bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Chronicles 35
2 Chronicles 35
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 34
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 36 →
1
അനന്തരം യോശീയാവ് യെരൂശലേമിൽ യഹോവയ്ക്ക് ഒരു പെസഹ ആചരിച്ചു; ഒന്നാം മാസം പതിന്നാലാം തീയതി അവര്‍ പെസഹ അറുത്തു.
2
അവന് പുരോഹിതന്മാരെ താന്താങ്ങളുടെ വേലയ്ക്കു നിര്‍ത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി അവരെ ധൈര്യപ്പെടുത്തി.
3
അവന് എല്ലാ യിസ്രായേലിനും ഉപാധ്യായന്മാരും യഹോവയ്ക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞത്: യിസ്രായേൽരാജാവായ ദാവീദിന്റെ മകന് ശലോമോന് പണിത ആലയത്തിൽ വിശുദ്ധപെട്ടകം വയ്പിന്; ഇനി അതു നിങ്ങളുടെ തോളുകള്‍ക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊള്‍വിന്‍.
4
യിസ്രായേൽരാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളിൽ കാണുംപോലെ പിതൃഭവനം പിതൃഭവനമായും കൂറുകൂറായി നിങ്ങളെത്തന്നെ ക്രമപ്പെടുത്തുവിന്‍.
5
നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് ഓരോന്നിനു ലേവ്യരുടെ ഓരോ പിതൃഭവനഭാഗം വരുവാന്‍ തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കൽ നിന്നുകൊള്‍വിന്‍.
6
ഇങ്ങനെ നിങ്ങള്‍ പെസഹ അറുത്തു നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും മോശെ മുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാര് അനുസരിക്കേണ്ടതിന് അവരെ ഒരുക്കുകയും ചെയ്വിന്.
7
യോശീയാവ് അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കുംവേണ്ടി പെസഹായാഗങ്ങള്‍ക്കായിട്ടു രാജാവിന്റെ വക ആട്ടിന്‍കൂട്ടത്തിൽനിന്ന് ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിന്‍കുട്ടിയെയും മൂവായിരം കാളയെയും ജനത്തിനു കൊടുത്തു.
8
അവന്റെ പ്രഭുക്കന്മാരും ജനത്തിനും പുരോഹിതന്മാര്ക്കും ലേവ്യര്‍ക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാര്ക്കു പെസഹായാഗങ്ങള്‍ക്കായിട്ട് രണ്ടായിരത്തി അറുനൂറ് കുഞ്ഞാടിനെയും മുന്നൂറ് കാളയെയും കൊടുത്തു.
9
കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യര്‍ക്കും പെസഹായാഗങ്ങള്‍ക്കായിട്ട് അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറ് കാളയെയും കൊടുത്തു. ഇങ്ങനെ ശുശ്രൂഷ ക്രമത്തിലായി;
10
രാജകല്പനപ്രകാരം പുരോഹിതന്മാര് തങ്ങളുടെ സ്ഥാനത്തും ലേവ്യര്‍ കൂറുകൂറായും നിന്നു.
11
അവര്‍ പെസഹ അറുത്തു; പുരോഹിതന്മാര് അവരുടെ കൈയിൽനിന്നു രക്തംവാങ്ങി തളിക്കയും ലേവ്യര്‍ തോലുരിക്കയും ചെയ്തു.
12
പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ യഹോവയ്ക്ക് അര്‍പ്പിക്കേണ്ടതിന് അവര്‍ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാന്‍ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെതന്നെ കാളകളെയും നീക്കിവച്ചു.
13
അവര്‍ വിധിപോലെ പെസഹയെ തീയിൽ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സര്‍വജനത്തിനും വേഗത്തിൽ വിളമ്പിക്കൊടുത്തു.
14
പിന്നെ അവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കുംവേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാര് ഹോമയാഗങ്ങളും മേദസ്സും അര്‍പ്പിക്കുന്നതിൽ രാത്രിവരെ അധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യര്‍ തങ്ങള്‍ക്കും അഹരോന്യരായ പുരോഹിതന്മാര്‍ക്കുംവേണ്ടി ഒരുക്കി.
15
ആസാഫ്യരായ സംഗീതക്കാര്‍ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദര്‍ശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതിൽക്കാവല്ക്കാര് അതതു വാതിൽക്കലും നിന്നു; അവര്‍ക്കു തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാന്‍ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യര്‍ അവര്‍ക്ക് ഒരുക്കിക്കൊടുത്തു.
16
ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങള്‍ അര്പ്പിപ്പാനുംവേണ്ടിയുള്ള യഹോവയുടെ സകല ശുശ്രൂഷയും അന്നു ക്രമത്തിലായി.
17
അവിടെ ഉണ്ടായിരുന്ന യിസ്രായേൽമക്കള്‍ ആ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.
18
ശമൂവേൽപ്രവാചകന്റെ കാലംമുതൽ യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലാ യെഹൂദായും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല.
19
യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു.
20
യോശീയാവ് ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോ; ഫ്രാത്തിനു സമീപത്തുള്ള കര്‍ക്കെമീശ് ആക്രമിപ്പാന്‍ പോകുമ്പോള്‍ യോശീയാവ് അവന്റെ നേരേ പുറപ്പെട്ടു.
21
എന്നാൽ അവന് അവന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: യെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മിൽ എന്ത്? ഞാന്‍ ഇന്നു നിന്റെ നേരേ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരേയത്രേ പുറപ്പെട്ടിരിക്കുന്നത്; ദൈവം എന്നോടു ബദ്ധപ്പെടുവാന്‍ കല്പിച്ചിരിക്കുന്നു: എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത് എന്നു പറയിച്ചു.
22
എങ്കിലും യോശീയാവ് വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിനു വേഷം മാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേള്‍ക്കാതെ അവന് മെഗിദ്ദോതാഴ്വരയിൽ യുദ്ധം ചെയ്വാന് ചെന്നു.
23
വില്ലാളികള്‍ യോശീയാരാജാവിനെ എയ്തു; രാജാവ് തന്റെ ഭൃത്യന്മാരോട്: എന്നെ കൊണ്ടുപോകുവിന്‍; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
24
അങ്ങനെ അവന്റെ ഭൃത്യന്മാര് അവനെ രഥത്തിൽ നിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ ആക്കി യെരൂശലേമിൽ കൊണ്ടുവന്നു; അവന് മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലാ യെഹൂദായും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
25
യിരെമ്യാവും യോശീയാവെക്കുറിച്ച് വിലപിച്ചു; സകല സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളിൽ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലിൽ അത് ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.
26
യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമുള്ള
27
അവന്റെ സൽപ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദായിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
← Chapter 34
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 36 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36