bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Chronicles 24
2 Chronicles 24
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 25 →
1
യോവാശ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് ഏഴു വയസ്സായിരുന്നു; അവന് നാല്പതു സംവത്സരം യെരൂശലേമിൽ വാണു. ബേര്‍-ശേബക്കാരത്തിയായ അവന്റെ അമ്മയ്ക്കു സിബ്യാ എന്നു പേര്.
2
യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു.
3
യെഹോയാദാ അവനു രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചു; അവന് പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
4
അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ മനസ്സുവച്ചു.
5
അവന് പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോട്: യെഹൂദാനഗരങ്ങളിലേക്കു ചെന്ന് നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാന് എല്ലാ യിസ്രായേലിലുംനിന്നു ദ്രവ്യം ശേഖരിപ്പിന്‍; ഈ കാര്യം വേഗം നിവര്‍ത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിനു ബദ്ധപ്പെട്ടില്ല.
6
ആകയാൽ രാജാവ് തലവനായ യെഹോയാദായെ വിളിപ്പിച്ച് അവനോട്: സാക്ഷ്യകൂടാരത്തിനു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവ് യെഹൂദായിൽനിന്നും യെരൂശലേമിൽനിന്നും കൊണ്ടുവരുവാന്‍ നീ ലേവ്യരോടും യിസ്രായേൽസഭയോടും ആവശ്യപ്പെടാതിരിക്കുന്നത് എന്ത്?
7
ദുഷ്ടസ്ത്രീയായ അഥല്യായുടെ പുത്രന്മാര് ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകല നിവേദിതങ്ങളെയും ബാൽവിഗ്രഹങ്ങള്‍ക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു.
8
അങ്ങനെ അവര്‍ രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ പുറത്തു വച്ചു.
9
ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയിൽവച്ച് യിസ്രായേലിന്മേൽ ചുമത്തിയ പിരിവു യഹോവയുടെ അടുക്കൽ കൊണ്ടുവരുവാന്‍ അവര്‍ യെഹൂദായിലും യെരൂശലേമിലും പരസ്യംചെയ്തു.
10
സകല പ്രഭുക്കന്മാരും സര്‍വജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവര്‍ കൊണ്ടുവന്നു പെട്ടകത്തിൽ ഇട്ടു.
11
ലേവ്യര്‍ പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കൽ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാൽ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്ത് അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വയ്ക്കയും ചെയ്യും. ഇങ്ങനെ അവര്‍ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു.
12
രാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്നവര്‍ക്കു കൊടുത്തു; അവര്‍ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാന്‍ ഇരുമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വച്ചു.
13
അങ്ങനെ പണിക്കാര് വേലചെയ്ത് അറ്റകുറ്റം തീര്‍ത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു.
14
പണിതീര്‍ത്തിട്ടു ശേഷിച്ച ദ്രവ്യം അവര്‍ രാജാവിന്റെയും യെഹോയാദായുടെയും മുമ്പിൽ കൊണ്ടുവന്നു; അവര്‍ അതുകൊണ്ടു യഹോവയുടെ ആലയംവകയ്ക്ക് ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷയ്ക്കായും ഹോമയാഗത്തിനായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നെ; അവര്‍ യെഹോയാദായുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തിൽ ഹോമയാഗം അര്‍പ്പിച്ചുപോന്നു.
15
യെഹോയാദാ വയോധികനും കാലസമ്പൂര്‍ണനുമായി മരിച്ചു; മരിക്കുമ്പോള്‍ അവനു നൂറ്റിമുപ്പതു വയസ്സായിരുന്നു;
16
അവന് യിസ്രായേലിൽ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തിൽ നന്മ ചെയ്തിരിക്കകൊണ്ട് അവര്‍ അവനെ ദാവീദിന്റെ നഗരത്തിൽ രാജാക്കന്മാരുടെ ഇടയിൽ അടക്കംചെയ്തു.
17
യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാര്‍ വന്നു രാജാവിനെ വണങ്ങി; രാജാവ് അവരുടെ വാക്കു കേട്ടു.
18
അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായിട്ട് യെഹൂദായുടെമേലും യെരൂശലേമിന്മേലും കോപം വന്നു.
19
അവരെ യഹോവയിങ്കലേക്കു തിരിച്ചുവരുത്തുവാന്‍ അവന് പ്രവാചകന്മാരെ അവരുടെ അടുക്കൽ അയച്ചു; അവര്‍ അവരോടു സാക്ഷീകരിച്ചു; എങ്കിലും അവര്‍ ചെവികൊടുത്തില്ല.
20
എന്നാറെ ദൈവത്തിന്റെ ആത്മാവ് യെഹോയാദാപുരോഹിതന്റെ മകനായ സെഖര്യാവിന്റെമേൽ വന്നു; അവന് ജനത്തിനെതിരേ നിന്ന് അവരോടു പറഞ്ഞത്: ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങള്‍ക്കു ശുഭം വരുവാന്‍ കഴിയാതവണ്ണം നിങ്ങള്‍ യഹോവയുടെ കല്പനകളെ ലംഘിക്കുന്നത് എന്ത്? നിങ്ങള്‍ യഹോവയെ ഉപേക്ഷിച്ചതുകൊണ്ട് അവന് നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.
21
എന്നാൽ അവര്‍ അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽവച്ച് അവനെ കല്ലറിഞ്ഞു.
22
അങ്ങനെ യോവാശ്രാജാവ് അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഓര്‍ക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവന് മരിക്കുമ്പോള്‍: യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.
23
ആയാണ്ടു കഴിഞ്ഞപ്പോള്‍ അരാമ്യസൈന്യം അവന്റെ നേരേ പുറപ്പെട്ടു; അവര്‍ യെഹൂദായിലും യെരൂശലേമിലും വന്നു ജനത്തിന്റെ സകല പ്രഭുക്കന്മാരെയും ജനത്തിന്റെ ഇടയിൽനിന്നു നശിപ്പിച്ചു കൊള്ളയൊക്കെയും ദമ്മേശെക് രാജാവിനു കൊടുത്തയച്ചു.
24
അരാമ്യസൈന്യം ആള് ചുരുക്കമായിട്ടു വന്നിരുന്നെങ്കിലും യഹോവ അവരുടെ കൈയിൽ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോട് അവര്‍ ന്യായവിധി നടത്തി.
25
അവര്‍ അവനെ വിട്ടുപോയ ശേഷം-മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയത്- യെഹോയാദാപുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്ത ഭൃത്യന്മാര് അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയിൽവച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവന് മരിച്ചു; അവനെ ദാവീദിന്റെ നഗരത്തിൽ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറകളിൽ അടക്കം ചെയ്തില്ലതാനും.
26
അവന്റെ നേരേ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകന് സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകന് യെഹോസാബാദും തന്നെ.
27
അവന്റെ പുത്രന്മാരുടെയും അവനു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്റെയും ദൈവാലയം അറ്റകുറ്റം തീര്‍ത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവ് അവനു പകരം രാജാവായി.
← Chapter 23
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 25 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36