bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Psalms 119
Psalms 119
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 118
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 67
Chapter 68
Chapter 69
Chapter 70
Chapter 71
Chapter 72
Chapter 73
Chapter 74
Chapter 75
Chapter 76
Chapter 77
Chapter 78
Chapter 79
Chapter 80
Chapter 81
Chapter 82
Chapter 83
Chapter 84
Chapter 85
Chapter 86
Chapter 87
Chapter 88
Chapter 89
Chapter 90
Chapter 91
Chapter 92
Chapter 93
Chapter 94
Chapter 95
Chapter 96
Chapter 97
Chapter 98
Chapter 99
Chapter 100
Chapter 101
Chapter 102
Chapter 103
Chapter 104
Chapter 105
Chapter 106
Chapter 107
Chapter 108
Chapter 109
Chapter 110
Chapter 111
Chapter 112
Chapter 113
Chapter 114
Chapter 115
Chapter 116
Chapter 117
Chapter 118
Chapter 119
Chapter 120
Chapter 121
Chapter 122
Chapter 123
Chapter 124
Chapter 125
Chapter 126
Chapter 127
Chapter 128
Chapter 129
Chapter 130
Chapter 131
Chapter 132
Chapter 133
Chapter 134
Chapter 135
Chapter 136
Chapter 137
Chapter 138
Chapter 139
Chapter 140
Chapter 141
Chapter 142
Chapter 143
Chapter 144
Chapter 145
Chapter 146
Chapter 147
Chapter 148
Chapter 149
Chapter 150
Chapter 120 →
1
എബ്രായ അക്ഷരമാലക്രമം അനുസരിച്ച് എട്ടു വാക്യങ്ങളുള്ള ഇരുപത്തിരണ്ട് ഭാഗങ്ങളായി ഈ സങ്കീര്‍ത്തനം മൂലഭാഷയില്‍ തിരിച്ചിരിക്കുന്നു. ഓരോ ഭാഗവും അക്ഷരമാലയിലെ ഓരോ അക്ഷരംകൊണ്ട് ആരംഭിക്കുന്നു. [1] സര്‍വേശ്വരന്റെ ധര്‍മശാസ്ത്രം അനുസരിച്ച്, നിഷ്കളങ്കരായി ജീവിക്കുന്നവര്‍ അനുഗൃഹീതര്‍.
2
അവിടുത്തെ കല്പനകള് പാലിക്കുന്നവര്‍, പൂര്‍ണഹൃദയത്തോടെ അവിടുത്തെ അനുസരിക്കുന്നവര്‍ അനുഗൃഹീതര്‍.
3
അവര്‍ തിന്മയൊന്നും ചെയ്യുന്നില്ല. അവിടുത്തെ വഴികളില്‍തന്നെ അവര്‍ ചരിക്കുന്നു.
4
അവിടുത്തെ പ്രമാണങ്ങള്‍ ശുഷ്കാന്തിയോടെ പാലിക്കുന്നതിന്, അങ്ങ് ഞങ്ങള്‍ക്കു നല്കിയിരിക്കുന്നു.
5
അങ്ങയുടെ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ നിന്നു ഞാന്‍ ഇളകാതിരുന്നെങ്കില്‍!
6
എങ്കില്‍, അങ്ങയുടെ കല്പനകളില് ദൃഷ്ടി പതിപ്പിച്ച എനിക്ക് ഒരിക്കലും ലജ്ജിതനാകേണ്ടിവരികയില്ല.
7
അവിടുത്തെ നീതിനിഷ്ഠമായ ശാസനകള്‍ പഠിക്കുമ്പോള്‍, ഞാന്‍ നിഷ്കളങ്കഹൃദയത്തോടെ അവിടുത്തെ സ്തുതിക്കും.
8
അവിടുത്തെ ചട്ടങ്ങള്‍ ഞാന്‍ അനുസരിക്കും. എന്നെ ഒരിക്കലും ഉപേക്ഷിക്കരുതേ!
9
ഒരു യുവാവിന് എങ്ങനെ നിര്‍മ്മലനായി ജീവിക്കാന്‍ കഴിയും? അവിടുത്തെ വചനപ്രകാരം ജീവിക്കുന്നതിനാല്‍ തന്നെ.
