bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Chronicles 32
2 Chronicles 32
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 33 →
1
ഈ കാര്യങ്ങളും ഈ വിശ്വസ്തപ്രവൃത്തിയും കഴിഞ്ഞശേഷം അശ്ശൂര്‍രാജാവായ സന്‍ഹേരീബ് വന്ന് യെഹൂദായിൽ കടന്ന് ഉറപ്പുള്ള പട്ടണങ്ങളെ നിരോധിച്ചു കൈവശമാക്കുവാന്‍ വിചാരിച്ചു.
2
സന്‍ഹേരീബ് വന്നു യെരൂശലേമിനെ ആക്രമിപ്പാന്‍ ഭാവിക്കുന്നു എന്നു യെഹിസ്കീയാവു കണ്ടിട്ട്
3
പട്ടണത്തിന് പുറത്തുള്ള ഉറവുകളിലെ വെള്ളം നിര്‍ത്തിക്കളയേണ്ടതിനു തന്റെ പ്രഭുക്കന്മാരോടും വീരന്മാരോടും ആലോചിച്ചു; അവര്‍ അവനെ സഹായിച്ചു.
4
അങ്ങനെ വളരെ ജനം ഒന്നിച്ചുകൂടി; അശ്ശൂര്‍രാജാക്കന്മാര്‍ വന്നു വളരെ വെള്ളം കാണുന്നത് എന്തിന് എന്നു പറഞ്ഞ് എല്ലാ ഉറവുകളും ദേശത്തിന്റെ നടുവിൽക്കൂടി ഒഴുകിയ തോടും അടച്ചുകളഞ്ഞു.
5
അവന് ധൈര്യപ്പെട്ട്, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടും പോക്കി, അനവധി കുന്തവും പരിചയും ഉണ്ടാക്കി.
6
അവന് ജനത്തിനു പടനായകന്മാരെ നിയമിച്ചു. അവരെ നഗരവാതിൽക്കലുള്ള വിശാലസ്ഥലത്തു തന്റെ അടുക്കൽ ഒന്നിച്ചുകൂട്ടി അവരോട് ഹൃദ്യമായി സംസാരിച്ചു:
7
ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന്‍; അശ്ശൂര്‍രാജാവിനെയും അവനോടുകൂടെയുള്ള സകല പുരുഷാരത്തെയും ഭയപ്പെടരുത്; നിങ്ങള്‍ ഭ്രമിക്കരുത്; അവനോടുകൂടെയുള്ളതിലും വലിയൊരുവന്‍ നമ്മോടുകൂടെ ഉണ്ട്.
8
അവനോടുകൂടെ മാംസഭുജമേയുള്ളൂ; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ട് എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളിൽ ആശ്രയിച്ചു.
9
അനന്തരം അശ്ശൂര്‍രാജാവായ സന്‍ഹേരീബ്-അവനും അവനോടുകൂടെയുള്ള സൈന്യമൊക്കെയും ലാഖീശിനരികെ ഉണ്ടായിരുന്നു- തന്റെ ദാസന്മാരെ യെരൂശലേമിലേക്കു യെഹൂദാരാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകല യെഹൂദ്യരുടെയും അടുക്കൽ അയച്ചു പറയിച്ചത് എന്തെന്നാൽ:
10
അശ്ശൂര്‍രാജാവായ സന്‍ഹേരീബ് ഇപ്രകാരം പറയുന്നു: നിങ്ങള്‍ യെരൂശലേമിൽ നിരോധം സഹിച്ചു പാര്പ്പാന് എന്തൊന്നിലാകുന്നു ആശ്രയിക്കുന്നത്?
11
നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂര്‍രാജാവിന്റെ കൈയിൽനിന്നു വിടുവിക്കും എന്ന് യെഹിസ്കീയാവ് പറഞ്ഞു വിശപ്പും ദാഹവുംകൊണ്ടു ചാകേണ്ടതിനു നിങ്ങളെ വശീകരിക്കുന്നില്ലയോ?
