bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Chronicles 34
2 Chronicles 34
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 33
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 35 →
1
യോശീയാവ് വാഴ്ച തുടങ്ങിയപ്പോള്‍ അവന് എട്ടു വയസ്സായിരുന്നു; അവന് മുപ്പത്തൊന്നു സംവത്സരം യെരൂശലേമിൽ വാണു.
2
അവന് യഹോവയ്ക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളിൽ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.
3
അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടിൽ, അവന്റെ യൗവനത്തിൽതന്നെ, അവന് തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടിൽ അവന് പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദായെയും യെരൂശലേമിനെയും വെടിപ്പാക്കുവാന്‍ തുടങ്ങി.
4
അവന് കാണ്‍കെ അവര്‍ ബാൽവിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു. അവയ്ക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവന് വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും തകര്‍ത്തു പൊടിയാക്കി, അവയ്ക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേൽ വിതറിച്ചു.
5
അവന് പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേൽ ദഹിപ്പിക്കയും യെഹൂദായെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.
6
അങ്ങനെ തന്നെ അവന് മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളിൽ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളിൽ ചെയ്തു.
7
അവന് ബലിപീഠങ്ങളെ ഇടിച്ച് അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകര്‍ത്തു പൊടിയാക്കി, യിസ്രായേൽദേശത്ത് എല്ലാടവും സകല സൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
8
അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവന് അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരന്‍ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ നിയോഗിച്ചു.
9
അവര്‍ മഹാപുരോഹിതനായ ഹില്ക്കീയാവിന്റെ അടുക്കൽ ചെന്നപ്പോള്‍ വാതിൽക്കാവല്ക്കാരായ ലേവ്യര്‍ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലാ യിസ്രായേലിനോടും എല്ലാ യെഹൂദായോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തിൽ അടച്ചിരുന്ന ദ്രവ്യം ഏല്പിച്ചുകൊടുത്തു.
10
അവര്‍ അതു യഹോവയുടെ ആലയത്തിൽ വേല ചെയ്യിക്കുന്ന മേൽവിചാരകന്മാരുടെ കൈയിലും അവര്‍ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ത്തു നന്നാക്കുവാന്‍ ആലയത്തിൽ പണിചെയ്യുന്ന പണിക്കാര്‍ക്കും കൊടുത്തു.
11
ചെത്തിയ കല്ലും ചേര്‍പ്പുപണിക്കു മരവും വാങ്ങേണ്ടതിനും യെഹൂദാരാജാക്കന്മാര്‍ നശിപ്പിച്ചിരുന്ന കെട്ടിടങ്ങള്‍ക്കു തുലാങ്ങള്‍ വയ്ക്കേണ്ടതിന് ആശാരികള്‍ക്കും പണിക്കാര്‍ക്കും തന്നെ.
12
ആ പുരുഷന്മാര് വിശ്വാസത്തിന്മേൽ പ്രവര്‍ത്തിച്ചു; മെരാര്യരിൽ യഹത്ത്, ഓബദ്യാവ് എന്ന ലേവ്യരും പണി നടത്തുവാന്‍ കെഹാത്യരിൽ സെഖര്യാവും മെശുല്ലാമും വാദ്യപ്രയോഗത്തിൽ സാമര്‍ഥ്യമുള്ള സകല ലേവ്യരും അവരുടെ മേൽവിചാരകന്മാരായിരുന്നു.
13
അവര്‍ ചുമട്ടുകാര്‍ക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാര്‍ക്കും മേൽവിചാരകന്മാരായിരുന്നു; ലേവ്യരിൽ ചിലര്‍ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതിൽക്കാവല്ക്കാരും ആയിരുന്നു.
14
അവര്‍ യഹോവയുടെ ആലയത്തിൽ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്ത് എടുത്തപ്പോള്‍ ഹില്ക്കീയാപുരോഹിതന് യഹോവ മോശെ മുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.
15
ഹില്ക്കീയാവ് രായസക്കാരനായ ശാഫാനോട്: ഞാന്‍ യഹോവയുടെ ആലയത്തിൽ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്ക്കീയാവ് പുസ്തകം ശാഫാന്റെ കൈയിൽ കൊടുത്തു.
16
ശാഫാന്‍ പുസ്തകം രാജാവിന്റെ അടുക്കൽ കൊണ്ടുചെന്നു രാജസന്നിധിയിൽ ബോധിപ്പിച്ചത്: അടിയങ്ങള്‍ക്കു കല്പന തന്നതുപോലെയൊക്കെയും ചെയ്തിരിക്കുന്നു.