10
ഞാന്‍ സര്‍വാത്മനാ അങ്ങയെ അന്വേഷിക്കും. അവിടുത്തെ കല്പനകള് വിട്ടുനടക്കാന്‍ എനിക്ക് ഇടയാകരുതേ.
11
അങ്ങേക്കെതിരെ പാപം ചെയ്യാതിരിക്കാന്‍, അവിടുത്തെ വചനം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിച്ചിരിക്കുന്നു.
12
സര്‍വേശ്വരാ, അങ്ങ് വാഴ്ത്തപ്പെടട്ടെ; അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.
13
അവിടുന്നു നല്കിയ കല്പനകള്, ഞാന്‍ പ്രഘോഷിക്കും.
14
സമ്പല്‍സമൃദ്ധി ഉണ്ടായാലെന്നപോലെ, അവിടുത്തെ കല്പനകള് അനുസരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു.
15
അവിടുത്തെ പ്രമാണങ്ങള്‍ ഞാന്‍ ധ്യാനിക്കും. അവിടുത്തെ വഴികളില്‍ ഞാന്‍ ദൃഷ്ടിയൂന്നും.
16
അവിടുത്തെ ചട്ടങ്ങളില്‍ ഞാന്‍ ആനന്ദിക്കുന്നു. അവിടുത്തെ വചനം ഞാന്‍ വിസ്മരിക്കുകയില്ല.
17
സര്‍വേശ്വരാ, അവിടുത്തെ ദാസനോടു കൃപയുണ്ടാകണമേ. ഞാന്‍ ജീവിച്ചിരുന്നു അവിടുത്തെ വചനം അനുസരിക്കട്ടെ.
18
അങ്ങയുടെ ധര്‍മശാസ്ത്രത്തിലെ അദ്ഭുതസത്യങ്ങള്‍ കാണാന്‍ എന്റെ കണ്ണുകള്‍ തുറക്കണമേ.
19
ഞാന്‍ ഭൂമിയില്‍ പരദേശിയാണല്ലോ. അങ്ങയുടെ കല്പനകള് എന്നില്‍നിന്നു മറച്ചുവയ്ക്കരുതേ.
20
അങ്ങയുടെ കല്പനകള്ക്കുവേണ്ടിയുള്ള, അഭിവാഞ്ഛയാല്‍ എന്റെ മനസ്സു കത്തുന്നു.
21
അങ്ങയുടെ കല്പനകള് തെറ്റി നടക്കുന്ന ശപിക്കപ്പെട്ട അഹങ്കാരികളെ അങ്ങു ശാസിക്കുന്നു.
22
അവര്‍ എന്നെ നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യാതിരിക്കട്ടെ. ഞാന്‍ അങ്ങയുടെ കല്പനകള് അനുസരിക്കുന്നുവല്ലോ.
23
പ്രഭുക്കന്മാര് എനിക്കെതിരെ ഗൂഢാലോചന നടത്തുന്നു. എന്നാല്‍ അവിടുത്തെ ദാസന് അങ്ങയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു.
24
അവിടുത്തെ കല്പനകള് എനിക്ക് ആനന്ദം നല്കുന്നു. അവയാണ് എന്റെ ഉപദേഷ്ടാക്കള്‍.
25
ഞാന്‍ മണ്ണിനോടു ചേരാറായിരിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവന്‍ നല്കണമേ.
26
എന്റെ അവസ്ഥ ഞാന്‍ വിവരിച്ചപ്പോള്‍ അവിടുന്ന് എനിക്ക് ഉത്തരമരുളി. അവിടുത്തെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.
27
അവിടുത്തെ പ്രമാണങ്ങള്‍ നിര്‍ദ്ദേശിക്കുന്ന വഴി എനിക്കു കാണിച്ചുതരണമേ. ഞാന്‍ അവിടുത്തെ അദ്ഭുതപ്രവൃത്തികള്‍ ധ്യാനിക്കും.
28
ദുഃഖത്താല്‍ എന്റെ മനം ഉരുകുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ ശക്തീകരിക്കണമേ.