12
അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദായോടും യെരൂശലേമിനോടും നിങ്ങള്‍ ഒരേ പീഠത്തിന് മുമ്പിൽ നമസ്കരിച്ച് അതിന്മേൽ ധൂപം കാട്ടേണം എന്നു കല്പിക്കയും ചെയ്തത് ഈ യെഹിസ്കീയാവ് തന്നെയല്ലോ.
13
ഞാനും എന്റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകല ജാതികളോടും എന്തു ചെയ്തുവെന്ന് നിങ്ങള്‍ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാര്ക്കു തങ്ങളുടെ ദേശങ്ങളെ എന്റെ കൈയിൽനിന്നു വിടുവിപ്പാന്‍ കഴിഞ്ഞുവോ?
14
എന്റെ പിതാക്കന്മാര് നിര്‍മ്മൂലനാശം വരുത്തിയിരിക്കുന്ന ജാതിയുടെ സകല ദേവന്മാരിലും വച്ച് ഒരുവനും തന്റെ ജനത്തെ എന്റെ കൈയിൽനിന്നു വിടുവിപ്പാന്‍ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിനു നിങ്ങളെ എന്റെ കൈയിൽനിന്നു വിടുവിപ്പാന്‍ കഴിയുമോ?
15
ആകയാൽ യെഹിസ്കീയാവ് നിങ്ങളെ ചതിക്കരുത്; ഇങ്ങനെ നിങ്ങളെ വശീകരിക്കരുത്; നിങ്ങള്‍ അവനെ വിശ്വസിക്കയും അരുത്; യാതൊരു ജാതിയുടെയോ രാജ്യത്തിന്റെയോ ദേവനും തന്റെ ജനത്തെ എന്റെ കൈയിൽനിന്നും എന്റെ പിതാക്കന്മാരുടെ കൈയിൽനിന്നും വിടുവിപ്പാന്‍ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കൈയിൽനിന്നും വിടുവിക്കുന്നത് എങ്ങനെ?
16
അവന്റെ ദാസന്മാര് യഹോവയായ ദൈവത്തിനും അവന്റെ ദാസനായ യെഹിസ്കീയാവിനും വിരോധമായി പിന്നെയും അധികം സംസാരിച്ചു.
17
അതതു ദേശങ്ങളിലെ ജാതികളുടെ ദേവന്മാര് തങ്ങളുടെ ജനത്തെ എന്റെ കൈയിൽനിന്നു വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്റെ ദൈവവും തന്റെ ജനത്തെ എന്റെ കൈയിൽനിന്നും വിടുവിക്കയില്ല എന്നിങ്ങനെ അവന് യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിപ്പാനും അവനു വിരോധമായി സംസാരിപ്പാനും എഴുത്തും എഴുതി അയച്ചു.
18
പട്ടണം പിടിക്കേണ്ടതിന് അവര്‍ യെരൂശലേമിൽ മതിലിന്മേൽ ഉള്ള ജനത്തെ പേടിപ്പിച്ചു ഭ്രമിപ്പിപ്പാന്‍ യെഹൂദ്യഭാഷയിൽ അവരോട് ഉറക്കെ വിളിച്ചു,
19
മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ചു സംസാരിച്ചു.
20
ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാര്‍ഥിച്ചു സ്വര്‍ഗത്തിലേക്കു നിലവിളിച്ചു.
21
അപ്പോള്‍ യഹോവ ഒരു ദൂതനെ അയച്ചു; അവന് അശ്ശൂര്‍രാജാവിന്റെ പാളയത്തിലെ സകല പരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതുകൊണ്ട് അവന് ലജ്ജാമുഖത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു; അവന് തന്റെ ദേവന്റെ ക്ഷേത്രത്തിൽ ചെന്നപ്പോള്‍ അവന്റെ ഉദരത്തിൽനിന്ന് ഉദ്ഭവിച്ചവര്‍ അവനെ അവിടെവച്ചു വാള്‍കൊണ്ട് കൊന്നുകളഞ്ഞു.
