bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Zechariah 13
Zechariah 13
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 14 →
1
അന്നാളിൽ ദാവീദുഗൃഹത്തിനും യെരൂശലേംനിവാസികള്‍ക്കും പാപത്തിന്റെയും മാലിന്യത്തിന്റെയും പരിഹാരത്തിനായി ഒരു ഉറവു തുറന്നിരിക്കും.
2
അന്നാളിൽ ഞാന്‍ ദേശത്തുനിന്നു വിഗ്രഹങ്ങളുടെ പേര് ഇല്ലാതാക്കും; ഇനി അവയെ ഓര്‍ക്കയുമില്ല; ഞാന്‍ പ്രവാചകന്മാരെയും മലിനാത്മാവിനെയും ദേശത്തുനിന്നു നീക്കിക്കളയും എന്നു യഹോവയുടെ അരുളപ്പാട്.
3
ആരെങ്കിലും ഇനി പ്രവചിക്കുമ്പോള്‍ അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവനോട്: യഹോവയുടെ നാമത്തിൽ ഭോഷ്കു സംസാരിക്കുന്നതുകൊണ്ടു നീ ജീവനോടിരിക്കയില്ല എന്നു പറകയും അവനെ ജനിപ്പിച്ച അപ്പനും അമ്മയും അവന് പ്രവചിക്കയിൽ തന്നെ അവനെ കുത്തിക്കളകയും ചെയ്യും.
4
അന്നാളിൽ പ്രവാചകന്മാര് പ്രവചിക്കയിൽ ഓരോരുത്തന് താന്താന്റെ ദര്‍ശനത്തെക്കുറിച്ചു ലജ്ജിക്കും; ലജ്ജിക്കേണ്ടതിന് അവര്‍ രോമമുള്ള മേലങ്കി ധരിക്കയുമില്ല.
5
ഞാന്‍ പ്രവാചകനല്ല, കൃഷിക്കാരനത്രേ; എന്റെ ബാല്യത്തിൽതന്നെ ഒരാള്‍ എന്നെ വിലയ്ക്കു മേടിച്ചിരിക്കുന്നു എന്ന് അവന് പറയും.
6
എന്നാൽ അവനോട്: നിന്റെ കൈയിൽ കാണുന്ന ഈ മുറിവുകള്‍ എന്ത് എന്നു ചോദിക്കുന്നതിന് അവന്: എന്നെ സ്നേഹിക്കുന്നവരുടെ വീട്ടിൽവച്ചു ഞാന്‍ അടികൊണ്ടതാകുന്നു എന്ന് ഉത്തരം പറയും.
7
വാളേ, എന്റെ ഇടയന്റെ നേരേയും എന്റെ കൂട്ടാളിയായ പുരുഷന്റെ നേരേയും ഉണരുക എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട്; ആടുകള്‍ ചിതറിപ്പോകേണ്ടതിന് ഇടയനെ വെട്ടുക; ഞാന്‍ ചെറിയവരുടെ നേരേ കൈ തിരിക്കും.
8
എന്നാൽ സര്‍വദേശത്തിലും മൂന്നിൽ രണ്ടംശം ഛേദിക്കപ്പെട്ടു പ്രാണനെ വിടും; മൂന്നിൽ ഒരംശം ശേഷിച്ചിരിക്കും എന്നു യഹോവയുടെ അരുളപ്പാട്.
9
മൂന്നിൽ ഒരംശം ഞാന്‍ തീയിൽ കൂടി കടത്തി വെള്ളി ഊതിക്കഴിക്കുന്നതുപോലെ അവരെ ഊതിക്കഴിക്കും; പൊന്നു ശോധന കഴിക്കുന്നതുപോലെ അവരെ ശോധന കഴിക്കും; അവര്‍ എന്റെ നാമത്തെ വിളിച്ചപേക്ഷിക്കയും ഞാന്‍ അവര്‍ക്ക് ഉത്തരം അരുളുകയും ചെയ്യും; അവര്‍ എന്റെ ജനം എന്നു ഞാന്‍ പറയും; യഹോവ എന്റെ ദൈവം എന്ന് അവരും പറയും.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14