29
ദുര്‍മാര്‍ഗത്തില്‍ നടക്കാന്‍ എനിക്ക് ഇടവരുത്തരുതേ; കാരുണ്യപൂര്‍വം അവിടുത്തെ ധര്‍മശാസ്ത്രം എന്നെ പഠിപ്പിക്കണമേ.
30
സത്യത്തിന്റെ മാര്‍ഗം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു. അവിടുത്തെ കല്പനകളെക്കുറിച്ചു ഞാന്‍ എപ്പോഴും ബോധവാനാണ്.
31
പരമനാഥാ, അവിടുത്തെ കല്പനകളോടു ഞാന്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു. ലജ്ജിതനാകാന്‍ എനിക്ക് ഇടവരുത്തരുതേ.
32
അവിടുന്ന് എനിക്കു കൂടുതല്‍ വിവേകം നല്കുമ്പോള്, ഞാന്‍ ഉത്സാഹത്തോടെ അവിടുത്തെ കല്പനകളുടെ മാര്‍ഗത്തില്‍ ചരിക്കും.
33
സര്‍വേശ്വരാ, അവിടുത്തെ ചട്ടങ്ങളുടെ വഴി എന്നെ പഠിപ്പിക്കണമേ. അന്ത്യത്തോളം ഞാന്‍ അവ പാലിക്കും.
34
അങ്ങയുടെ ധര്‍മശാസ്ത്രം പാലിക്കാനും പൂര്‍ണഹൃദയത്തോടെ അനുസരിക്കാനും എനിക്ക് അറിവു നല്കണമേ.
35
അവിടുത്തെ കല്പനകളുടെ പാതയിലൂടെ എന്നെ നയിച്ചാലും. ഞാന്‍ അതില്‍ ആനന്ദിക്കുന്നു.
36
ധനലാഭത്തിലേക്കല്ല, അവിടുത്തെ കല്പനകളിലേക്ക്, എന്റെ ഹൃദയത്തെ തിരിക്കണമേ.
37
വ്യര്‍ഥമായവയില്‍നിന്ന് എന്റെ ശ്രദ്ധ മാറ്റണമേ. അവിടുത്തെ വഴികളില്‍ നടക്കാന്‍ എനിക്കു നവജീവന്‍ നല്കിയാലും.
38
അങ്ങയുടെ ഭക്തര്‍ക്കു നല്കിയ വാഗ്ദാനം, ഈ ദാസനു നിറവേറ്റിത്തരണമേ!
39
ഞാന്‍ ഭയപ്പെടുന്ന അപമാനത്തില്‍നിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ കല്പനകള് ഉത്തമമാണല്ലോ.
40
അവിടുത്തെ പ്രമാണങ്ങള്‍ പാലിക്കാന്‍ ഞാന്‍ അഭിവാഞ്ഛിക്കുന്നു. അവിടുത്തെ നീതിയാല്‍ എനിക്കു നവജീവന്‍ നല്കണമേ.
41
ദൈവമേ, അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേല്‍ ചൊരിയണമേ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ രക്ഷിക്കണമേ.
42
അപ്പോള്‍ എന്നെ നിന്ദിക്കുന്നവരോടു മറുപടി പറയാന്‍ ഞാന്‍ പ്രാപ്തനാകും. അങ്ങയുടെ വചനത്തിലാണല്ലോ ഞാന്‍ ശരണപ്പെടുന്നത്.
43
എല്ലായ്പോഴും സത്യം സംസാരിക്കാന്‍ എന്നെ സഹായിക്കണമേ. അവിടുത്തെ കല്പനകളിലാണല്ലോ ഞാന്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നത്.
44
അവിടുത്തെ ധര്‍മശാസ്ത്രം ഞാന്‍ ഇടവിടാതെ എന്നേക്കും പാലിക്കും.
45
അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുന്നതുകൊണ്ടു ഞാന്‍ സ്വതന്ത്രനായി വ്യാപരിക്കും.
46
ഞാന്‍ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും, അവിടുത്തെ കല്പനകള് പ്രസ്താവിക്കും.
47
ഞാന്‍ അവിടുത്തെ കല്പനകളില് ആനന്ദിക്കുന്നു. ഞാന്‍ അവയെ സ്നേഹിക്കുന്നു.
