bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Chronicles 6
2 Chronicles 6
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 7 →
1
അപ്പോള്‍ ശലോമോന്: താന്‍ കൂരിരുളിൽ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;
2
എങ്കിലും ഞാന്‍ നിനക്ക് ഒരു നിവാസാലയം, നിനക്ക് എന്നേക്കും വസിപ്പാന്‍ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു.
3
പിന്നെ യിസ്രായേൽസഭ മുഴുവനും നില്‍ക്കെ രാജാവ് തന്റെ മുഖം തിരിച്ചു യിസ്രായേലിന്റെ സര്‍വസഭയെയും അനുഗ്രഹിച്ചു പറഞ്ഞത് എന്തെന്നാൽ:
4
എന്റെ അപ്പനായ ദാവീദിനോടു തിരുവായ്കൊണ്ട് അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവര്‍ത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍.
5
എന്റെ ജനത്തെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാള്‍മുതൽ എന്റെ നാമം ഇരിക്കേണ്ടതിന് ഒരു ആലയം പണിവാന് ഞാന്‍ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിനു പ്രഭുവായിരിപ്പാന്‍ ഞാന്‍ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല.
6
എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിനു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാന്‍ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്ന് അവന് അരുളിച്ചെയ്തു.
7
യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയേണം എന്ന് എന്റെ അപ്പനായ ദാവീദിന് താൽപര്യം ഉണ്ടായിരുന്നു.
8
എന്നാൽ യഹോവ എന്റെ അപ്പനായ ദാവീദിനോട്: എന്റെ നാമത്തിന് ഒരു ആലയം പണിയേണമെന്നു നിനക്കു താൽപര്യം ഉണ്ടായല്ലോ; ഇങ്ങനെ താൽപര്യം ഉണ്ടായതു നല്ലത്;
9
എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുദ്ഭവിക്കുന്ന മകന് തന്നെ എന്റെ നാമത്തിന് ആലയം പണിയും എന്നു കല്പിച്ചു.
10
അങ്ങനെ യഹോവ താന്‍ അരുളിച്ചെയ്ത വചനം നിവര്‍ത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിനു പകരം ഞാന്‍ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന് ഒരു ആലയം പണിതിരിക്കുന്നു.
11
യഹോവ യിസ്രായേൽമക്കളോട് ചെയ്ത നിയമം ഉള്ള പെട്ടകം ഞാന്‍ അതിൽ വച്ചിട്ടുണ്ട്.
12
അനന്തരം അവന് യഹോവയുടെ യാഗപീഠത്തിന്‍മുമ്പിൽ യിസ്രായേലിന്റെ സര്‍വസഭയുടെയും സമക്ഷത്തു നിന്നുംകൊണ്ടു കൈ മലര്‍ത്തി;
13
ശലോമോന് അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ട് താമ്രംകൊണ്ട് ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവിൽ വച്ചിരുന്നു; അതിൽ അവന് കയറിനിന്ന് യിസ്രായേലിന്റെ സര്‍വസഭയ്ക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലര്‍ത്തി
14
പറഞ്ഞത് എന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂര്‍ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാര്ക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വര്‍ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.
15
നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ട് അരുളിച്ചെയ്തത് ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവര്‍ത്തിച്ചുമിരിക്കുന്നു.
16
ആകയാൽ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോട്: നീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിനു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താൽ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാന്‍ നിനക്ക് ഒരു പുരുഷന് എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്ന് അരുളിച്ചെയ്തിരിക്കുന്നതു നിവര്‍ത്തിക്കേണമേ.
17
യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോട് നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.
18
എന്നാൽ ദൈവം യഥാര്‍ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വര്‍ഗത്തിലും സ്വര്‍ഗാധിസ്വര്‍ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നത് എങ്ങനെ?
19
എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയന് തിരുമുമ്പിൽ കഴിക്കുന്ന നിലവിളിയും പ്രാര്‍ഥനയും കേള്‍ക്കേണ്ടതിന് അടിയന്റെ പ്രാര്‍ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
20
അടിയന് ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാര്‍ഥന കേള്‍ക്കേണ്ടതിനു നിന്റെ നാമം സ്ഥാപിക്കുമെന്ന് നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേൽ രാവും പകലും തൃക്കണ്‍പാര്‍ത്തരുളേണമേ.
21
ഈ സ്ഥലത്തുവച്ച് പ്രാര്‍ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേള്‍ക്കേണമേ; നിന്റെ വാസസ്ഥലമായ സ്വര്‍ഗത്തിൽനിന്നു കേള്‍ക്കേണമേ; കേട്ടു ക്ഷമിക്കേണമേ.
22
ഒരുത്തന് തന്റെ കൂട്ടുകാരനോട് കുറ്റം ചെയ്കയും അവന് അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിനു കാര്യം സത്യത്തിനു വയ്ക്കയും അവന് ഈ ആലയത്തിൽ നിന്റെ യാഗപീഠത്തിനു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താൽ
23
നീ സ്വര്‍ഗത്തിൽനിന്നു കേട്ടു പ്രവര്‍ത്തിച്ചു ദുഷ്ടന്റെ നടപ്പ് അവന്റെ തലമേൽത്തന്നെ വരുത്തി പ്രതികാരം ചെയ്വാനും നീതിമാന്റെ നീതിക്ക് ഒത്തവണ്ണം അവനു നല്കി നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.
