bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Luke 21
Luke 21
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 22 →
1
അവന് തലപൊക്കി ധനവാന്മാര് ഭണ്ഡാരത്തില് വഴിപാട് ഇടുന്നത് കണ്ടു.
2
ദരിദ്രയായൊരു വിധവ രണ്ടു കാശ് ഇടുന്നത് കണ്ടിട്ട് അവന്:
3
ഈ ദരിദ്രയായ വിധവ എല്ലാവരെക്കാളും അധികം ഇട്ടിരിക്കുന്നു എന്നു ഞാന്‍ സത്യമായി നിങ്ങളോടു പറയുന്നു.
4
എല്ലാവരും തങ്ങളുടെ സമൃദ്ധിയില്‍ നിന്നല്ലോ വഴിപാട് ഇട്ടത്; ഇവളോ തന്റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ള ഉപജീവനം ഒക്കെയും ഇട്ടിരിക്കുന്നു.
5
ചിലര്‍ ദൈവാലയത്തെക്കുറിച്ച് അതു മനോഹരമായ കല്ലുകളാലും വഴിപാടുകളാലും അലങ്കരിക്കപ്പെട്ടിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍:
6
ഈ കാണുന്നതില്‍ ഇടിഞ്ഞു പോകാതെ കല്ല് കല്ലിന്മേല് ശേഷിക്കാത്ത കാലം വരും എന്ന് അവന് പറഞ്ഞു.
7
ഗുരോ, അത് എപ്പോള്‍ ഉണ്ടാകും? അതു സംഭവിപ്പാറാകുമ്പോഴുള്ള ലക്ഷണം എന്ത് എന്ന് അവര്‍ അവനോടു ചോദിച്ചു.
8
അതിന് അവന്: ആരും നിങ്ങളെ തെറ്റിക്കാതിരിപ്പാന് സൂക്ഷിച്ചുകൊള്വിന്. ഞാന്‍ ആകുന്നു എന്നും സമയം അടുത്തിരിക്കുന്നു എന്നും പറഞ്ഞ് അനേകര്‍ എന്റെ പേരെടുത്തു വരും; അവരെ അനുഗമിക്കരുത്.
9
നിങ്ങള്‍ യുദ്ധങ്ങളെയും കലഹങ്ങളെയും കുറിച്ചു കേള്‍ക്കുമ്പോള്‍ ഞെട്ടിപ്പോകരുത്; അത് ആദ്യം സംഭവിക്കേണ്ടതു തന്നെ. അവസാനം ഉടനെ അല്ലതാനും എന്നു പറഞ്ഞു.
10
പിന്നെ അവന് അവരോട് പറഞ്ഞത്: ജാതി ജാതിയോടും രാജ്യം രാജ്യത്തോടും എതിര്‍ക്കും.
11
വലിയ ഭൂകമ്പവും ക്ഷാമവും മഹാവ്യാധികളും അവിടവിടെ ഉണ്ടാകും; ഭയങ്കര കാഴ്ചകളും ആകാശത്തില്‍ മഹാലക്ഷ്യങ്ങളും ഉണ്ടാകും.
12
ഇത് എല്ലാറ്റിനും മുമ്പേ എന്റെ നാമം നിമിത്തം അവര്‍ നിങ്ങളുടെമേല്‍ കൈവച്ചു രാജാക്കന്മാരുടെയും നാടുവാഴികളുടെയും മുമ്പില്‍ കൊണ്ടുപോയി ഉപദ്രവിക്കയും പള്ളികളിലും തടവുകളിലും ഏല്പിക്കയും ചെയ്യും.
13
അതു നിങ്ങള്‍ക്കു സാക്ഷ്യം പറവാന്‍ തരം ആകും.
14
ആകയാല്‍ പ്രതിവാദിപ്പാന് മുമ്പുകൂട്ടി വിചാരിക്കാതിരിക്കേണ്ടതിന് മനസ്സില്‍ ഉറച്ചുകൊള്‍വിന്‍.
15
നിങ്ങളുടെ എതിരികള്‍ക്ക് ആര്‍ക്കും ചെറുപ്പാനോ എതിര് പറവാനോ കഴിയാത്ത വാക്കും ജ്ഞാനവും ഞാന്‍ നിങ്ങള്‍ക്കു തരും.
16
എന്നാല്‍ അമ്മയപ്പന്മാരും സഹോദരന്മാരും ചാര്‍ച്ചക്കാരും ചങ്ങാതികളും നിങ്ങളെ ഏല്പിച്ചുകൊടുക്കയും നിങ്ങളില്‍ ചിലരെ കൊല്ലിക്കയും ചെയ്യും.
17
എന്റെ നാമംനിമിത്തം എല്ലാവരും നിങ്ങളെ പകയ്ക്കും.
18
നിങ്ങളുടെ തലയിലെ ഒരു രോമംപോലും നശിച്ചുപോകയില്ലതാനും.
19
നിങ്ങള്‍ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.