48
ഞാന്‍ അവിടുത്തെ കല്പനകളെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. അങ്ങയുടെ ചട്ടങ്ങളെ ഞാന്‍ ധ്യാനിക്കും.
49
സര്‍വേശ്വരാ, അവിടുത്തെ ദാസനോടുള്ള വാഗ്ദാനം ഓര്‍ക്കണമേ, അവയാണല്ലോ എനിക്കു പ്രത്യാശ നല്‍കുന്നത്.
50
അവിടുത്തെ വാഗ്ദാനം എനിക്കു നവജീവന്‍ നല്കുന്നു. അതാണ് എനിക്കു കഷ്ടതയില്‍ ആശ്വാസം നല്‍കുന്നത്.
51
അഹങ്കാരികള്‍ എന്നെ കഠിനമായി പരിഹസിക്കുന്നു. എങ്കിലും അവിടുത്തെ ധര്‍മശാസ്ത്രത്തില്‍ നിന്നു ഞാന്‍ വ്യതിചലിക്കുന്നില്ല.
52
പണ്ടേയുള്ള അവിടുത്തെ കല്പനകള് ഞാന്‍ ഓര്‍ക്കുന്നു. പരമനാഥാ, ഞാന്‍ അവയില്‍ ആശ്വാസം കണ്ടെത്തുന്നു.
53
ദുഷ്ടന്മാര് അവിടുത്തെ ധര്‍മശാസ്ത്രം ഉപേക്ഷിക്കുന്നതു കാണുമ്പോള്‍ എന്നില്‍ കോപം ജ്വലിക്കുന്നു.
54
പരദേശിയായി ഞാന്‍ പാര്‍ക്കുന്നിടത്ത് അവിടുത്തെ ചട്ടങ്ങള്‍ എന്റെ കീര്‍ത്തനങ്ങളായിരിക്കുന്നു.
55
സര്‍വേശ്വരാ, രാത്രിയില്‍ ഞാന്‍ അങ്ങയെ ധ്യാനിക്കുന്നു. അവിടുത്തെ ധര്‍മശാസ്ത്രം ഞാന്‍ പാലിക്കുന്നു.
56
അങ്ങയുടെ കല്പനകള് അനുസരിക്കുക എന്ന അനുഗ്രഹം എനിക്ക് ലഭിച്ചു.
57
സര്‍വേശ്വരനാണ് എന്റെ ഓഹരി; അവിടുത്തെ കല്പനകള് പാലിക്കുമെന്നു ഞാന്‍ പ്രതിജ്ഞ ചെയ്തു.
58
പൂര്‍ണഹൃദയത്തോടെ ഞാന്‍ അവിടുത്തെ കൃപയ്ക്കായി യാചിക്കുന്നു. അവിടുത്തെ വാഗ്ദാനപ്രകാരം എന്നോടു കരുണയുണ്ടാകണമേ.
59
ഞാന്‍ എന്റെ ജീവിതവഴികളെക്കുറിച്ചു ചിന്തിച്ചു, അങ്ങയുടെ കല്പനകളിലേക്കു ഞാന്‍ തിരിഞ്ഞു.
60
അങ്ങയുടെ ആജ്ഞകള്‍ ഞാന്‍ അനുസരിക്കുന്നു. അവ പാലിക്കാന്‍ ഞാന്‍ അത്യന്തം ഉത്സാഹിക്കുന്നു.
61
ദുഷ്ടരുടെ കെണിയില്‍ ഞാന്‍ അകപ്പെട്ടുവെങ്കിലും, അങ്ങയുടെ ധര്‍മശാസ്ത്രം ഞാന്‍ മറക്കുന്നില്ല.
62
അങ്ങയുടെ നീതിപൂര്‍വകമായ കല്പനകള്ക്കുവേണ്ടി അങ്ങയെ സ്തുതിക്കാന്‍ അര്‍ധരാത്രിയില്‍ ഞാന്‍ എഴുന്നേല്ക്കുന്നു.
63
ഞാന്‍ അവിടുത്തെ സകല ഭക്തന്മാരുടെയും സ്നേഹിതനാകുന്നു. അവിടുത്തെ പ്രമാണങ്ങള്‍ അനുസരിക്കുന്നവരുടെ തന്നെ.
