bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Luke 6
Luke 6
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 7 →
1
ഒരു ശബ്ബത്തില്‍ അവന് വിളഭൂമിയില്‍കൂടി കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്മാര് കതിര് പറിച്ചു കൈകൊണ്ടു തിരുമ്മിത്തിന്നു.
2
പരീശന്മാരില് ചിലര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിങ്ങള്‍ ചെയ്യുന്നത് എന്ത് എന്നുപറഞ്ഞു.
3
യേശു അവരോട്: ദാവീദ് തനിക്കുംകൂടെയുള്ളവര്ക്കും വിശന്നപ്പോള്‍ ചെയ്തത് എന്ത്? അവന് ദൈവാലയത്തില്‍ ചെന്നു
4
പുരോഹിതന്മാര് മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്‍ക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങള്‍ വായിച്ചിട്ടില്ലയോ എന്ന് ഉത്തരം പറഞ്ഞു.
5
മനുഷ്യപുത്രന് ശബ്ബത്തിനും കര്‍ത്താവ് ആകുന്നു എന്നും അവരോട് പറഞ്ഞു.
6
മറ്റൊരു ശബ്ബത്തില്‍ അവന് പള്ളിയില്‍ ചെന്ന് ഉപദേശിക്കുമ്പോള്‍ വലംകൈ വരണ്ടുള്ളോരു മനുഷ്യന് അവിടെ ഉണ്ടായിരുന്നു.
7
ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന് അവന് ശബ്ബത്തില്‍ സൗഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
8
അവരുടെ വിചാരം അറിഞ്ഞിട്ട് അവന് വരണ്ട കൈയുള്ള മനുഷ്യനോട്: എഴുന്നേറ്റ് നടുവില്‍ നില്ക്ക എന്നു പറഞ്ഞു; അവന് എഴുന്നേറ്റു നിന്നു.
9
യേശു അവരോട്: ഞാന്‍ നിങ്ങളോട് ഒന്ന് ചോദിക്കട്ടെ, ശബ്ബ ത്തില്‍ നന്മ ചെയ്കയോ തിന്മ ചെയ്കയോ, ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏത് വിഹിതം എന്നു പറഞ്ഞു.
10
അവരെ എല്ലാം ചുറ്റും നോക്കിയിട്ട് ആ മനുഷ്യനോട്: കൈ നീട്ടുക എന്നു പറഞ്ഞു. അവന് അങ്ങനെ ചെയ്തു, അവന്റെ കൈക്കു സൗഖ്യം വന്നു.
11
അവരോ ഭ്രാന്ത് നിറഞ്ഞവരായി യേശുവിനെ എന്ത് ചെയ്യേണ്ടൂ എന്നു തമ്മില്‍ ആലോചന കഴിച്ചു.
12
ആ കാലത്ത് അവന് പ്രാര്‍ഥിക്കേണ്ടതിന് ഒരു മലയില്‍ ചെന്നു ദൈവത്തോടുള്ള പ്രാര്‍ഥനയില്‍ രാത്രി കഴിച്ചു.
13
നേരം വെളുത്തപ്പോള്‍ അവന് ശിഷ്യന്മാരെ അടുക്കെ വിളിച്ചു, അവരില്‍ പന്ത്രണ്ടു പേരെ തിരഞ്ഞെടുത്തു, അവര്‍ക്ക് അപ്പൊസ്തലന്മാര് എന്നും പേര് വിളിച്ചു.
14
അവര്‍ ആരെന്നാല്‍: പത്രൊസ് എന്ന് അവന് പേര് വിളിച്ചശിമോന്, അവന്റെ സഹോദരനായ അന്ത്രെയാസ്, യാക്കോബ്, യോഹന്നാന്, ഫീലിപ്പൊസ്, ബര്‍ത്തൊലോമായി,
15
മത്തായി, തോമാസ്, അല്ഫായിയുടെ മകനായ യാക്കോബ്, എരിവുകാരനായ ശിമോന്,
16
യാക്കോബിന്റെ സഹോദരനായ യൂദാ, ദ്രോഹിയായിത്തീര്‍ന്ന ഈസ്കര്യോത്ത് യൂദാ എന്നിവര്‍ തന്നെ.
17
അവന് അവരോടുകൂടെ ഇറങ്ങി സമഭൂമിയില്‍ നിന്നു; അവന്റെ ശിഷ്യന്മാരുടെ കൂട്ടവും യെഹൂദ്യയില്‍ എല്ലാടത്തുനിന്നും യെരൂശലേമില്‍നിന്നും സോര്‍, സീദോന് എന്ന സമുദ്രതീരങ്ങളില്‍നിന്നും അവന്റെ വചനം കേള്‍പ്പാനും രോഗശാന്തി കിട്ടുവാനും വന്ന ബഹുപുരുഷാരവും ഉണ്ടായിരുന്നു.
