bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Luke 7
Luke 7
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 8 →
1
ജനം കേള്‍ക്കെ തന്റെ വചനമൊക്കെയും പറഞ്ഞുതീര്‍ന്നശേഷം അവന് കഫര്‍ന്നഹൂമില്‍ ചെന്നു.
2
അവിടെ ഒരു ശതാധിപനു പ്രിയനായ ദാസന് ദീനം പിടിച്ചു മരിപ്പാറായിരുന്നു.
3
അവന് യേശുവിന്റെ വസ്തുത കേട്ടിട്ട്, അവന് വന്നു തന്റെ ദാസനെ രക്ഷിക്കേണ്ടതിന് അവനോട് അപേക്ഷിപ്പാന്‍ യെഹൂദന്മാരുടെ മൂപ്പന്മാരെ അവന്റെ അടുക്കല്‍ അയച്ചു.
4
അവര്‍ യേശുവിന്റെ അടുക്കല്‍ വന്ന്, അവനോട് താല്പര്യമായി അപേക്ഷിച്ചു: നീ അത് ചെയ്തുകൊടുപ്പാന്‍ അവന് യോഗ്യന്‍;
5
അവന് നമ്മുടെ ജനത്തെ സ്നേഹിക്കുന്നു; ഞങ്ങള്‍ക്ക് ഒരു പള്ളിയും തീര്‍പ്പിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
6
യേശു അവരോടുകൂടെ പോയി, വീട്ടിനോട് അടുപ്പാറായപ്പോള്‍ ശതാധിപന് സ്നേഹിതന്മാരെ അവന്റെ അടുക്കല്‍ അയച്ചു: കര്‍ത്താവേ, പ്രയാസപ്പെടേണ്ടാ; നീ എന്റെ പുരയ്ക്കകത്തു വരുവാന്‍ ഞാന്‍ പോരാത്തവന്‍.
7
അതുകൊണ്ട് നിന്റെ അടുക്കല്‍ വരുവാന്‍ ഞാന്‍ യോഗ്യന്‍ എന്ന് എനിക്കു തോന്നീട്ടില്ല. ഒരു വാക്ക് കല്പിച്ചാല് എന്റെ ബാല്യക്കാരനു സൗഖ്യം വരും.
8
ഞാനും അധികാരത്തിന് കീഴ്പെട്ട മനുഷ്യന്; എന്റെ കീഴില്‍ പടയാളികള്‍ ഉണ്ട്; ഒരുവനോട്: പോക എന്നു പറഞ്ഞാല്‍ അവന് പോകുന്നു; മറ്റൊരുവനോട്: വരിക എന്നു പറഞ്ഞാല്‍ അവന് വരുന്നു; എന്റെ ദാസനോട്: ഇതു ചെയ്ക എന്നു പറഞ്ഞാല്‍ അവന് ചെയ്യുന്നു എന്നു പറയിച്ചു.
9
യേശു അത് കേട്ടിട്ട് അവങ്കല്‍ ആശ്ചര്യപ്പെട്ടു തിരിഞ്ഞുനോക്കി, അനുഗമിക്കുന്ന കൂട്ടത്തോട്: യിസ്രായേലില്‍ക്കൂടി ഇങ്ങനെയുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല എന്നു ഞാന്‍ നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു;
10
ശതാധിപന് പറഞ്ഞയച്ചിരുന്നവര്‍ വീട്ടില്‍ മടങ്ങിവന്നപ്പോള്‍ ദാസനെ സൗഖ്യത്തോടെ കണ്ടു.
11
പിറ്റന്നാള്‍ അവന് നയിന് എന്ന പട്ടണത്തിലേക്ക് പോകുമ്പോള്‍ അവന്റെ ശിഷ്യന്മാരും വളരെ പുരുഷാരവും കൂടെ പോയി.
12
അവന് പട്ടണത്തിന്റെ വാതിലിനോട് അടുത്തപ്പോള്‍ മരിച്ചുപോയ ഒരുത്തനെ പുറത്തു കൊണ്ടുവരുന്നു; അവന് അമ്മയ്ക്ക് ഏകജാതനായ മകന്; അവളോ വിധവയായിരുന്നു. പട്ടണത്തിലെ ഒരു വലിയ പുരുഷാരവും അവളോടുകൂടെ ഉണ്ടായിരുന്നു.
