bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Zechariah 14
Zechariah 14
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
1
അവര്‍ നിന്റെ നടുവിൽവച്ചു നിന്റെ കൊള്ള വിഭാഗിപ്പാനുള്ള യഹോവയുടെ ഒരു ദിവസം വരുന്നു.
2
ഞാന്‍ സകല ജാതികളെയും യെരൂശലേമിനോടു യുദ്ധത്തിനായി കൂട്ടിവരുത്തും; നഗരം പിടിക്കപ്പെടുകയും വീടുകളെ കൊള്ളയിടുകയും സ്ത്രീകളെ വഷളാക്കുകയും നഗരത്തിന്റെ പാതി പ്രവാസത്തിലേക്കു പോകയും ചെയ്യും; ജനത്തിൽ ശേഷിപ്പുള്ളവരോ നഗരത്തിൽനിന്നു ഛേദിക്കപ്പെടുകയില്ല.
3
എന്നാൽ യഹോവ പുറപ്പെട്ടു, താന്‍ യുദ്ധദിവസത്തിൽ പൊരുതതുപോലെ ആ ജാതികളോടു പൊരുതും.
4
അന്നാളിൽ അവന്റെ കാൽ യെരൂശലേമിനെതിരേ കിഴക്കുള്ള ഒലിവുമലയിൽ നില്ക്കും; ഒലിവുമല കിഴക്കുപടിഞ്ഞാറായി നടുവേ പിളര്‍ന്നുപോകും; ഏറ്റവും വലിയൊരു താഴ്വര ഉളവായിവരും; മലയുടെ ഒരു പാതി വടക്കോട്ടും മറ്റേ പാതി തെക്കോട്ടും വാങ്ങിപ്പോകും.
5
എന്നാൽ മലകളുടെ താഴ്വര ആസൽവരെ എത്തുന്നതുകൊണ്ട് നിങ്ങള്‍ എന്റെ മലകളുടെ താഴ്വരയിലേക്ക് ഓടിപ്പോകും; യെഹൂദാരാജാവായ ഉസ്സീയാവിന്റെ കാലത്തു നിങ്ങള്‍ ഭൂകമ്പം ഹേതുവായി ഓടിപ്പോയതുപോലെ നിങ്ങള്‍ ഓടിപ്പോകും; എന്റെ ദൈവമായ യഹോവയും തന്നോടുകൂടെ സകല വിശുദ്ധന്മാരും വരും.
6
അന്നാളിൽ വെളിച്ചം ഉണ്ടാകയില്ല; ജ്യോതിര്‍ഗോളങ്ങള്‍ മറഞ്ഞുപോകും.
7
യഹോവ മാത്രം അറിയുന്ന ഒരു ദിവസം വരും; അതു പകലല്ല; രാത്രിയുമല്ല; സന്ധ്യാസമയത്തോ വെളിച്ചമാകും.
8
അന്നാളിൽ ജീവനുള്ള വെള്ളം യെരൂശലേമിൽനിന്നു പുറപ്പെട്ടു പാതി കിഴക്കേ കടലിലേക്കും പാതി പടിഞ്ഞാറേ കടലിലേക്കും ഒഴുകും; അത് ഉഷ്ണകാലത്തും ശീതകാലത്തും ഉണ്ടാകും;
9
യഹോവ സര്‍വഭൂമിക്കും രാജാവാകും; അന്നാളിൽ യഹോവ ഏകനും അവന്റെ നാമം ഏകവുമായിരിക്കും.
10
ദേശം മുഴുവനും മാറി ഗേബമുതൽ യെരൂശലേമിനു തെക്ക് രിമ്മോന്‍വരെ സമഭൂമിയായിത്തീരും; നഗരമോ, ഉന്നതമായി സ്വസ്ഥാനത്തു ബെന്യാമീന് ഗോപുരംമുതൽ പണ്ടത്തെ ഗോപുരത്തിന്റെ സ്ഥാനംവരെ, കോണ്‍ഗോപുരംവരെ തന്നെ, ഹനനേൽഗോപുരം മുതൽ രാജാവിന്റെ ചക്കാലകള്‍വരെയും നിവാസികള്‍ ഉള്ളതാകും.
