bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Luke 13
Luke 13
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
1
ആ സമയത്തു തന്നെ അവിടെ ഉണ്ടായിരുന്ന ചിലര്‍ പീലാത്തൊസ് ചില ഗലീലക്കാരുടെ ചോര അവരുടെ യാഗങ്ങളോടു കലര്‍ത്തിയ വര്‍ത്തമാനം അവനോട് അറിയിച്ചു.
2
അതിന് അവന് ഉത്തരം പറഞ്ഞത്: ആ ഗലീലക്കാര് ഇത് അനുഭവിക്കയാല്‍ എല്ലാ ഗലീലക്കാരിലും പാപികള്‍ ആയിരുന്നു എന്നു നിങ്ങള്‍ക്കു തോന്നുന്നുവോ?
3
അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല് നിങ്ങള്‍ എല്ലാവരും അങ്ങനെതന്നെനശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
4
അല്ല, ശീലോഹാമിലെ ഗോപുരം വീണു മരിച്ചുപോയ ആ പതിനെട്ടു പേര് യെരൂശലേമില്പാര്ക്കുന്ന സകല മനുഷ്യരിലും കുറ്റക്കാര്‍ ആയിരുന്നു എന്നു തോന്നുന്നുവോ?
5
അല്ലല്ല, മാനസാന്തരപ്പെടാഞ്ഞാല് നിങ്ങള്‍ എല്ലാവരും അങ്ങനെ തന്നെ നശിച്ചുപോകും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
6
അവന് ഈ ഉപമയും പറഞ്ഞു: ഒരുത്തനു തന്റെ മുന്തിരിത്തോട്ടത്തില്‍ നട്ടിരുന്നൊരു അത്തിവൃക്ഷം ഉണ്ടായിരുന്നു; അവന് അതില്‍ ഫലം തിരഞ്ഞു വന്നു, കണ്ടില്ലതാനും.
7
അവന് തോട്ടക്കാരനോട്: ഞാന്‍ ഇപ്പോള്‍ മൂന്നു സംവത്സരമായി ഈ അത്തിയില് ഫലം തിരഞ്ഞുവരുന്നു കാണുന്നില്ലതാനും; അതിനെ വെട്ടിക്കളക, അതു നിലത്തെ നിഷ്ഫലമാക്കുന്നത് എന്തിന് എന്നു പറഞ്ഞു.
8
അതിന് അവന്: കര്‍ത്താവേ, ഞാന്‍ അതിനു ചുറ്റും കിളച്ചു വളം ഇടുവോളം ഈ ആണ്ടുംകൂടെ നില്ക്കട്ടെ.
9
മേലാല്‍ കായ്ച്ചെങ്കിലോ- ഇല്ലെങ്കില്‍ വെട്ടിക്കളയാം എന്ന് ഉത്തരം പറഞ്ഞു.
10
ഒരു ശബ്ബത്തില്‍ അവന് ഒരു പള്ളിയില്‍ ഉപദേശിച്ചുകൊണ്ടിരുന്നു.
11
അവിടെ പതിനെട്ടു സംവത്സരമായി ഒരു രോഗാത്മാവ് ബാധിച്ചിട്ട് ഒട്ടും നിവിരുവാന് കഴിയാതെ കൂനിയായ ഒരു സ്ത്രീ ഉണ്ടായിരുന്നു.
12
യേശു അവളെ കണ്ട് അടുക്കെ വിളിച്ച്: സ്ത്രീയേ, നിന്റെ രോഗബന്ധനം അഴിഞ്ഞിരിക്കുന്നു എന്നു പറഞ്ഞ് അവളുടെമേല്‍ കൈവച്ചു.
13
അവള് ക്ഷണത്തില്‍ നിവിര്‍ന്നു ദൈവത്തെ മഹത്ത്വപ്പെടുത്തി.
14
യേശു ശബ്ബത്തില്‍ സൗഖ്യമാക്കിയതുകൊണ്ടു പള്ളിപ്രമാണി നീരസപ്പെട്ടു പുരുഷാരത്തോട്: വേല ചെയ്വാന് ആറു ദിവസമുണ്ടല്ലോ; അതിനകം വന്നു സൗഖ്യം വരുത്തിച്ചുകൊള്വിന്; ശബ്ബത്തില്‍ അരുത് എന്നു പറഞ്ഞു.
15
കര്‍ത്താവ് അവനോട്: കപടഭക്തിക്കാരേ, നിങ്ങളില്‍ ഓരോരുത്തന് ശബ്ബത്തില്‍ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയില്‍നിന്ന് അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ?
16
എന്നാല്‍ സാത്താന് പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളില്‍ ഈ ബന്ധനം അഴിച്ചുവിടേണ്ടതല്ലയോ എന്ന് ഉത്തരം പറഞ്ഞു;
17
അവന് ഇതു പറഞ്ഞപ്പോള്‍ അവന്റെ വിരോധികള്‍ എല്ലാവരും നാണിച്ചു; അവനാല്‍ നടക്കുന്ന സകല മഹിമകളാലും പുരുഷാരമൊക്കെയും സന്തോഷിച്ചു.
18
പിന്നെ അവന് പറഞ്ഞത്: ദൈവരാജ്യം ഏതിനോടു സദൃശം? ഏതിനോട് അതിനെ ഉപമിക്കേണ്ടൂ?
