bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Zechariah 5
Zechariah 5
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 6 →
1
ഞാന്‍ വീണ്ടും തലപൊക്കി നോക്കിയപ്പോള്‍, പാറിപ്പോകുന്ന ഒരു ചുരുള്‍ കണ്ടു.
2
അവന് എന്നോട്: നീ എന്തു കാണുന്നു എന്നു ചോദിച്ചതിന്: പാറിപ്പോകുന്ന ഒരു ചുരുള്‍ ഞാന്‍ കാണുന്നു; അതിന് ഇരുപതു മുഴം നീളവും പത്തു മുഴം വീതിയും ഉണ്ട് എന്നു ഞാന്‍ ഉത്തരം പറഞ്ഞു.
3
അവന് എന്നോടു പറഞ്ഞത്: ഇതു സര്‍വദേശത്തിലേക്കും പുറപ്പെടുന്ന ശാപമാകുന്നു; മോഷ്ടിക്കുന്നവനൊക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും; സത്യം ചെയ്യുന്നവനൊക്കെയും അതുപോലെ ഇവിടെനിന്നു പാറിപ്പോകും.
4
ഞാന്‍ അതിനെ പുറപ്പെടുവിച്ചിട്ട് അതു കള്ളന്റെ വീട്ടിലേക്കും എന്റെ നാമത്തിൽ കള്ളസ്സത്യം ചെയ്യുന്നവന്റെ വീട്ടിലേക്കും ചെല്ലും; അത് അവന്റെ വീട്ടിനകത്തു താമസിച്ച്, അതിനെ മരവും കല്ലുമായി നശിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്.
5
അനന്തരം എന്നോടു സംസാരിക്കുന്ന ദൂതന് പുറത്തുവന്ന് എന്നോട്: നീ തലപൊക്കി ഈ പുറപ്പെടുന്നത് എന്താകുന്നു എന്നു നോക്കുക എന്നു പറഞ്ഞു.
6
അതെന്തെന്നു ഞാന്‍ ചോദിച്ചതിനു: പുറപ്പെടുന്നതായൊരു ഏഫാ എന്ന് അവന് പറഞ്ഞു; അതു സര്‍വദേശത്തിലും ഉള്ള അവരുടെ അകൃത്യം എന്നും അവന് പറഞ്ഞു.
7
പിന്നെ ഞാന്‍ വട്ടത്തിലുള്ളൊരു ഈയ്യപ്പലക പൊങ്ങിപ്പോകുന്നതും അവിടെ ഏഫായുടെ നടുവിൽ ഒരു സ്ത്രീ ഇരിക്കുന്നതും കണ്ടു.
8
ഇതു ദുഷ്ടതയാകുന്നു എന്നു പറഞ്ഞ് അവന് അവളെ ഏഫായുടെ അകത്താക്കി ഈയ്യപ്പലകകൊണ്ട് അടച്ചു.
9
ഞാന്‍ പിന്നെയും തലപൊക്കി നോക്കിയപ്പോള്‍, രണ്ടു സ്ത്രീകള്‍ പുറത്തുവരുന്നതു കണ്ടു; അവരുടെ ചിറകിൽ കാറ്റുണ്ടായിരുന്നു; അവര്‍ക്കു പെരുഞ്ഞാറയുടെ ചിറകുപോലെ ചിറകുണ്ടായിരുന്നു; അവര്‍ ഭൂമിക്കും ആകാശത്തിനും മധ്യേ ഏഫായെ പൊക്കിക്കൊണ്ടുപോയി.
10
എന്നോടു സംസാരിക്കുന്ന ദൂതനോട്: അവര്‍ ഏഫായെ എവിടേക്കു കൊണ്ടുപോകുന്നു എന്നു ഞാന്‍ ചോദിച്ചു.
11
അതിന് അവന്: ശിനാര്‍ദേശത്ത് അവര്‍ അവള്‍ക്ക് ഒരു വീടു പണിവാന് പോകുന്നു; അതു തീര്‍ന്നാൽ അവളെ സ്വസ്ഥാനത്തു പാര്‍പ്പിക്കും എന്ന് എന്നോടു പറഞ്ഞു.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14