bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Chronicles 12
2 Chronicles 12
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 13 →
1
എന്നാൽ രെഹബെയാമിന്റെ രാജത്വം ഉറച്ച് അവന് ബലം പ്രാപിച്ചശേഷം അവനും അവനോടുകൂടെ എല്ലാ യിസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.
2
അവര്‍ യഹോവയോടു ദ്രോഹം ചെയ്കകൊണ്ട് രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടിൽ
3
മിസ്രയീംരാജാവായ ശീശക് ആയിരത്തി ഇരുനൂറ് രഥങ്ങളോടും അറുപതിനായിരം കുതിരച്ചേവകരോടുംകൂടെ യെരൂശലേമിന്റെ നേരേ വന്നു; അവനോടുകൂടെ മിസ്രയീമിൽനിന്നു വന്നിരുന്ന ലൂബ്യര്, സുക്യര്, കൂശ്യര്‍ എന്നിങ്ങനെയുള്ള പടജ്ജനം അസംഖ്യമായിരുന്നു.
4
അവന് യെഹൂദായോടു ചേര്‍ന്ന ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു.
5
അപ്പോള്‍ ശെമയ്യാപ്രവാചകന് രെഹബെയാമിന്റെയും ശീശക് നിമിത്തം യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽവന്ന് അവരോട്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്നെ ഉപേക്ഷിച്ചതുകൊണ്ടു ഞാനും നിങ്ങളെ ശീശക്കിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
6
അതിനു യിസ്രായേൽപ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നെ താഴ്ത്തി: യഹോവ നീതിമാന് ആകുന്നു എന്നു പറഞ്ഞു.
7
അവര്‍ തങ്ങളെത്തന്നെ താഴ്ത്തി എന്നു യഹോവ കണ്ടപ്പോള്‍ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന് ഉണ്ടായത് എന്തെന്നാൽ: അവര്‍ തങ്ങളെത്തന്നെ താഴ്ത്തിയിരിക്കയാൽ ഞാന്‍ അവരെ നശിപ്പിക്കാതെ അവര്‍ക്ക് ഒരുവിധം രക്ഷ നല്‍കും; എന്റെ കോപം ശീശക് മുഖാന്തരം യെരൂശലേമിന്മേൽ ചൊരികയുമില്ല.
8
എങ്കിലും അവര്‍ എന്റെ സേവയും അന്യദേശങ്ങളിലെ രാജത്വത്തിന്റെ സേവയും തിരിച്ചറിയേണ്ടതിന് അവര്‍ അവന് അധീനന്മാരായിത്തീരും.
9
ഇങ്ങനെ മിസ്രയീംരാജാവായ ശീശക് യെരൂശലേമിന്റെ നേരേ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ച് ആസകലം എടുത്തുകൊണ്ടുപോയി; ശലോമോന് ഉണ്ടാക്കിയ പൊന്‍പരിചകളും അവന് എടുത്തു കൊണ്ടുപോയി.
10
അവയ്ക്കു പകരം രെഹബെയാംരാജാവ് താമ്രംകൊണ്ടു പരിചകള്‍ ഉണ്ടാക്കി രാജധാനിയുടെ വാതിൽ കാക്കുന്ന അകമ്പടിനായകന്മാരുടെ കൈയിൽ ഏല്പിച്ചു.
11
രാജാവ് യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോള്‍ അക മ്പടികള്‍ അവയെ കൊണ്ടുവന്നു പിടിക്കയും പിന്നെ അകമ്പടികളുടെ അറയിൽ കൊണ്ടുപോയി വയ്ക്കുകയും ചെയ്യും.
12
അവന് തന്നെത്താന്‍ താഴ്ത്തിയപ്പോള്‍ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദായിൽ ഏതാനും നന്മ ഉണ്ടായിരുന്നു.
13
ഇങ്ങനെ രെഹബെയാംരാജാവ് യെരൂശലേമിൽ തന്നെത്താന്‍ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോള്‍ രെഹബെയാമിനു നാല്പത്തിയൊന്ന് വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിനു യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവന് പതിനേഴു സംവത്സരം വാണു. അവന്റെ അമ്മയ്ക്ക് നയമാ എന്നു പേര്.
14
അവള് അമ്മോന്യസ്ത്രീ ആയിരുന്നു. യഹോവയെ അന്വേഷിക്കേണ്ടതിനു മനസ്സ് വയ്ക്കാഞ്ഞതിനാൽ അവന് ദോഷം ചെയ്തു.
15
രെഹബെയാമിന്റെ വൃത്താന്തങ്ങള്‍ ആദ്യവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദര്‍ശകന്റെയും വൃത്താന്തങ്ങളിൽ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിനും യൊരോബെയാമിനും തമ്മിൽ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.
16
രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ അബീയാവ് അവനു പകരം രാജാവായി.
← Chapter 11
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 13 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36