bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
2 Chronicles 23
2 Chronicles 23
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 24 →
1
ഏഴാം സംവത്സരത്തിൽ യെഹോയാദാ ധൈര്യപ്പെട്ട്, യെഹോരാമിന്റെ മകന് അസര്യാവ്, യെഹോഹാനാന്റെ മകന് യിശ്മായേൽ, ഓബേദിന്റെ മകന് അസര്യാവ്, അദായാവിന്റെ മകന് മയശേയാ, സിക്രിയുടെ മകന് എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യത ചെയ്തു.
2
അവര്‍ യെഹൂദായിൽ ചുറ്റി സഞ്ചരിച്ച് സകല യെഹൂദാനഗരങ്ങളിലുംനിന്നു ലേവ്യരെയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.
3
സര്‍വസഭയും ദൈവാലയത്തിൽവച്ചു രാജാവിനോട് ഉടമ്പടി ചെയ്തു; അവന് അവരോട് പറഞ്ഞത്: ദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രന്‍ തന്നെ രാജാവാകേണം.
4
നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യമാവിത്: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിലൊരുഭാഗം വാതിൽക്കാവല്ക്കാരായിരിക്കേണം.
5
മൂന്നിലൊരുഭാഗം രാജധാനിയിങ്കലും മൂന്നിലൊരുഭാഗം അടിസ്ഥാനവാതിൽക്കലും നില്ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.
6
എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുത്; അവര്‍ വിശുദ്ധരാകകൊണ്ട് അവര്‍ക്ക് കടക്കാം; എന്നാൽ ജനമൊക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.
7
ലേവ്യരോ ഓരോരുത്തന് താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിനു ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവന് മരണശിക്ഷ അനുഭവിക്കേണം; രാജാവ് അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം.
8
ലേവ്യരും എല്ലാ യെഹൂദായും യെഹോയാദാപുരോഹിതന് കല്പിച്ചതുപോലെയൊക്കെയും ചെയ്തു; ഓരോരുത്തന് താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തിൽ തവണ മാറി വരുന്നവരെയും തന്നെ, കൂട്ടിക്കൊണ്ടുവന്നു; യെഹോയാദാപുരോഹിതന് കൂറുകളെ വിട്ടയച്ചിരുന്നില്ല.
9
യെഹോയാദാപുരോഹിതന് ദാവീദ്രാജാവിന്റെ വകയായി ദൈവാലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വന്‍പരിചകളും ശതാധിപന്മാര്‍ക്കു കൊടുത്തു.
10
അവന് സകല ജനത്തെയും താന്താന്റെ കൈയിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശംമുതൽ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിനും ആലയത്തിനും നേരേ രാജാവിന്റെ ചുറ്റും നിര്‍ത്തി;
11
അവര്‍ രാജകുമാരനെ പുറത്തു കൊണ്ടുവന്ന് കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തകവും കൊടുത്ത് അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയ ജയ എന്ന് ആര്‍ത്തുവിളിച്ചു.
12
ജനം വരികയും രാജാവിനെ കീര്‍ത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽവന്നു.
13
പ്രവേശനത്തിങ്കൽ രാജാവു തന്റെ തൂണിന്റെ അരികെ നില്ക്കുന്നതും രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളമൂതുന്നതും സംഗീതക്കാര്‍ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോള്‍ അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.
14
യെഹോയാദാപുരോഹിതന് പടനായകന്മാരായ ശതാധിപന്മാരെ പുറത്തുവരുത്തി അവരോട്: അവളെ അണികളിൽക്കൂടി പുറത്തുകൊണ്ടുപോകുവിന്‍; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവന് വാളാൽ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവച്ചു കൊല്ലരുത് എന്നു പുരോഹിതന് കല്പിച്ചിരുന്നു.
15
അങ്ങനെ അവര്‍ അവള്‍ക്ക് വഴി ഉണ്ടാക്കിക്കൊടുത്തു; അവള് രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കൽ എത്തിയപ്പോള്‍ അവിടെവച്ച് അവര്‍ അവളെ കൊന്നുകളഞ്ഞു.
16
അനന്തരം യെഹോയാദാ തങ്ങള്‍ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സര്‍വജനവും രാജാവും തമ്മിൽ ഒരു നിയമം ചെയ്തു.
17
പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്ന് അത് ഇടിച്ച് അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകര്‍ത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവച്ച് കൊന്നുകളഞ്ഞു.
18
ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അര്‍പ്പിക്കേണ്ടതിന് യെഹോയാദാ യഹോവയുടെ ആലയത്തിനു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗങ്ങളെ നിയമിച്ചു.
19
വല്ല പ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെ ഇരിക്കേണ്ടതിന് അവന് യഹോവയുടെ ആലയത്തിന്റെ വാതിൽക്കൽ കാവല്ക്കാരെ നിയമിച്ചു.
20
അവന് ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകല ജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കി മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തിൽ ഇരുത്തി.
21
ദേശത്തിലെ സകല ജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യായെ അവര്‍ വാള്‍കൊണ്ടു കൊന്നുകളഞ്ഞു.
← Chapter 22
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 24 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36