20
സൈന്യങ്ങള്‍ യെരൂശലേമിനെ വളഞ്ഞിരിക്കുന്നതു കാണുമ്പോള്‍ അതിന്റെ ശൂന്യകാലം അടുത്തിരിക്കുന്നു എന്ന് അറിഞ്ഞുകൊള്വിന്.
21
അന്ന് യെഹൂദ്യയിലുള്ളവര് മലകളിലേക്ക് ഓടിപ്പോകട്ടെ; അതിന്റെ നടുവിലുള്ളവര് പുറപ്പെട്ടു പോകട്ടെ; നാട്ടുമ്പുറങ്ങളിലുള്ളവര്‍ അതില്‍ കടക്കരുത്.
22
എഴുതിയിരിക്കുന്നതെല്ലാം നിവൃത്തിയാകേണ്ടതിന് ആ നാളുകള്‍ പ്രതികാരകാലം ആകുന്നു.
23
ആ കാലത്ത് ഗര്‍ഭിണികള്‍ക്കും മുല കുടിപ്പിക്കുന്നവര്ക്കും അയ്യോ കഷ്ടം! ദേശത്തുവലിയ ഞെരുക്കവും ഈ ജനത്തിന്മേല് ക്രോധവും ഉണ്ടാകും.
24
അവര്‍ വാളിന്റെ വായ്ത്തലയാല്‍ വീഴുകയും അവരെ സകല ജാതികളിലേക്കും ബദ്ധരായി കൊണ്ടുപോകയും ജാതികളുടെ കാലം തികയുവോളം ജാതികള്‍ യെരൂശലേം ചവിട്ടിക്കളകയും ചെയ്യും.
25
സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും ലക്ഷ്യങ്ങള്‍ ഉണ്ടാകും; കടലിന്റെയും ഓളത്തിന്റെയും മുഴക്കം നിമിത്തം ഭൂമിയിലെ ജാതികള്‍ക്കു നിരാശയോടുകൂടിയ പരിഭ്രമം ഉണ്ടാകും.
26
ആകാശത്തിന്റെ ശക്തികള്‍ ഇളകിപ്പോകുന്നതിനാല് ഭൂലോകത്തിന് എന്തു ഭവിപ്പാന് പോകുന്നു എന്നു പേടിച്ചും നോക്കിപ്പാര്‍ത്തും കൊണ്ടു മനുഷ്യര്‍ നിര്‍ജീവന്മാര്‍ ആകും.
27
അപ്പോള്‍ മനുഷ്യപുത്രന് ശക്തിയോടും മഹാതേജസ്സോടും കൂടെ മേഘത്തില്‍ വരുന്നത് അവര്‍ കാണും.
28
ഇതു സംഭവിച്ചുതുടങ്ങുമ്പോള് നിങ്ങളുടെ വീണ്ടെടുപ്പ് അടുത്തുവരുന്നതുകൊണ്ടു നിവിര്‍ന്നു തല പൊക്കുവിന്.
29
ഒരുപമയും അവരോടു പറഞ്ഞത്: അത്തി മുതലായ സകല വൃക്ഷങ്ങളെയും നോക്കുവിന്‍.
30
അവ തളിര്‍ക്കുന്നതു നിങ്ങള്‍ കാണുമ്പോള്‍ വേനല്‍ അടുത്തിരിക്കുന്നു എന്നു സ്വതവേ അറിയുന്നുവല്ലോ.
31
അവ്വണ്ണംതന്നെ ഇതു സംഭവിക്കുന്നതു കാണുമ്പോള്‍ ദൈവരാജ്യം അടുത്തിരിക്കുന്നു എന്നു ഗ്രഹിപ്പിന്.
32
സകലവും സംഭവിക്കുവോളം ഈ തലമുറ ഒഴിഞ്ഞുപോകയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
33
ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും; എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല.
34
നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ട് ആ ദിവസം നിങ്ങള്‍ക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്വിന്.
35
അതു സര്‍വഭൂതലത്തിലും വസിക്കുന്ന ഏവര്‍ക്കും വരും.
36
ആകയാല്‍ ഈ സംഭവിപ്പാനുള്ള എല്ലാറ്റിനും ഒഴിഞ്ഞുപോകുവാനും മനുഷ്യപുത്രന്റെ മുമ്പില്‍ നില്പാനും നിങ്ങള്‍ പ്രാപ്തരാകേണ്ടതിന് സദാകാലവും ഉണര്‍ന്നും പ്രാര്‍ഥിച്ചും കൊണ്ടിരിപ്പിന്‍.
37
അവന് ദിവസേന പകല്‍ ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; രാത്രി ഒലിവുമലയില്‍ പോയി പാര്‍ക്കും.
38
ജനം എല്ലാം അവന്റെ വചനം കേള്‍ക്കേണ്ടതിന് അതികാലത്തു ദൈവാലയത്തില്‍ അവന്റെ അടുക്കല്‍ ചെല്ലും.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24