11
അവര്‍ അതിൽ പാര്‍ക്കും; ഇനി സംഹാരശപഥം ഉണ്ടാകയില്ല; യെരൂശലേം നിര്‍ഭയം വസിക്കും.
12
യെരൂശലേമിനോടു യുദ്ധം ചെയ്ത സകല ജാതികളെയും യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷയാവിത്: അവര്‍ നിവിര്‍ന്നു നില്ക്കുമ്പോള് തന്നെ അവരുടെ മാംസം ചീഞ്ഞഴുകിപ്പോകും; അവരുടെ കണ്ണ് തടത്തിൽ തന്നെ ചീഞ്ഞഴുകിപ്പോകും; അവരുടെ നാവ് വായിൽ തന്നെ ചീഞ്ഞഴുകിപ്പോകും.
13
അന്നാളിൽ യഹോവയാൽ ഒരു മഹാപരാഭവം അവരുടെ ഇടയിൽ ഉണ്ടാകും; അവര്‍ ഓരോരുത്തന് താന്താന്റെ കൂട്ടുകാരന്റെ കൈപിടിക്കും; ഒരുവന്റെ കൈ മറ്റവന്റെ നേരേ പൊങ്ങും.
14
യെഹൂദായും യെരൂശലേമിൽവച്ചു യുദ്ധം ചെയ്യും; ചുറ്റുമുള്ള സകല ജാതികളുടെയും ധനമായ പൊന്നും വെള്ളിയും വസ്ത്രവും അനവധിയായി ശേഖരിക്കപ്പെടും.
15
അങ്ങനെ ഈ പാളയങ്ങളിലുള്ള കുതിര, കോവര്‍കഴുത, ഒട്ടകം, കഴുത എന്നീ സകല മൃഗങ്ങള്‍ക്കും ഈ ബാധപോലെയുള്ള ഒരു ബാധയുണ്ടാകും.
16
എന്നാൽ യെരൂശലേമിനു നേരേ വന്ന സകല ജാതികളിലും ശേഷിച്ചിരിക്കുന്ന ഏവനും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാനും കൂടാരപ്പെരുന്നാള്‍ ആചരിപ്പാനും ആണ്ടുതോറും വരും.
17
ഭൂമിയിലെ സകല വംശങ്ങളിലും ആരെങ്കിലും സൈന്യങ്ങളുടെ യഹോവയായ രാജാവിനെ നമസ്കരിപ്പാന്‍ യെരൂശലേമിലേക്കു വരാത്തപക്ഷം അവര്‍ക്കു മഴയുണ്ടാകയില്ല.
18
മിസ്രയീംവംശം വരാത്തപക്ഷം അവര്‍ക്കും ഉണ്ടാകയില്ല; കൂടാരപ്പെരുന്നാള്‍ ആചരിക്കേണ്ടതിനു വരാതിരിക്കുന്ന ജാതികളെ യഹോവ ശിക്ഷിപ്പാനുള്ള ശിക്ഷതന്നെ അവര്‍ക്കുണ്ടാകും.
19
കൂടാരപ്പെരുന്നാള്‍ ആചരിക്കേണ്ടതിന് വരാതിരിക്കുന്ന മിസ്രയീമിനുള്ള പാപശിക്ഷയും സകല ജാതികള്‍ക്കുമുള്ള പാപശിക്ഷയും ഇതു തന്നെ.
20
അന്നാളിൽ കുതിരകളുടെ മണികളിന്മേൽ യഹോവയ്ക്കു വിശുദ്ധം എന്ന് എഴുതിയിരിക്കും; യഹോവയുടെ ആലയത്തിലെ കലങ്ങളും യാഗപീഠത്തിന് മുമ്പിലുള്ള കലശങ്ങള്‍പോലെ ആയിരിക്കും.
21
യെരൂശലേമിലും യെഹൂദായിലും ഉള്ള കലമൊക്കെയും സൈന്യങ്ങളുടെ യഹോവയ്ക്കു വിശുദ്ധമായിരിക്കും; യാഗം കഴിക്കുന്നവരൊക്കെയും വന്നു വാങ്ങി അവയിൽ വേവിക്കും; അന്നുമുതൽ സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിൽ ഒരു കനാന്യനും ഉണ്ടാകയില്ല.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14