19
ഒരു മനുഷ്യന് എടുത്തു തന്റെ തോട്ടത്തില്‍ ഇ” കടുകുമണിയോട് അതു സദൃശം; അതു വളര്‍ന്നു വൃക്ഷമായി, ആകാശത്തിലെ പക്ഷികളും വന്ന് അതിന്റെ കൊമ്പുകളില്‍ വസിച്ചു.
20
പിന്നെയും അവന് ദൈവരാജ്യത്തെ ഏതിനോട് ഉപമിക്കേണ്ടൂ?
21
അതു പുളിച്ച മാവിനോടു തുല്യം; അത് ഒരു സ്ത്രീ എടുത്തു മൂന്നു പറ മാവില്‍ ചേര്‍ത്ത് എല്ലാം പുളിച്ചുവരുവോളം അടക്കിവച്ചു എന്നു പറഞ്ഞു.
22
അവന് പട്ടണംതോറും ഗ്രാമംതോറും സഞ്ചരിച്ച് യെരൂശലേമിലേക്കു യാത്രചെയ്തു.
23
അപ്പോള്‍ ഒരുത്തന് അവനോട്: കര്‍ത്താവേ, രക്ഷിക്കപ്പെടുന്നവര് ചുരുക്കമോ എന്നു ചോദിച്ചതിന് അവനോടു പറഞ്ഞത്:
24
ഇടുക്കുവാതിലിലൂടെ കടപ്പാന് പോരാടുവിന്. പലരും കടപ്പാന് നോക്കും കഴികയില്ലതാനും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
25
വീട്ടുടയവന് എഴുന്നേറ്റു കതക് അടച്ചശേഷം നിങ്ങള്‍ പുറത്തുനിന്ന്: കര്‍ത്താവേ,തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ട് കതകിനു മുട്ടിത്തുടങ്ങുമ്പോള്‍: നിങ്ങള്‍ എവിടെനിന്ന് എന്ന് ഞാന്‍ അറിയുന്നില്ല, എന്ന് അവന് ഉത്തരം പറയും.
26
അന്നേരം നിങ്ങള്‍: നിന്റെ മുമ്പില്‍ ഞങ്ങള്‍ തിന്നുകയും കുടിക്കയും ഞങ്ങളുടെ തെരുക്കളില് നീ പഠിപ്പിക്കയും ചെയ്തുവല്ലോ എന്നു പറഞ്ഞുതുടങ്ങും.
27
അവനോ: നിങ്ങള്‍ എവിടെനിന്ന് എന്നു ഞാന്‍ അറിയുന്നില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു; അനീതി പ്രവര്‍ത്തിക്കുന്ന ഏവരുമായുള്ളോരേ, എന്നെ വിട്ടു പോകുവിന്‍ എന്നു പറയും.
28
അവിടെ അബ്രാഹാമും യിസ്ഹാക്കും യാക്കോബും സകല പ്രവാചകന്മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നതും, നിങ്ങളെ പുറത്തു തള്ളിക്കളഞ്ഞതും നിങ്ങള്‍ കാണുമ്പോള്‍ കരച്ചലും പല്ലുകടിയും ഉണ്ടാകും.
29
കിഴക്കുനിന്നും പടിഞ്ഞാറുനിന്നും തെക്കുനിന്നും വടക്കുനിന്നും അനേകര്‍ വന്നു ദൈവരാജ്യത്തില്‍ പന്തിയില്‍ ഇരിക്കും.
30
മുമ്പന്മാരായിത്തീരുന്ന പിമ്പന്മാരുണ്ട്, പിമ്പന്മാരായിത്തീരുന്ന മുമ്പന്മാരും ഉണ്ട്.
31
ആ നാഴികയില്‍തന്നെ ചില പരീശന്മാര് അടുത്തുവന്ന്: ഇവിടം വിട്ടു പൊയ്ക്കൊള്‍ക; ഹെരോദാവ് നിന്നെ കൊല്ലുവാന്‍ ഇച്ഛിക്കുന്നു എന്ന് അവനോടു പറഞ്ഞു.
32
അവന് അവരോട് പറഞ്ഞത്: നിങ്ങള്‍ പോയി ആ കുറുക്കനോട്: ഞാന്‍ ഇന്നും നാളെയും ഭൂതങ്ങളെ പുറത്താക്കുകയും രോഗശാന്തി വരുത്തുകയും മൂന്നാം നാളില്‍ സമാപിക്കയും ചെയ്യും.
33
എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ സഞ്ചരിക്കേണ്ടതാകുന്നു; യെരൂശലേമിനു പുറത്തുവച്ച് ഒരു പ്രവാചകന് നശിച്ചുപോകുന്നത് അസംഭവ്യമല്ലോ എന്നു പറവിന്‍.
34
യെരൂശലേമേ, യെരൂശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നവരെ കല്ലെറികയും ചെയ്യുന്നവളേ, കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിന്‍കീഴില്‍ ചേര്‍ക്കുംപോലെ നിന്റെ മക്കളെ എത്ര വട്ടം ചേര്ത്തുകൊള്വാന് എനിക്കു മനസ്സായിരുന്നു; നിങ്ങള്‍ക്കോ മനസ്സായില്ല.
35
നിങ്ങളുടെ ഭവനം ശൂന്യമായിത്തീരും; കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന് അനുഗ്രഹിക്കപ്പെട്ടവന്‍ എന്നു നിങ്ങള്‍ പറയുവോളം നിങ്ങള്‍ എന്നെ കാണുകയില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24