bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Zechariah 11
Zechariah 11
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 12 →
1
ലെബാനോനേ, നിന്റെ ദേവദാരുക്കള്‍ തീക്ക് ഇരയായിത്തീരേണ്ടതിനു വാതിൽ തുറന്നു വയ്ക്കുക.
2
ദേവദാരു വീണും മഹത്തുക്കള്‍ നശിച്ചും ഇരിക്കയാൽ സരളവൃക്ഷമേ, ഓളിയിടുക; ദുര്ഗമവനം വീണിരിക്കയാൽ ബാശാനിലെ കരുവേലകങ്ങളേ, ഓളിയിടുവിന്‍!
3
ഇടയന്മാരുടെ മഹത്ത്വം നശിച്ചിട്ട് അവര്‍ മുറയിടുന്നതു കേട്ടുവോ? യോര്‍ദ്ദാന്റെ മുറ്റുകാട് നശിച്ചിട്ട് ബാലസിംഹങ്ങളുടെ ഗര്‍ജനം കേട്ടുവോ?
4
എന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അറുപ്പാനുള്ള ആടുകളെ മേയ്ക്ക.
5
അവയെ മേടിക്കുന്നവര്‍ കുറ്റം എന്ന് എണ്ണാതെ അവയെ അറുക്കുന്നു; അവയെ വില്ക്കുന്നവരോ: ഞാന്‍ ധനവാനായിത്തീര്‍ന്നതുകൊണ്ടു യഹോവയ്ക്കു സ്തോത്രം എന്നു പറയുന്നു; അവയുടെ ഇടയന്മാര് അവയെ ആദരിക്കുന്നില്ല.
6
ഞാന്‍ ഇനി ദേശനിവാസികളെ ആദരിക്കയില്ല എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ മനുഷ്യരെ ഓരോരുത്തനെ അവനവന്റെ കൂട്ടുകാരന്റെ കൈയിലും അവനവന്റെ രാജാവിന്റെ കൈയിലും ഏല്പിക്കും; അവര്‍ ദേശത്തെ തകര്‍ത്തുകളയും; അവരുടെ കൈയിൽനിന്നു ഞാന്‍ അവരെ രക്ഷിക്കയുമില്ല.
7
അങ്ങനെ അറുപ്പാനുള്ള ആടുകളെ, കൂട്ടത്തിൽ അരിഷ്ടത ഏറിയവയെ തന്നെ, മേയിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ രണ്ടു കോൽ എടുത്ത് ഒന്നിന് ഇമ്പം എന്നും മറ്റേതിന് ഒരുമ എന്നും പേരിട്ടു; അങ്ങനെ ഞാന്‍ ആടുകളെ മേയിച്ചുകൊണ്ടിരുന്നു.
8
എന്നാൽ ഞാന്‍ ഒരു മാസത്തിൽ മൂന്ന് ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്ക് അവരോടു വെറുപ്പു തോന്നി, അവര്‍ക്ക് എന്നോടും നീരസം തോന്നിയിരുന്നു.
9
ഞാന്‍ നിങ്ങളെ മേയ്ക്കയില്ല; മരിക്കുന്നതു മരിക്കട്ടെ, കാണാതെപോകുന്നതു കാണാതെ പോകട്ടെ; ശേഷിച്ചിരിക്കുന്നവ ഒന്ന് ഒന്നിന്റെ മാംസം തിന്നുകളയട്ടെ എന്നു ഞാന്‍ പറഞ്ഞു.
10
അനന്തരം ഞാന്‍ ഇമ്പം എന്ന കോൽ എടുത്തു: ഞാന്‍ സകല ജാതികളോടും ചെയ്തിരുന്ന എന്റെ നിയമത്തെ മുറിക്കേണ്ടതിന് അതിനെ മുറിച്ചുകളഞ്ഞു.
11
അത് ആ ദിവസത്തിൽതന്നെ മുറിഞ്ഞുപോയി; അങ്ങനെ, എന്നെ നോക്കിക്കൊണ്ടിരുന്ന കൂട്ടത്തിൽ അരിഷ്ടതയേറിയവ അതു ദൈവത്തിന്റെ അരുളപ്പാട് എന്നു ഗ്രഹിച്ചു.
12
ഞാന്‍ അവരോട്: നിങ്ങള്‍ക്കു മനസ്സുണ്ടെങ്കിൽ എന്റെ കൂലി തരുവിന്‍; ഇല്ലന്നുവരികിൽ തരേണ്ടാ എന്നു പറഞ്ഞു; അങ്ങനെ അവര്‍ എന്റെ കൂലിയായി മുപ്പതു വെള്ളിക്കാശ് തൂക്കിത്തന്നു.
13
എന്നാൽ യഹോവ എന്നോട്: അതു ഭണ്ഡാരത്തിൽ ഇട്ടുകളക; അവര്‍ എന്നെ മതിച്ചിരിക്കുന്ന മനോഹരമായൊരു വില തന്നെ എന്നു കല്പിച്ചു; അങ്ങനെ ഞാന്‍ ആ മുപ്പതു വെള്ളിക്കാശു വാങ്ങി യഹോവയുടെ ആലയത്തിലെ ഭണ്ഡാരത്തിൽ ഇട്ടുകളഞ്ഞു.
14
അനന്തരം ഞാന്‍, യെഹൂദായും യിസ്രായേലും തമ്മിലുള്ള സഹോദരത്വം ഭിന്നിപ്പിക്കേണ്ടതിന് ഒരുമ എന്ന മറ്റേ കോൽ മുറിച്ചുകളഞ്ഞു.
15
എന്നാൽ യഹോവ എന്നോടു കല്പിച്ചത്: നീ ഇനി ഒരു തുമ്പുകെട്ട ഇടയന്റെ കോപ്പ് എടുത്തുകൊള്‍ക.
16
ഞാന്‍ ദേശത്തിൽ ഒരു ഇടയനെ എഴുന്നേല്പിക്കും; അവന് കാണാതെപോയവയെ നോക്കുകയോ ചിതറിപ്പോയവയെ അന്വേഷിക്കയോ മുറിവേറ്റവയെ പൊറുപ്പിക്കയോ ദീനമില്ലാത്തവയെ പോറ്റുകയോ ചെയ്യാതെ തടിച്ചവയുടെ മാംസം തിന്നുകയും കുളമ്പുകളെ കീറിക്കളകയും ചെയ്യും.
17
ആട്ടിന്‍കൂട്ടത്തെ ഉപേക്ഷിച്ചുകളയുന്ന തുമ്പുകെട്ട ഇടയന് അയ്യോ കഷ്ടം! അവന്റെ ഭുജത്തിനും വലംകണ്ണിനും വരള്‍ച്ച! അവന്റെ ഭുജം അശേഷം വരണ്ടും വലംകണ്ണ് അശേഷം ഇരുണ്ടും പോകട്ടെ.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14