചു തരുന്നതുവരെ അവിടുത്തെ ക്രോധം ഞാന്‍ സഹിക്കും; അവിടുന്ന് എന്നെ പ്രകാശത്തിലേക്കു നയിക്കും. ഞാന്‍ അവിടുത്തെ രക്ഷ കാണും.
10
എന്റെ ശത്രു അതുകാണും. “നിന്റെ ദൈവമായ സര്വേശ്വരന് എവിടെ?” എന്നു ചോദിച്ചവള്‍ ലജ്ജിതയാകും. അപ്പോള്‍ അതുകണ്ട് ഞാന്‍ രസിക്കും. അന്ന് അവള് തെരുവിലെ ചെളിപോലെ ചവുട്ടിത്തേക്കപ്പെടും.
11
നിന്റെ മതിലുകള്‍ പണിയുന്ന ദിവസം വരുന്നു. അന്നു നിന്റെ അതിര്‍ത്തികള്‍ വിശാലമാകും.
12
അസ്സീറിയാമുതല്‍ ഈജിപ്തുവരെയും ഈജിപ്തുമുതല്‍ നദിവരെയും സമുദ്രംമുതല്‍ സമുദ്രംവരെയും പര്‍വതംമുതല്‍ പര്‍വതംവരെയുമുള്ളവര്‍ അന്നു നിന്റെ അടുക്കല്‍ വരും.
13
എന്നാല്‍ ഭൂമി അതിലെ നിവാസികള്‍ നിമിത്തവും അവരുടെ പ്രവൃത്തികളുടെ ഫലം നിമിത്തവും ശൂന്യമായിത്തീരും.
14
ഫലഭൂയിഷ്ഠമായ ദേശത്തിന്റെ നടുവിലുള്ള കാട്ടില്‍ (മരുപ്രദേശത്ത്) തനിച്ചു കഴിയുന്ന അങ്ങയുടെ സ്വന്തജനമായ അജഗണത്തെ അവിടുന്നു മേയ്ക്കണമേ. പണ്ടെന്നപോലെ അവര്‍ ബാശാനിലും ഗിലെയാദിലും മേഞ്ഞുകൊള്ളട്ടെ.
15
ഈജിപ്തില്‍നിന്നു ഞങ്ങളെ വിമോചിപ്പിച്ച ദിനങ്ങളില്‍ കാണിച്ചതു പോലെയുള്ള അദ്ഭുതങ്ങള്‍ അവിടുന്നു പ്രവര്‍ത്തിച്ചാലും.
16
ജനം അതു കാണുമ്പോള്‍ തങ്ങളുടെ ശക്തിയെക്കുറിച്ച് ലജ്ജിക്കും; അവര്‍ വായ്പൊത്തും; അവരുടെ കാതുകള്‍ അടഞ്ഞുപോകും.
17
അവര്‍ പാമ്പിനെപ്പോലെ, നിലത്തിഴയുന്ന ജീവികളെപ്പോലെ പൂഴി തിന്നും. സുരക്ഷിതമായ ഗുഹകളില്‍നിന്ന് അവര്‍ വിറച്ചുകൊണ്ടു പുറത്തുവരും; അവര്‍ പേടിച്ചു നമ്മുടെ ദൈവമായ സര്‍വേശ്വരന്റെ അടുക്കല്‍ വരികയും അവിടുത്തെ നിമിത്തം ഭയപ്പെടുകയും ചെയ്യും.
18
അവശേഷിച്ചിരിക്കുന്നവരായ സ്വന്തജനത്തിന്റെ അകൃത്യവും അതിക്രമങ്ങളും അവിടുത്തെപ്പോലെ ക്ഷമിക്കുന്ന മറ്റൊരു ദൈവം ആരുണ്ട്? അവിടുന്ന് എന്നേക്കുമായി കോപം പുലര്‍ത്തുന്നില്ല; തന്റെ സുസ്ഥിരസ്നേഹം പ്രകടിപ്പിക്കുന്നതില്‍ അവിടുന്ന് ആനന്ദിക്കുന്നു.
19
നമ്മോട് അവിടുന്നു വീണ്ടും കരുണ കാണിക്കും. നമ്മുടെ അകൃത്യങ്ങളെ അവിടുന്നു ചവുട്ടിത്താഴ്ത്തും. നമ്മുടെ പാപങ്ങളെല്ലാം സമുദ്രത്തിന്റെ ആഴത്തിലേക്ക് എറിഞ്ഞുകളയും.
20
പുരാതനകാലം മുതല്ക്കേ നമ്മുടെ പിതാക്കന്മാരോടു പ്രതിജ്ഞ ചെയ്തിട്ടുള്ളതുപോലെ അവിടുത്തെ വിശ്വസ്തത യാക്കോബിന്റെ വംശത്തോടും അവിടുത്തെ ദയ അബ്രഹാമിന്റെ സന്തതികളോടും അവിടുന്നു കാണിക്കും.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
All chapters:
1
2
3
4
5
6
7