24
നിന്റെ ജനമായ യിസ്രായേൽ നിന്നോടു പാപം ചെയ്ക നിമിത്തം അവര്‍ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചുകൊണ്ട് ഈ ആലയത്തിൽവച്ചു നിന്റെ മുമ്പാകെ പ്രാര്‍ഥിക്കയും യാചിക്കയും ചെയ്താൽ
25
നീ സ്വര്‍ഗത്തിൽനിന്നു കേട്ട് നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ച് നീ അവര്‍ക്കും അവരുടെ പിതാക്കന്മാര്ക്കും കൊടുത്ത ദേശത്തേക്ക് അവരെ തിരിച്ചു വരുത്തേണമേ.
26
അവര്‍ നിന്നോടു പാപം ചെയ്കകൊണ്ട് ആകാശം അടഞ്ഞു മഴ പെയ്യാതിരിക്കുമ്പോള്‍ അവര്‍ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാര്‍ഥിച്ച് നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ട് അവര്‍ തങ്ങളുടെ പാപങ്ങളെ വിട്ടുതിരിയുകയും ചെയ്താൽ,
27
നീ സ്വര്‍ഗത്തിൽനിന്നു കേട്ട് നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ച് അവര്‍ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന് അവകാശമായി കൊടുത്ത നിന്റെ ദേശത്ത് മഴ പെയ്യിക്കയും ചെയ്യേണമേ.
28
ദേശത്ത് ക്ഷാമമോ മഹാമാരിയോ വെണ്‍കതിര്‍, വിഷമഞ്ഞ്, വെട്ടുക്കിളി, തുള്ളന്‍ എന്നിവയോ ഉണ്ടായാൽ, അവരുടെ ശത്രുക്കള്‍ അവരുടെ പട്ടണങ്ങളുള്ള ദേശത്തിൽ അവരെ നിരോധിച്ചാൽ, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാൽ,
29
യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേൽ മുഴുവനെങ്കിലും വല്ല പ്രാര്‍ഥനയും യാചനയും കഴിക്കയും ഓരോരുത്തന് താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞ് ഈ ആലയത്തിങ്കലേക്കു തിരിഞ്ഞു കൈ മലര്‍ത്തുകയും ചെയ്താൽ,
30
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗത്തിൽനിന്നു കേട്ട് ക്ഷമിക്കയും
31
ഞങ്ങളുടെ പിതാക്കന്മാര്ക്കു കൊടുത്ത ദേശത്ത് അവര്‍ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളിൽ നടപ്പാന്‍ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിനു നീ ഓരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ, ഓരോരുത്തന് അവനവന്റെ നടപ്പുപോലെയൊക്കെയും നല്കയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നത്.
32
നിന്റെ ജനമായ യിസ്രായേലിൽ ഉള്ളവനല്ലാത്ത അന്യജാതിക്കാരന് നിന്റെ മഹത്ത്വമുള്ള നാമവും ബലമുള്ള കൈയും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാൽ-അവര്‍ ഈ ആലയത്തിൽ വന്നു പ്രാര്‍ഥിക്കും നിശ്ചയം-
33
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗത്തിൽനിന്നു കേട്ട് ഭൂമിയിലെ സകല ജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിനു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്ന് അറികയും ചെയ്യേണ്ടതിന് അന്യജാതിക്കാരന് നിന്നോടു പ്രാര്‍ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ.
34
നീ നിന്റെ ജനത്തെ അയയ്ക്കുന്ന വഴിയിൽ അവര്‍ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്വാന് പുറപ്പെടുമ്പോള്‍ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാന്‍ നിന്റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാര്‍ഥിച്ചാൽ
35
നീ സ്വര്‍ഗത്തിൽനിന്ന് അവരുടെ പ്രാര്‍ഥനയും യാചനയും കേട്ട് അവര്‍ക്കു ന്യായം പാലിച്ചുകൊടുക്കേണമേ.
36
അവര്‍ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യന് ഇല്ലല്ലോ-നീ അവരോടു കോപിച്ച് അവരെ ശത്രുക്കള്‍ക്ക് ഏല്പിക്കയും അവര്‍ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ
37
അവരെ പിടിച്ചുകൊണ്ടു പോയിരിക്കുന്ന ദേശത്തുവച്ച് അവര്‍ തങ്ങളുടെ ഹൃദയത്തിൽ ഉണര്‍ന്നു പ്രവാസദേശത്തുവച്ച്: ഞങ്ങള്‍ പാപം ചെയ്ത് അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞ് നിന്നോടു യാചിക്കയും
38
അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവച്ച് അവര്‍ പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞ് നീ അവരുടെ പിതാക്കന്മാര്ക്കു കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാന്‍ നിന്റെ നാമത്തിനു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാര്‍ഥിക്കയും ചെയ്താൽ
39
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗത്തിൽനിന്ന് അവരുടെ പ്രാര്‍ഥനയും യാചനകളും കേട്ട് അവര്‍ക്കു ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ.
40
ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവച്ചു കഴിക്കുന്ന പ്രാര്‍ഥനയ്ക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.
41
ആകയാൽ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാര് രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാര് നന്മയിൽ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.
42
യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഓര്‍ക്കേണമേ.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36