13
അവളെ കണ്ടിട്ടു കര്‍ത്താവ് മനസ്സലിഞ്ഞ് അവളോട്: കരയേണ്ടാ എന്നു പറഞ്ഞു; അവന് അടുത്തു ചെന്നു മഞ്ചം തൊട്ടു ചുമക്കുന്നവര്‍ നിന്നു.
14
ബാല്യക്കാരാ, എഴുന്നേല്ക്ക എന്ന് ഞാന്‍ നിന്നോടു പറയുന്നു എന്ന് അവന് പറഞ്ഞു.
15
മരിച്ചവന് എഴുന്നേറ്റ് ഇരുന്നു സംസാരിക്കുവാന്‍ തുടങ്ങി; അവന് അവനെ അമ്മയ്ക്ക് ഏല്പിച്ചുകൊടുത്തു.
16
എല്ലാവര്ക്കും ഭയം പിടിച്ചു: ഒരു വലിയ പ്രവാചകന് നമ്മുടെ ഇടയില്‍ എഴുന്നേറ്റിരിക്കുന്നു; ദൈവം തന്റെ ജനത്തെ സന്ദര്‍ശിച്ചിരിക്കുന്നു എന്നു പറഞ്ഞു ദൈവത്തെ മഹത്ത്വീകരിച്ചു.
17
അവനെക്കുറിച്ചുള്ള ഈ ശ്രുതി യെഹൂദ്യയിലൊക്കെയും ചുറ്റുമുള്ള നാടെങ്ങും പരന്നു.
18
ഇതൊക്കെയും യോഹന്നാന്റെ ശിഷ്യന്മാര് അവനോട് അറിയിച്ചു.
19
എന്നാറെ യോഹന്നാന് തന്റെ ശിഷ്യന്മാരില് രണ്ടു പേരെ വിളിച്ച്, കര്‍ത്താവിന്റെ അടുക്കല്‍ അയച്ചു: വരുവാനുള്ളവന് നീയോ? അല്ല, ഞങ്ങള്‍ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു പറയിച്ചു.
20
ആ പുരുഷന്മാര് അവന്റെ അടുക്കല്‍ വന്ന്: വരുവാനുള്ളവന് നീയോ? അല്ല, ഞങ്ങള്‍ മറ്റൊരുത്തനെ കാത്തിരിക്കേണമോ എന്നു ചോദിപ്പാന്‍ യോഹന്നാന്‍സ്നാപകന്‍ ഞങ്ങളെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
21
ആ നാഴികയില്‍ അവന് വ്യാധികളും ദണ്ഡങ്ങളും ദുരാത്മാക്കളും പിടിച്ച പലരെയും സൗഖ്യമാക്കുകയും പല കുരുടന്മാര്‍ക്കും കാഴ്ച നല്‍കുകയും ചെയ്തിട്ട് അവരോട്:
22
കുരുടര്‍ കാണുന്നു; മുടന്തര്‍ നടക്കുന്നു; കുഷ്ഠരോഗികള്‍ ശുദ്ധരായിത്തീരുന്നു; ചെകിടര്‍ കേള്‍ക്കുന്നു; മരിച്ചവര്‍ ഉയിര്ത്തെഴുന്നേല്ക്കുന്നു; ദരിദ്രന്മാരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങള്‍ കാണുകയും കേള്‍ക്കയും ചെയ്യുന്നത് യോഹന്നാനെ ചെന്ന് അറിയിപ്പിന്.
23
എന്നാല്‍ എങ്കല് ഇടറിപ്പോകാത്തവന്‍ ഭാഗ്യവാന് എന്ന് ഉത്തരം പറഞ്ഞു.
24
യോഹന്നാന്റെ ദൂതന്മാര് പോയശേഷം അവന് പുരുഷാരത്തോട് യോഹന്നാനെക്കുറിച്ചു പറഞ്ഞുതുടങ്ങിയത്: നിങ്ങള്‍ എന്തു കാണ്മാന് മരുഭൂമിയിലേക്ക് പോയി? കാറ്റിനാല്‍ ഉലയുന്ന ഓടയോ?