64
പരമനാഥാ, ഭൂമി അവിടുത്തെ അചഞ്ചല സ്നേഹത്താല്‍ നിറഞ്ഞിരിക്കുന്നു. അവിടുത്തെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.
65
സര്‍വേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം അങ്ങ് ഈ ദാസനു നന്മ ചെയ്തിരിക്കുന്നു.
66
എനിക്കുവേണ്ട വിവേകവും ജ്ഞാനവും നല്കണമേ. അവിടുത്തെ കല്പനകളില് ഞാന്‍ വിശ്വസിക്കുന്നുവല്ലോ.
67
കഷ്ടതയില്‍ അകപ്പെടുന്നതിനുമുമ്പ് ഞാന്‍ വഴിതെറ്റിപ്പോയിരുന്നു. ഇപ്പോള്‍ ഞാന്‍ അങ്ങയുടെ വചനം അനുസരിക്കുന്നു.
68
അവിടുന്നു നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു. അവിടുത്തെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.
69
അഹങ്കാരികള്‍ നുണ പറഞ്ഞു എന്നെ ദുഷിക്കുന്നു. ഞാന്‍ പൂര്‍ണഹൃദയത്തോടെ അവിടുത്തെ പ്രമാണങ്ങള്‍ പാലിക്കുന്നു.
70
അവരുടെ ഹൃദയം മരവിച്ചിരിക്കുന്നു. എന്നാല്‍ ഞാന്‍ അവിടുത്തെ ധര്‍മശാസ്ത്രത്തില്‍ ആനന്ദിക്കുന്നു.
71
കഷ്ടതകള്‍ വന്നത് എനിക്കു നന്മയായിത്തീര്‍ന്നു. അവിടുത്തെ ചട്ടങ്ങള്‍ പഠിക്കാന്‍ അതു കാരണമായിത്തീര്‍ന്നു.
72
ആയിരമായിരം പൊന്‍വെള്ളി നാണയങ്ങളെക്കാള്‍, അവിടുത്തെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന ധര്‍മശാസ്ത്രം എനിക്കു വിലപ്പെട്ടത്.
73
പരമനാഥാ, തൃക്കരങ്ങള്‍ എന്നെ സൃഷ്ടിച്ച്, രൂപപ്പെടുത്തി; അവിടുത്തെ കല്പനകള് പഠിക്കാന്‍ എനിക്കു വിവേകം നല്കണമേ.
74
അങ്ങയുടെ വാഗ്ദാനത്തില്‍ ഞാന്‍ പ്രത്യാശ വച്ചിരിക്കുന്നതുകൊണ്ട്, അങ്ങയുടെ ഭക്തന്മാര് എന്നെ കണ്ടു സന്തോഷിക്കും.
75
പരമനാഥാ, അവിടുത്തെ വിധികള്‍ നീതിയുക്തമെന്നും, അങ്ങയുടെ വിശ്വസ്തതകൊണ്ടാണ് അവിടുന്നെന്നെ കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു.
76
അങ്ങയുടെ ദാസനോടുള്ള വാഗ്ദാനപ്രകാരം അവിടുത്തെ സുസ്ഥിരസ്നേഹത്താല്‍ എന്നെ ആശ്വസിപ്പിക്കണമേ.
77
അവിടുത്തെ സുസ്ഥിരസ്നേഹം എന്റെമേല്‍ ചൊരിയണമേ. അങ്ങനെ ഞാന്‍ ജീവിക്കട്ടെ. അങ്ങയുടെ ധര്‍മശാസ്ത്രത്തില്‍ ഞാന്‍ ആനന്ദംകൊള്ളുന്നു.
78
അഹങ്കാരികള്‍ ലജ്ജിതരാകട്ടെ. അവര്‍ വഞ്ചനകൊണ്ട് എന്നെ തകിടം മറിച്ചു. എന്നാല്‍ ഞാന്‍ അവിടുത്തെ പ്രമാണങ്ങള്‍ ധ്യാനിക്കും.
