bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Zechariah 2
Zechariah 2
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 3 →
1
ഞാന്‍ പിന്നെയും തലപൊക്കി നോക്കിയപ്പോള്‍, കൈയിൽ അളവുനൂൽ പിടിച്ചിരിക്കുന്നൊരു പുരുഷനെ കണ്ടു.
2
നീ എവിടേക്കു പോകുന്നു എന്നു ഞാന്‍ ചോദിച്ചതിന് അവന്: ഞാന്‍ യെരൂശലേമിനെ അളന്ന് അതിന്റെ വീതി എന്തെന്നും നീളം എന്തെന്നും നോക്കുവാന്‍ പോകുന്നു എന്ന് എന്നോടു പറഞ്ഞു.
3
എന്നാൽ എന്നോടു സംസാരിക്കുന്ന ദൂതന് പുറത്തു വന്നു; അവനെ എതിരേല്പാന് മറ്റൊരു ദൂതനും പുറത്തുവന്ന് അവനോട് പറഞ്ഞത്:
4
നീ വേഗം ചെന്ന് ഈ ബാല്യക്കാരനോടു സംസാരിച്ച്: യെരൂശലേം അതിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ബഹുത്വംനിമിത്തം മതിലില്ലാതെ തുറന്നുകിടക്കും എന്നു പറക.
5
എന്നാൽ ഞാന്‍ അതിനു ചുറ്റും തീമതിലായിരിക്കും; ഞാന്‍ അതിന്റെ നടുവിൽ മഹത്ത്വമായിരിക്കും എന്നു യഹോവയുടെ അരുളപ്പാട്.
6
ഹേ, ഹേ, വടക്കേ ദേശം വിട്ടോടുവിന്! എന്നു യഹോവയുടെ അരുളപ്പാട്; ഞാന്‍ നിങ്ങളെ ആകാശത്തിന്റെ നാലു കാറ്റുപോലെ ചിതറിച്ചിരിക്കുന്നുവല്ലോ എന്നു യഹോവയുടെ അരുളപ്പാട്.
7
ഹേ, ബാബേൽപുത്രിയുടെ അടുക്കൽ പാര്‍ക്കുന്ന സീയോനേ, ചാടിപ്പോക.
8
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളോടു കവര്‍ച്ചചെയ്ത ജാതികളുടെ അടുക്കൽ അവന് എന്നെ മഹത്ത്വത്തിനായി അയച്ചിരിക്കുന്നു; നിങ്ങളെ തൊടുന്നവന് അവന്റെ കണ്മണിയെ തൊടുന്നു.
9
ഞാന്‍ അവരുടെ നേരേ കൈ കുലുക്കും; അവര്‍ തങ്ങളുടെ ദാസന്മാര്ക്കു കവര്‍ച്ചയായിത്തീരും; സൈന്യങ്ങളുടെ യഹോവ എന്നെ അയച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറികയും ചെയ്യും.
10
സീയോന്‍പുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാന്‍ വരുന്നു; ഞാന്‍ നിന്റെ മധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട്.
11
അന്നാളിൽ പല ജാതികളും യഹോവയോടു ചേര്‍ന്ന് എനിക്കു ജനമായിത്തീരും; ഞാന്‍ നിന്റെ മധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും.
12
യഹോവ വിശുദ്ധദേശത്തു യെഹൂദായെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും.
13
സകല ജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിന്‍; അവന് തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 3 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14