25
അല്ല, എന്ത് കാണ്മാന് പോയി? മാര്‍ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മോടിയുള്ള വസ്ത്രം ധരിച്ചു സുഖഭോഗികളായി നടക്കുന്നവര്‍ രാജധാനികളില്‍ അത്രേ.
26
അല്ല, എന്തു കാണ്മാന് പോയി? ഒരു പ്രവാചകനെയോ? അതേ, പ്രവാചകനിലും മികച്ചവനെത്തന്നെ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു:
27
“ഞാന്‍ എന്റെ ദൂതനെ നിനക്കു മുമ്പായി അയയ്ക്കുന്നു; അവന് നിന്റെ മുമ്പില്‍ നിനക്കു വഴി ഒരുക്കും” എന്ന് എഴുതിയിരിക്കുന്നത് അവനെക്കുറിച്ചാകുന്നു.
28
സ്ത്രീകളില്നിന്നു ജനിച്ചവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ആരുമില്ല; ദൈവരാജ്യത്തില്‍ ഏറ്റവും ചെറിയവനോ അവനിലും വലിയവന്‍ എന്നു ഞാന്‍ നിങ്ങളോടു പറയുന്നു.-
29
എന്നാല്‍ ജനമൊക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാല്‍ ദൈവത്തെ നീതീകരിച്ചു.
30
എങ്കിലും പരീശന്മാരും ന്യായശാസ്ത്രിമാരും അവനാല്‍ സ്നാനം ഏല്ക്കാതെ ദൈവത്തിന്റെ ആലോചന തങ്ങള്‍ക്കു വൃഥാവാക്കിക്കളഞ്ഞു.-
31
ഈ തലമുറയിലെ മനുഷ്യരെ ഏതിനോട് ഉപമിക്കേണ്ടൂ? അവര്‍ ഏതിനോടുതുല്യം?
32
ഞങ്ങള്‍ നിങ്ങള്‍ക്കായി കുഴലൂതി, നിങ്ങള്‍ നൃത്തം ചെയ്തില്ല; ഞങ്ങള്‍ നിങ്ങള്‍ക്കായി വിലാപം പാടി, നിങ്ങള്‍ കരഞ്ഞില്ല എന്നു ചന്തസ്ഥലത്ത് ഇരുന്ന് അന്യോന്യം വിളിച്ചുപറയുന്ന കുട്ടികളോട് അവര്‍ തുല്യര്‍.
33
യോഹന്നാന്‍സ്നാപകന്‍ അപ്പം തിന്നാതെയും വീഞ്ഞു കുടിക്കാതെയും വന്നിരിക്കുന്നു; അവന് ഭൂതം ഉണ്ട് എന്ന് നിങ്ങള്‍ പറയുന്നു.
34
മനുഷ്യപുത്രന് തിന്നും കുടിച്ചുംകൊണ്ട് വന്നിരിക്കുന്നു; തിന്നിയും കുടിയനും ആയ മനുഷ്യന് ചുങ്കക്കാരുടെയും പാപികളുടെയും സ്നേഹിതന് എന്നു നിങ്ങള്‍ പറയുന്നു.
35
ജ്ഞാനമോ തന്റെ എല്ലാ മക്കളാലും നീതീകരിക്കപ്പെട്ടിരിക്കുന്നു.
36
പരീശന്മാരില് ഒരുത്തന് തന്നോടുകൂടെ ഭക്ഷണം കഴിപ്പാന്‍ അവനെ ക്ഷണിച്ചു; അവന് പരീശന്റെ വീട്ടില്‍ ചെന്നു ഭക്ഷണത്തിനിരുന്നു.