22
ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂര്‍രാജാവായ സന്‍ഹേരീബിന്റെ കൈയിൽനിന്നും മറ്റെല്ലാവരുടെയും കൈയിൽനിന്നും രക്ഷിച്ച് അവര്‍ക്കു ചുറ്റിലും വിശ്രമം നല്കി;
23
പലരും യെരൂശലേമിൽ യഹോവയ്ക്കു കാഴ്ചകളും യെഹൂദാരാജാവായ യെഹിസ്കീയാവിനു വിശേഷവസ്തുക്കളും കൊണ്ടുവന്നു; അവന് അന്നുമുതൽ സകല ജാതികളുടെയും ദൃഷ്ടിയിൽ ഉന്നതനായിത്തീര്‍ന്നു.
24
ആ കാലത്ത് യെഹിസ്കീയാവിനു മരണകരമായ ദീനംപിടിച്ചു; അവന് യഹോവയോടു പ്രാര്‍ഥിച്ചു; അതിന് അവന് ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.
25
എന്നാൽ യെഹിസ്കീയാവ് തനിക്കു ലഭിച്ച ഉപകാരത്തിന് അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ട് അവന്റെമേലും യെഹൂദായുടെമേലും, യെരൂശലേമിന്മേലും കോപം ഉണ്ടായി.
26
എങ്കിലും തന്റെ ഗര്‍വത്തെക്കുറിച്ചു യെഹിസ്കീയാവും യെരൂശലേംനിവാസികളും തങ്ങളെത്തന്നെ താഴ്ത്തി; അതുകൊണ്ടു യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്ത് അവരുടെമേൽ വന്നില്ല.
27
യെഹിസ്കീയാവിന് അനവധി ധനവും മാനവും ഉണ്ടായിരുന്നു; അവന് വെള്ളി, പൊന്ന്, രത്നം, സുഗന്ധവര്‍ഗം, പരിച സകലവിധ മനോഹരവസ്തുക്കള്‍ എന്നിവയ്ക്കായി ഭണ്ഡാരഗൃഹങ്ങളും
28
ധാന്യം, വീഞ്ഞ്, എണ്ണ എന്ന അനുഭവങ്ങള്‍ക്കായി പാണ്ടികശാലകളും സകലവിധ മൃഗങ്ങള്‍ക്കും പുരകളും ആട്ടിന്‍കൂട്ടങ്ങള്‍ക്കു തൊഴുത്തുകളും ഉണ്ടാക്കി.
29
ദൈവം അവന് അനവധി സമ്പത്തു കൊടുത്തിരുന്നതുകൊണ്ട് അവന് പട്ടണങ്ങളെയും ആടുമാടുകൂട്ടങ്ങളെയും വളരെ സമ്പാദിച്ചു.
30
ഈ യെഹിസ്കീയാവ് തന്നെ ഗീഹോന്‍വെള്ളത്തിന്റെ മേലത്തെ ഒഴുക്ക് തടുത്തു ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറേ ഭാഗത്തു താഴോട്ടു വരുത്തി. അങ്ങനെ യെഹിസ്കീയാവ് തന്റെ സകല പ്രവൃത്തികളിലും കൃതാര്‍ഥനായിരുന്നു.
31
എങ്കിലും ദേശത്തിൽ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ചു ചോദിക്കേണ്ടതിനു ബാബേൽപ്രഭുക്കന്മാര്‍ അവന്റെ അടുക്കൽ അയച്ച ദൂതന്മാരുടെ കാര്യത്തിൽ അവന്റെ ഹൃദയത്തിലുള്ളതൊക്കെയും അറിവാന്‍ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിനു ദൈവം അവനെ വിട്ടുകൊടുത്തു.
32
യെഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സൽപ്രവൃത്തികളും ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദര്‍ശനത്തിലും യെഹൂദായിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരി ക്കുന്നുവല്ലോ.
33
യെഹിസ്കീയാവ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയറ്റത്തിങ്കൽ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്ത് എല്ലാ യെഹൂദായും യെരൂശലേംനിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവനു പകരം രാജാവായി.
← Chapter 31
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 33 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36