bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Zechariah 10
Zechariah 10
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 11 →
1
പിന്മഴയുടെ കാലത്ത് യഹോവയോടു മഴയ്ക്ക് അപേക്ഷിപ്പിന്‍; യഹോവ മിന്നൽപിണര് ഉണ്ടാക്കുന്നുവല്ലോ; അവന് അവര്‍ക്കു വയലിലെ ഏതു സസ്യത്തിനുംവേണ്ടി മാരി പെയ്യിച്ചുകൊടുക്കും.
2
ഗൃഹബിംബങ്ങള്‍ മിഥ്യാത്വം സംസാരിക്കയും ലക്ഷണം പറയുന്നവര്‍ വ്യാജം ദര്‍ശിച്ചു വ്യര്‍ഥസ്വപ്നം പ്രസ്താവിച്ചു വൃഥാ ആശ്വസിപ്പിക്കയും ചെയ്യുന്നു; അതുകൊണ്ട് അവര്‍ ആടുകളെപ്പോലെ പുറപ്പെട്ട് ഇടയന് ഇല്ലായ്കകൊണ്ടു വലഞ്ഞിരിക്കുന്നു.
3
എന്റെ കോപം ഇടയന്മാരുടെ നേരേ ജ്വലിച്ചിരിക്കുന്നു; ഞാന്‍ കോലാട്ടുകൊറ്റന്മാരെ സന്ദര്‍ശിക്കും; സൈന്യങ്ങളുടെ യഹോവ യെഹൂദാഗൃഹമായ തന്റെ ആട്ടിന്‍കൂട്ടത്തെ സന്ദര്‍ശിച്ച് അവരെ പടയിൽ തനിക്കു മനോഹര തുരഗം ആക്കും.
4
അവന്റെ പക്കൽനിന്നു മൂലക്കല്ലും അവന്റെ പക്കൽനിന്ന് ആണിയും അവന്റെ പക്കൽനിന്നു പടവില്ലും അവന്റെ പക്കൽനിന്ന് ഏതു അധിപതിയും വരും.
5
അവര്‍ യുദ്ധത്തിൽ ശത്രുക്കളെ വീഥികളിലെ ചേറ്റിൽ ചവിട്ടിക്കളയുന്ന വീരന്മാരെപ്പോലെ ആകും; യഹോവ അവരോടുകൂടെയുള്ളതുകൊണ്ട് അവര്‍ കുതിരച്ചേവകര് ലജ്ജിച്ചു പോവാന്‍ തക്കവണ്ണം പൊരുതും.
6
ഞാന്‍ യെഹൂദാഗൃഹത്തെ ബലപ്പെടുത്തുകയും യോസേഫ്ഗൃഹത്തെ രക്ഷിക്കയും എനിക്ക് അവരോടു കരുണയുള്ളതുകൊണ്ട് അവരെ മടക്കിവരുത്തുകയും ചെയ്യും; ഞാന്‍ അവരെ തള്ളിക്കളഞ്ഞിട്ടില്ലാത്തതുപോലെയിരിക്കും; ഞാന്‍ അവരുടെ ദൈവമായ യഹോവയല്ലോ; ഞാന്‍ അവര്‍ക്ക് ഉത്തരമരുളും.
7
എഫ്രയീമ്യര്‍ വീരനെപ്പോലെയാകും; അവരുടെ ഹൃദയം വീഞ്ഞുകൊണ്ടെന്ന പോലെ സന്തോഷിക്കും; അവരുടെ പുത്രന്മാര് അതുകണ്ട് സന്തോഷിക്കും; അവരുടെ ഹൃദയം യഹോവയിൽ ഘോഷിച്ചാനന്ദിക്കും.
8
ഞാന്‍ അവരെ വീണ്ടെടുത്തിരിക്കയാൽ അവരെ ചൂളകുത്തി ശേഖരിക്കും; അവര്‍ പെരുകിയിരുന്നതുപോലെ പെരുകും.
9
ഞാന്‍ അവരെ ജാതികളുടെ ഇടയിൽ വിതറും; ദൂരദേശങ്ങളിൽ വച്ച് അവര്‍ എന്നെ ഓര്‍ക്കും; അവര്‍ മക്കളോടുകൂടെ ജീവിച്ചു മടങ്ങിവരും.
10
ഞാന്‍ അവരെ മിസ്രയീംദേശത്തുനിന്നു മടക്കിവരുത്തും; അശ്ശൂരിൽനിന്ന് അവരെ ശേഖരിക്കും; ഗിലെയാദ്ദേശത്തിലേക്കും ലെബാനോനിലേക്കും അവരെ കൊണ്ടുവരും; അവര്‍ക്ക് ഇടംപോരാതെവരും.
11
അവന് കഷ്ടതയുടെ സമുദ്രത്തിലൂടെ കടന്നു, സമുദ്രത്തിലെ ഓളങ്ങളെ അടിക്കും; നീലനദിയുടെ ആഴങ്ങളൊക്കെയും വറ്റിപ്പോകയും അശ്ശൂരിന്റെ ഗര്‍വം താഴുകയും മിസ്രയീമിന്റെ ചെങ്കോൽ നീങ്ങിപ്പോകയും ചെയ്യും.
12
ഞാന്‍ അവരെ യഹോവയിൽ ബലപ്പെടുത്തും; അവര്‍ അവന്റെ നാമത്തിൽ സഞ്ചരിക്കും എന്നു യഹോവയുടെ അരുളപ്പാട്.
← Chapter 9
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 11 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14