37
ആ പട്ടണത്തില്‍ പാപിയായ ഒരു സ്ത്രീ, അവന് പരീശന്റെ വീട്ടില്‍ ഭക്ഷണത്തിനിരിക്കുന്നത് അറിഞ്ഞ് ഒരു വെണ്കല് ഭരണി പരിമളതൈലം കൊണ്ടുവന്നു,
38
പുറകില്‍ അവന്റെ കാല്ക്കല് കരഞ്ഞുകൊണ്ട് നിന്നു കണ്ണുനീര്‍കൊണ്ട് അവന്റെ കാല് നനച്ചുതുടങ്ങി; തലമുടികൊണ്ടുതുടച്ചു കാല് ചുംബിച്ചു തൈലം പൂശി.
39
അവനെ ക്ഷണിച്ച പരീശന്‍ അതു കണ്ടിട്ട്: ഇവന് പ്രവാചകന് ആയിരുന്നു എങ്കില്‍, തന്നെ തൊടുന്ന സ്ത്രീ ആരെന്നും എങ്ങനെയുള്ളവള്‍ എന്നും അറിയുമായിരുന്നു; അവള് പാപിയല്ലോ എന്ന് ഉള്ളില്‍ പറഞ്ഞു.
40
ശിമോനേ, നിന്നോട് ഒന്നു പറവാനുണ്ട് എന്നു യേശു പറഞ്ഞതിന്: ഗുരോ, പറഞ്ഞാലും എന്ന് അവന് പറഞ്ഞു.
41
കടം കൊടുക്കുന്ന ഒരുത്തനു രണ്ടു കടക്കാര് ഉണ്ടായിരുന്നു; ഒരുത്തന് അഞ്ഞൂറു വെള്ളിക്കാശും മറ്റവന് അമ്പതു വെള്ളിക്കാശും കൊടുപ്പാനുണ്ടായിരുന്നു.
42
വീട്ടുവാന് അവര്‍ക്കു വക ഇല്ലായ്കയാല്‍ അവന് ഇരുവര്‍ക്കും ഇളച്ചുകൊടുത്തു; എന്നാല്‍ അവരില്‍ ആര് അവനെ അധികം സ്നേഹിക്കും?
43
അധികം ഇളച്ചുകിട്ടിയവന്‍ എന്നു ഞാന്‍ ഊഹിക്കുന്നു എന്നു ശിമോന് പറഞ്ഞു. അവന് അവനോട്: നീ വിധിച്ചത് ശരി എന്നു പറഞ്ഞു.
44
സ്ത്രീയുടെ നേരേ തിരിഞ്ഞു ശിമോനോട് പറഞ്ഞത്: ഈ സ്ത്രീയെ കാണുന്നുവോ? ഞാന്‍ നിന്റെ വീട്ടില്‍ വന്നു, നീ എന്റെ കാലിനു വെള്ളം തന്നില്ല; ഇവളോ കണ്ണുനീര്‍കൊണ്ട് എന്റെ കാല് നനച്ചു തലമുടികൊണ്ടു തുടച്ചു.
45
നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാന്‍ അകത്തു വന്നതുമുതല്‍ ഇടവിടാതെ എന്റെ കാല് ചുംബിച്ചു.
46
നീ എന്റെ തലയില്‍ തൈലം പൂശിയില്ല; ഇവളോ പരിമളതൈലംകൊണ്ട് എന്റെ കാല് പൂശി.
47
ആകയാല്‍ ഇവളുടെ അനേകമായ പാപങ്ങള്‍ മോചിച്ചിരിക്കുന്നു എന്നു ഞാന്‍ നിന്നോടു പറയുന്നു; അവള് വളരെ സ്നേഹിച്ചുവല്ലോ; അല്പം മോചിച്ചുകിട്ടിയവന്‍ അല്പം സ്നേഹിക്കുന്നു.
48
പിന്നെ അവന് അവളോട്: നിന്റെ പാപങ്ങള്‍ മോചിച്ചുതന്നിരിക്കുന്നു എന്നു പറഞ്ഞു.
49
അവനോടുകൂടെ പന്തിയില്‍ ഇരുന്നവര്‍: പാപമോചനവും കൊടുക്കുന്ന ഇവന് ആര് എന്നു തമ്മില്‍ പറഞ്ഞുതുടങ്ങി.
50
അവനോ സ്ത്രീയോട്: നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോക എന്നു പറഞ്ഞു.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 8 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24