18
അശുദ്ധാത്മാക്കള്‍ ബാധിച്ചവരും സൗഖ്യം പ്രാപിച്ചു.
19
ശക്തി അവനില്‍നിന്നു പുറപ്പെട്ട് എല്ലാവരെയും സൗഖ്യമാക്കുകകൊണ്ടു പുരുഷാരമൊക്കെയും അവനെ തൊടുവാന്‍ ശ്രമിച്ചു.
20
അനന്തരം അവന് ശിഷ്യന്മാരെ നോക്കി പറഞ്ഞത്: ദരിദ്രന്മാരായ നിങ്ങള്‍ ഭാഗ്യവാന്മാര്; ദൈവരാജ്യം നിങ്ങള്‍ക്കുള്ളത്.
21
ഇപ്പോള്‍ വിശക്കുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്; നിങ്ങള്‍ക്കു തൃപ്തി വരും; ഇപ്പോള്‍ കരയുന്നവരായ നിങ്ങള്‍ ഭാഗ്യവാന്മാര്; നിങ്ങള്‍ ചിരിക്കും.
22
മനുഷ്യപുത്രന് നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിച്ചു ഭ്രഷ്ടരാക്കി നിന്ദിച്ചു നിങ്ങളുടെ പേര് വിടക്ക് എന്നു തള്ളുമ്പോള്‍, നിങ്ങള്‍ ഭാഗ്യവാന്മാര്.
23
ആ നാളില്‍ സന്തോഷിച്ചുതുള്ളുവിന്‍; നിങ്ങളുടെ പ്രതിഫലം സ്വര്‍ഗത്തില്‍ വലിയത്; അവരുടെ പിതാക്കന്മാര് പ്രവാചകന്മാരോട് അങ്ങനെതന്നെ ചെയ്തുവല്ലോ.
24
എന്നാല്‍ സമ്പന്നന്മാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചുപോയല്ലോ.
25
ഇപ്പോള്‍ തൃപ്തന്മാരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ക്കു വിശക്കും. ഇപ്പോള്‍ ചിരിക്കുന്നവരായ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; നിങ്ങള്‍ ദുഃഖിച്ചു കരയും.
26
സകല മനുഷ്യരും നിങ്ങളെ പുകഴ്ത്തിപ്പറയുമ്പോള്‍ നിങ്ങള്‍ക്ക് അയ്യോ കഷ്ടം; അവരുടെ പിതാക്കന്മാര് കളളപ്രവാചകന്മാരെ അങ്ങനെ ചെയ്തുവല്ലോ.
27
എന്നാല്‍ കേള്‍ക്കുന്നവരായ നിങ്ങളോടു ഞാന്‍ പറയുന്നത്: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിന്‍; നിങ്ങളെ പകയ്ക്കുന്നവര്‍ക്കു ഗുണം ചെയ്വിന്.
28
നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പിന്‍; നിങ്ങളെ ദുഷിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിപ്പിന്‍.
29
നിന്നെ ഒരു ചെകിട്ടത്ത് അടിക്കുന്നവന് മറ്റേതും കാണിച്ചുകൊടുക്ക; നിന്റെ പുതപ്പ് എടുത്തുകളയുന്നവന് വസ്ത്രവും തടുക്കരുത്.
30
നിന്നോടു ചോദിക്കുന്ന ഏവനും കൊടുക്ക; നിനക്കുള്ളത് എടുത്തുകളയുന്നവനോട് മടക്കി ചോദിക്കരുത്.
31
മനുഷ്യര്‍ നിങ്ങള്‍ക്കു ചെയ്യേണം എന്നു നിങ്ങള്‍ ഇച്ഛിക്കുന്നതുപോലെതന്നെ അവര്‍ക്കും ചെയ്വിന്.
32
നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്ക് എന്ത് ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നുവല്ലോ.
33
നിങ്ങള്‍ക്കു നന്മ ചെയ്യുന്നവര്‍ക്കു നന്മ ചെയ്താല്‍ നിങ്ങള്‍ക്ക് എന്ത് ഉപചാരം കിട്ടും? പാപികളും അങ്ങനെതന്നെ ചെയ്യുന്നുവല്ലോ.
34
മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങള്‍ ആശിക്കുന്നവര്‍ക്കു കടംകൊടുത്താല്‍ നിങ്ങള്‍ക്ക് എന്ത് കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിനു പാപികള്‍ക്കു കടം കൊടുക്കുന്നുവല്ലോ.
35
നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന്‍; അവര്‍ക്കു നന്മ ചെയ്വിന്; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്; എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങള്‍ അത്യുന്നതന്റെ മക്കള്‍ ആകും; അവന് നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.
