bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Luke 18
Luke 18
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 19 →
1
മടുത്തുപോകാതെ എപ്പോഴും പ്രാര്‍ഥിക്കേണം എന്നുള്ളതിന് അവന് അവരോട് ഒരുപമ പറഞ്ഞത്:
2
ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപന് ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.
3
ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള് അവന്റെ അടുക്കല്‍ ചെന്നു: എന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.
4
അവനു കുറെ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവന്: എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല
5
എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാന്‍ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കില്‍ അവള് ഒടുവില്‍ വന്ന് എന്നെ മുഖത്തടിക്കും എന്ന് ഉള്ളുകൊണ്ടു പറഞ്ഞു.
6
അനീതിയുള്ള ന്യായാധിപന് പറയുന്നതു കേള്‍പ്പിന്‍.
7
ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?
8
വേഗത്തില്‍ അവരെ പ്രതിക്രിയനടത്തി രക്ഷിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നാല്‍ മനുഷ്യപുത്രന് വരുമ്പോള്‍ അവന് ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്നു കര്‍ത്താവ് പറഞ്ഞു.
9
തങ്ങള്‍ നീതിമാന്മാര് എന്ന് ഉറച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ച് അവന് ഒരു ഉപമ പറഞ്ഞതെന്തെന്നാല്‍:
10
രണ്ടു മനുഷ്യര്‍ പ്രാര്‍ഥിപ്പാന്‍ ദൈവാലയത്തില്‍ പോയി; ഒരുത്തന് പരീശന്‍, മറ്റവന് ചുങ്കക്കാരന്.
11
പരീശന്‍ നിന്നുകൊണ്ട് തന്നോടുതന്നെ: ദൈവമേ, പിടിച്ചുപറിക്കാര്‍, നീതികെട്ടവര്, വ്യഭിചാരികള്‍ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാന്‍ അല്ലായ്കയാല്‍ നിന്നെ വാഴ്ത്തുന്നു.
12
ആഴ്ചയില്‍ രണ്ടു വട്ടം ഉപവസിക്കുന്നു; നേടുന്നതിലൊക്കെയും പതാരം കൊടുത്തുവരുന്നു എന്നിങ്ങനെ പ്രാര്‍ഥിച്ചു.
13
ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വര്‍ഗത്തേക്കു നോക്കുവാന്‍പോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
14
അവന് നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവന് അങ്ങനെയല്ല. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.
15
അവന് തൊടേണ്ടതിനു ചിലര്‍ ശിശുക്കളെയും അവന്റെ അടുക്കല്‍ കൊണ്ടുവന്നു; ശിഷ്യന്മാര് അതു കണ്ട് അവരെ ശാസിച്ചു.
16
യേശുവോ അവരെ അരികത്തു വിളിച്ചു: പൈതങ്ങളെ എന്റെ അടുക്കല്‍ വരുവാന്‍ വിടുവിന്‍; അവരെ തടുക്കരുത്; ദൈവരാജ്യം ഇങ്ങനെയുള്ളവരുടേത് ആകുന്നു.
17
ദൈവരാജ്യത്തെ ശിശു എന്നപോലെ കൈക്കൊള്ളാത്തവന്‍ ആരും ഒരുനാളും അതില്‍ കടക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
18
ഒരു പ്രമാണി അവനോട്: നല്ല ഗുരോ, ഞാന്‍ നിത്യജീവനെ അവകാശമാക്കേണ്ടതിന് എന്തു ചെയ്യേണം എന്നു ചോദിച്ചു.
19
അതിന് യേശു: എന്നെ നല്ലവന്‍ എന്നു പറയുന്നത് എന്ത്? ദൈവം ഒരുവനല്ലാതെ നല്ലവന്‍ ആരും ഇല്ല.
20
വ്യഭിചാരം ചെയ്യരുത്; കൊല ചെയ്യരുത്; മോഷ്ടിക്കരുത്; കള്ളസ്സാക്ഷ്യം പറയരുത്; നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്ക എന്നീ കല്പനകളെ നീ അറിയുന്നുവല്ലോ എന്നു പറഞ്ഞു.
21
ഇവയൊക്കെയും ഞാന്‍ ചെറുപ്പംമുതല്‍ കാത്തുകൊണ്ടിരിക്കുന്നു എന്ന്
22
അവന് പറഞ്ഞത് കേട്ടിട്ട് യേശു: ഇനി ഒരു കുറവ് നിനക്കുണ്ട്; നിനക്കുള്ളതൊക്കെയും വിറ്റു ദരിദ്രന്മാര്ക്കു പകുത്തുകൊടുക്ക; എന്നാല്‍ സ്വര്‍ഗത്തില്‍ നിനക്കു നിക്ഷേപം ഉണ്ടാകും; പിന്നെ വന്ന് എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
23
അവന് എത്രയും ധനവാനാകകൊണ്ട് ഇതു കേട്ടിട്ട് അതിദുഃഖിതനായിത്തീര്‍ന്നു.
