bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Zechariah 9
Zechariah 9
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 10 →
1
പ്രവാചകം. യഹോവയുടെ അരുളപ്പാട് ഹദ്രാക്ദേശത്തിനു വിരോധമായിരിക്കുന്നു; ദമ്മേശെക്കിന്മേൽ അതു വന്നമരും; യഹോവ, മനുഷ്യരിലും യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ദൃഷ്ടിവയ്ക്കുന്നു.
2
അതിനോടു തൊട്ടിരിക്കുന്ന ഹമാത്തിനും ജ്ഞാനം ഏറിയ സോരിനും സീദോനും അങ്ങനെ തന്നെ.
3
സോര്‍ തനിക്ക് ഒരു കോട്ട പണിത്, പൊടിപോലെ വെള്ളിയും വീഥികളിലെ ചെളിപോലെ തങ്കവും സ്വരൂപിച്ചു.
4
എന്നാൽ കര്‍ത്താവ് അവളെ ഇറക്കി, അവളുടെ കൊത്തളം കടലിൽ ഇട്ടുകളയും; അവള് തീക്ക് ഇരയായിത്തീരുകയും ചെയ്യും.
5
അസ്കലോന് അതു കണ്ടു ഭയപ്പെടും; ഗസ്സയും എക്രോനും കണ്ട് ഏറ്റവും വിറയ്ക്കും; അവളുടെ പ്രത്യാശയ്ക്കു ഭംഗം വരുമല്ലോ; ഗസ്സയിൽനിന്നു രാജാവ് നശിച്ചുപോകും; അസ്കലോനു നിവാസികള്‍ ഇല്ലാതെയാകും.
6
അസ്തോദിൽ ഒരു കൗലടേയജാതി പാര്‍ക്കും; ഫെലിസ്ത്യരുടെ ഗര്‍വം ഞാന്‍ ഛേദിച്ചുകളയും.
7
ഞാന്‍ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകള്‍ അവന്റെ പല്ലിനിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന് ഒരു ശേഷിപ്പായിത്തീരും; അവന് യെഹൂദായിൽ ഒരു മേധാവിയെപ്പോലെയും എക്രോന് ഒരു യെബൂസ്യനെപ്പോലെയും ആകും.
8
ആരും പോക്കുവരുത്തു ചെയ്യാതിരിക്കേണ്ടതിനു ഞാന്‍ ഒരു പട്ടാളമായി എന്റെ ആലയത്തിനു ചുറ്റും പാളയമിറങ്ങും; ഇനി ഒരു പീഡകനും അവരുടെ ഇടയിൽക്കൂടി കടക്കയില്ല; ഇപ്പോള്‍ ഞാന്‍ സ്വന്തം കണ്ണുകൊണ്ടു കണ്ടുവല്ലോ.
9
സീയോന്‍പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആര്‍പ്പിടുക! ഇതാ, നിന്റെ രാജാവ് നിന്റെ അടുക്കൽ വരുന്നു; അവന് നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
10
ഞാന്‍ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവന് ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.
11
നീയോ- നിന്റെ നിയമരക്തം ഹേതുവായി ഞാന്‍ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നും വിട്ടയയ്ക്കും.
12
പ്രത്യാശയുള്ള ബദ്ധന്മാരേ, കോട്ടയിലേക്കു മടങ്ങിവരുവിന്‍; ഞാന്‍ നിനക്ക് ഇരട്ടിയായി പകരം നല്‍കും എന്നു ഞാന്‍ ഇന്നുതന്നെ പ്രസ്താവിക്കുന്നു.
13
ഞാന്‍ എനിക്കു യെഹൂദായെ വില്ലായി കുലച്ചും എഫ്രയീമിനെ നിറച്ചുമിരിക്കുന്നു; സീയോനേ, ഞാന്‍ നിന്റെ പുത്രന്മാരെ യവനദേശമേ, നിന്റെ പുത്രന്മാരുടെ നേരേ ഉണര്‍ത്തി നിന്നെ ഒരു വീരന്റെ വാള്‍പോലെ ആക്കും.
14
യഹോവ അവര്‍ക്കു മീതെ പ്രത്യക്ഷനാകും; അവന്റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; യഹോവയായ കര്‍ത്താവ് കാഹളം ഊതി തെക്കന്‍ചുഴലിക്കാറ്റുകളിൽ വരും.
15
സൈന്യങ്ങളുടെ യഹോവ അവരെ പരിചകൊണ്ട് മറയ്ക്കും; അവര്‍ മാംസം തിന്നു കവിണക്കല്ലു ചവിട്ടിക്കളകയും രക്തം കുടിച്ചു വീഞ്ഞുകൊണ്ടെന്നപോലെ ഘോഷിക്കയും യാഗകലശങ്ങള്‍പോലെയും യാഗപീഠത്തിന്റെ കോണുകള്‍പോലെയും നിറഞ്ഞിരിക്കയും ചെയ്യും.
16
അന്നാളിൽ അവരുടെ ദൈവമായ യഹോവ അവരെ തന്റെ ജനമായ ആട്ടിന്‍കൂട്ടത്തെപ്പോലെ രക്ഷിക്കും; അവര്‍ അവന്റെ ദേശത്ത് ഒരു കിരീടത്തിന്റെ രത്നംപോലെ പൊങ്ങി ശോഭിക്കും.
17
അതിന് എത്ര ശ്രീത്വവും അതിന് എത്ര സൗന്ദര്യവും ഉണ്ട്; ധാന്യം യുവാക്കളെയും വീഞ്ഞ് യുവതികളെയും പുഷ്ടീകരിക്കുന്നു.
← Chapter 8
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 10 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14