17
യഹോവയുടെ ആലയത്തിൽ കണ്ട ദ്രവ്യം പുറത്ത് എടുത്തു വിചാരകന്മാരുടെ കൈയിലും വേലക്കാരുടെ കൈയിലും കൊടുത്തിരിക്കുന്നു.
18
രായസക്കാരനായ ശാഫാന്‍ രാജാവിനോട്: ഹില്ക്കീയാപുരോഹിതന് ഒരു പുസ്തകം എന്റെ കൈയിൽ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാന്‍ അതിനെ രാജസന്നിധിയിൽ വായിച്ചു കേള്‍പ്പിച്ചു.
19
ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവ് വസ്ത്രം കീറി.
20
രാജാവ് ഹില്ക്കീയാവോടും ശാഫാന്റെ മകന് അഹീക്കാമിനോടും മീഖായുടെ മകന് അബ്ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചത് എന്തെന്നാൽ:
21
നിങ്ങള്‍ ചെന്ന്, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ച് എനിക്കും യിസ്രായേലിലും യെഹൂദായിലും ശേഷിച്ചിരിക്കുന്നവര്ക്കുംവേണ്ടി യഹോവയോട് അരുളപ്പാടു ചോദിപ്പിന്‍; ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാര് യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേൽ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.
22
അങ്ങനെ ഹില്ക്കീയാവും രാജാവ് നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുൽദാ എന്ന പ്രവാചകിയുടെ അടുക്കൽ ചെന്നു-അവള് യെരൂശലേമിൽ രണ്ടാം ഭാഗത്തു പാര്‍ത്തിരുന്നു;- അവളോട് ആ സംഗതിയെക്കുറിച്ചു സംസാരിച്ചു.
23
അവള് അവരോട് ഉത്തരം പറഞ്ഞത്: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളെ എന്റെ അടുക്കൽ അയച്ച പുരുഷനോടു നിങ്ങള്‍ പറയേണ്ടത് എന്തെന്നാൽ:
24
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ ഈ സ്ഥലത്തിനും നിവാസികള്‍ക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേള്‍പ്പിച്ച പുസ്തകത്തിൽ എഴുതിയിരിക്കുന്ന സകല ശാപങ്ങളുമായ അനര്‍ഥം വരുത്തും.
25
അവര്‍ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകല പ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യദൈവങ്ങള്‍ക്കു ധൂപം കാട്ടിയതുകൊണ്ട് എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല.
26
എന്നാൽ യഹോവയോടു ചോദിപ്പാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടത് എന്തെന്നാൽ: നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
27
ഈ സ്ഥലത്തിനും നിവാസികള്‍ക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോള്‍ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നെ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാട്.
28
ഞാന്‍ നിന്നെ നിന്റെ പിതാക്കന്മാരോടു ചേര്‍ത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയിൽ അടക്കപ്പെടും; ഞാന്‍ ഈ സ്ഥലത്തിനും നിവാസികള്‍ക്കും വരുത്തുവാന്‍പോകുന്ന അനര്‍ഥമൊന്നും നിന്റെ കണ്ണു കാണുകയുമില്ല. അവര്‍ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.
29
അനന്തരം രാജാവ് ആളയച്ചു യെഹൂദായിലും യെരൂശലേമിലും ഉള്ള എല്ലാ മൂപ്പന്മാരെയും കൂട്ടിവരുത്തി.
30
രാജാവും സകല യെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സര്‍വജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവന് യഹോവയുടെ ആലയത്തിൽവച്ചു കണ്ടു കിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേള്‍പ്പിച്ചു.
31
രാജാവ് തന്റെ സ്ഥാനത്തുനിന്നുകൊണ്ട് താന്‍ യഹോവയെ അനുസരിക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണമനസ്സോടും കൂടെ പ്രമാണിച്ചുനടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങള്‍ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.
32
യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെയൊക്കെയും അവന് അതിൽ യോജിപ്പിച്ചു. യെരൂശലേംനിവാസികള്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു.
33
യോശീയാവ് യിസ്രായേൽമക്കള്‍ക്കുള്ള സകല ദേശങ്ങളിൽനിന്നും സകല മ്ലേച്ഛതകളെയും നീക്കിക്കളഞ്ഞു യിസ്രായേലിൽ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാന്‍ സംഗതി വരുത്തി. അവന്റെ കാലത്തൊക്കെയും അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.
← Chapter 33
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 35 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36