24
യേശു അവനെ കണ്ടിട്ട്: സമ്പത്തുള്ളവര്‍ ദൈവരാജ്യത്തില്‍ കടക്കുന്നത് എത്ര പ്രയാസം!
25
ധനവാന് ദൈവരാജ്യത്തില്‍ കടക്കുന്നതിനെക്കാള് ഒട്ടകം സൂചിക്കുഴയൂടെ കടക്കുന്നത് എളുപ്പം എന്നു പറഞ്ഞു.
26
ഇതു കേട്ടവര്‍: എന്നാല്‍ രക്ഷിക്കപ്പെടുവാന്‍ ആര്‍ക്കു കഴിയും എന്നു പറഞ്ഞു.
27
അതിന് അവന്: മനുഷ്യരാല്‍ അസാധ്യമായത് ദൈവത്താല്‍ സാധ്യമാകുന്നു എന്നു പറഞ്ഞു.
28
ഇതാ ഞങ്ങള്‍ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.
29
യേശു അവരോട്: ദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ട്
30
ഈ കാലത്തില്‍ തന്നെ പല മടങ്ങായും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരും ഇല്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
31
അനന്തരം അവന് പന്തിരുവരെ കൂട്ടിക്കൊണ്ട് അവരോട്: ഇതാ നാം യെരൂശലേമിലേക്കു പോകുന്നു; മനുഷ്യപുത്രനെക്കുറിച്ചു പ്രവാചകന്മാര് എഴുതിയിരിക്കുന്നത് എല്ലാം നിവൃത്തിയാകും.
32
അവനെ ജാതികള്‍ക്ക് ഏല്പിച്ചുകൊടുക്കയും അവര്‍ അവനെ
33
പരിഹസിച്ച് അവമാനിച്ചുതുപ്പി തല്ലിയിട്ടു കൊല്ലുകയും മൂന്നാംനാള്‍ അവന് ഉയിര്ത്തെഴുന്നേല്ക്കയും ചെയ്യും എന്നു പറഞ്ഞു.
34
അവരോ ഇത് ഒന്നും ഗ്രഹിച്ചില്ല; ഈ വാക്ക് അവര്‍ക്കു മറവായിരുന്നു; പറഞ്ഞത് അവര്‍ തിരിച്ചറിഞ്ഞതുമില്ല.
35
അവന് യെരീഹോവിന് അടുത്തപ്പോള്‍ ഒരു കുരുടന് ഇരന്നുകൊണ്ടു വഴിയരികെ ഇരുന്നിരുന്നു.
36
പുരുഷാരം കടന്നുപോകുന്നതു കേട്ടു: ഇതെന്ത് എന്ന് അവന് ചോദിച്ചു.
37
നസറായനായ യേശു കടന്നുപോകുന്നു എന്ന് അവര്‍ അവനോട് അറിയിച്ചു.
38
അപ്പോള്‍ അവന്: യേശുവേ, ദാവീദുപുത്രാ, എന്നോടു കരുണ തോന്നേണമേ എന്നു നിലവിളിച്ചു.
39
മുന്നടക്കുന്നവര് അവനെ മിണ്ടാതിരിപ്പാന്‍ ശാസിച്ചു; അവനോ: ദാവീദുപുത്രാ എന്നോടു കരുണ തോന്നേണമേ എന്ന് ഏറ്റവും അധികം നിലവിളിച്ചു.
40
യേശു നിന്ന്, അവനെ തന്റെ അടുക്കല്‍ കൊണ്ടുവരുവാന്‍ കല്പിച്ചു.
41
അവന് അടുക്കെ വന്നപ്പോള്‍: ഞാന്‍ നിനക്ക് എന്തു ചെയ്യേണം എന്നു ചോദിച്ചു. കര്‍ത്താവേ, എനിക്കു കാഴ്ച കിട്ടേണം എന്ന് അവന് പറഞ്ഞു.
42
യേശു അവനോട്: കാഴ്ച പ്രാപിക്ക; നിന്റെവിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു എന്നു പറഞ്ഞു.
43
ക്ഷണത്തില്‍ അവന് കാഴ്ച പ്രാപിച്ചു ദൈവത്തെ മഹത്ത്വീകരിച്ചുംകൊണ്ട് അവനെ അനുഗമിച്ചു; ജനം എല്ലാം കണ്ടിട്ടു ദൈവത്തിനു പുകഴ്ച കൊടുത്തു.
← Chapter 17
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 19 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24