36
അങ്ങനെ നിങ്ങളുടെപിതാവ് മനസ്സലിവുള്ളവന്‍ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവര്‍ ആകുവിന്‍.
37
വിധിക്കരുത്; എന്നാല്‍ നിങ്ങളെയും വിധിക്കയില്ല; ശിക്ഷയ്ക്കു വിധിക്കരുത്; എന്നാല്‍ നിങ്ങള്‍ക്കും ശിക്ഷാവിധി ഉണ്ടാകയില്ല; വിടുവിന്‍; എന്നാല്‍ നിങ്ങളെയും വിടുവിക്കും.
38
കൊടുപ്പിന്; എന്നാല്‍ നിങ്ങള്‍ക്കു കിട്ടും; അമര്‍ത്തി കുലുക്കി കവിയുന്നൊരു നല്ല അളവ് നിങ്ങളുടെ മടിയില്‍ തരും; നിങ്ങള്‍ അളക്കുന്ന അളവിനാല്‍ നിങ്ങള്‍ക്കും അളന്നുകിട്ടും.
39
അവന് ഒരു ഉപമയും അവരോടു പറഞ്ഞു: കുരുടനു കുരുടനെ വഴികാട്ടുവാന്‍ കഴിയുമോ? ഇരുവരും കുഴിയില്‍ വീഴുകയില്ലയോ?
40
ശിഷ്യന് ഗുരുവിനു മീതെയല്ല, അഭ്യാസം തികഞ്ഞവന് എല്ലാം ഗുരുവിനെപ്പോലെ ആകും.
41
എന്നാല്‍ നീ സഹോദരന്റെ കണ്ണിലെ കരടു നോക്കുകയും സ്വന്തകണ്ണിലെ കോല് വിചാരിക്കാതിരിക്കയും ചെയ്യുന്നത് എന്ത്?
42
അല്ല, സ്വന്തകണ്ണിലെ കോല് നോക്കാതെ: സഹോദരാ, നില്ല്; നിന്റെ കണ്ണിലെ കരട് എടുത്തുകളയെ” എന്നു സഹോദരനോട് പറവാന്‍ നിനക്ക് എങ്ങനെ കഴിയും? കപടഭക്തിക്കാരാ, മുമ്പേ സ്വന്തകണ്ണിലെ കോല് എടുത്തുകളക; എന്നാല്‍ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളവാന്‍ വെടിപ്പായി കാണുമല്ലോ.
43
ആകാത്തഫലം കായ്ക്കുന്ന നല്ല വൃക്ഷമില്ല; നല്ല ഫലം കായ്ക്കുന്ന ആകാത്ത വൃക്ഷവുമില്ല.
44
ഏതു വൃക്ഷത്തെയും ഫലംകൊണ്ട് അറിയാം. മുള്ളില്‍നിന്ന് അത്തിപ്പഴം ശേഖരിക്കയും ഞെരിഞ്ഞിലില്‍നിന്നു മുന്തിരിങ്ങാ പറിക്കയും ചെയ്യുമാറില്ലല്ലോ.
45
നല്ല മനുഷ്യന് തന്റെ ഹൃദയത്തിലെ നല്ല നിക്ഷേപത്തില്‍നിന്ന് നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടന് ദോഷമായതില്‍നിന്ന് ദോഷം പുറപ്പെടുവിക്കുന്നു. ഹൃദയത്തില്‍ നിറഞ്ഞു കവിയുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്.
46
നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ എന്നു വിളിക്കയും ഞാന്‍ പറയുന്നത് ചെയ്യാതിരിക്കയും ചെയ്യുന്നത് എന്ത്?
47
എന്റെ അടുക്കല്‍ വന്ന് എന്റെ വചനം കേട്ടു ചെയ്യുന്നവന് എല്ലാം ഇന്നവനോടു തുല്യന്‍ എന്നു ഞാന്‍ കാണിച്ചുതരാം.
48
ആഴെക്കുഴിച്ചു പാറമേല്‍ അടിസ്ഥാനം ഇട്ടു വീടു പണിയുന്ന മനുഷ്യനോട് അവന് തുല്യന്‍. വെള്ളപ്പൊക്കം ഉണ്ടായിട്ട് ഒഴുക്ക് വീട്ടിനോട് അടിച്ചു; എന്നാല്‍ അത് നല്ലവണ്ണം പണിതിരിക്കകൊണ്ട് അത് ഇളകിപ്പോയില്ല.
49
കേട്ടിട്ടു ചെയ്യാത്തവനോ അടിസ്ഥാനം കൂടാതെ മണ്ണിന്മേല് വീടുപണിത മനുഷ്യനോടു തുല്യന്‍. ഒഴുക്ക് അടിച്ച ഉടനെ അത് വീണു; ആ വീട്ടിന്റെ വീഴ്ച വലിയതുമായിരുന്നു.
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 7 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24