79
അങ്ങയുടെ ഭക്തന്മാരും അങ്ങയുടെ കല്പനകള് അറിയുന്നവരും എന്നോടൊത്തുചേരട്ടെ.
80
ഞാന്‍ പൂര്‍ണഹൃദയത്തോടെ അവിടുത്തെ ചട്ടങ്ങള്‍ അനുസരിക്കും. ഞാന്‍ ലജ്ജിതനാകാതിരിക്കട്ടെ.
81
ഞാന്‍ രക്ഷയ്ക്കായി കാത്തിരുന്നു തളരുന്നു. ഞാന്‍ അങ്ങയുടെ വാഗ്ദാനത്തില്‍ പ്രത്യാശ വയ്ക്കുന്നു.
82
അവിടുന്നു വാഗ്ദാനം ചെയ്തതു ലഭിക്കാന്‍ കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു. അങ്ങ് എപ്പോള്‍ എന്നെ ആശ്വസിപ്പിക്കും?
83
പുകയേറ്റ തോല്ക്കുടം പോലെയായി ഞാന്‍. എങ്കിലും ഞാന്‍ അങ്ങയുടെ ചട്ടങ്ങള്‍ മറന്നിട്ടില്ല.
84
എത്രനാള്‍ അവിടുത്തെ ദാസന് സഹിച്ചു നില്‍ക്കണം? എന്നെ പീഡിപ്പിക്കുന്നവരെ എന്നാണ് അവിടുന്നു ശിക്ഷിക്കുക?
85
അവിടുത്തെ ധര്‍മശാസ്ത്രം അനുസരിക്കാത്ത അഹങ്കാരികള്‍ എന്നെ വീഴ്ത്താന്‍ കുഴി കുഴിച്ചിരിക്കുന്നു.
86
അങ്ങയുടെ കല്പനകളെല്ലാം വിശ്വാസ്യമാകുന്നു. അവര്‍ എന്നെ വ്യാജം പറഞ്ഞു ദ്രോഹിക്കുന്നു. എന്നെ സഹായിക്കണമേ.
87
അവര്‍ എന്റെ ഭൂലോകവാസം അവസാനിപ്പിക്കാറായി, എങ്കിലും അവിടുത്തെ പ്രമാണങ്ങള്‍ ഞാന്‍ പാലിക്കുന്നു.
88
അങ്ങയുടെ സുസ്ഥിരസ്നേഹത്താല്‍ എന്റെ ജീവനെ രക്ഷിക്കണമേ. അങ്ങയുടെ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന കല്പനകളെ ഞാന്‍ അനുസരിക്കട്ടെ.
89
പരമനാഥാ, അങ്ങയുടെ വചനം സ്വര്‍ഗത്തില്‍ എന്നേക്കും സുസ്ഥിരമാകുന്നു.
90
അവിടുത്തെ വിശ്വസ്തത എല്ലാ തലമുറകളിലും നിലനില്ക്കുന്നു. അവിടുന്നു ഭൂമിയെ യഥാസ്ഥാനത്തു സ്ഥാപിച്ചു; അതു നിലനില്ക്കുന്നു.
91
സര്വസൃഷ്ടികളും അവിടുത്തെ നിയോഗമനുസരിച്ച് ഇന്നുവരെ നിലനില്ക്കുന്നു. അവ അവിടുത്തെ ദാസരാണല്ലോ.
92
അങ്ങയുടെ ധര്‍മശാസ്ത്രം എന്റെ ആനന്ദമായിരുന്നില്ലെങ്കില്‍ എന്റെ കഷ്ടതയില്‍ ഞാന്‍ നശിച്ചുപോകുമായിരുന്നു.
93
അവിടുത്തെ പ്രമാണങ്ങള്‍ ഞാന്‍ ഒരിക്കലും മറക്കുകയില്ല. അവയാല്‍ അവിടുന്നു എനിക്ക് നവജീവന്‍ നല്കിയിരിക്കുന്നു.
94
ഞാന്‍ അങ്ങയുടേതാണ്, എന്നെ രക്ഷിക്കണമേ! ഞാന്‍ അങ്ങയുടെ പ്രമാണങ്ങളെ അനുസരിക്കുന്നുവല്ലോ.
95
ദുഷ്ടന്മാര് എന്നെ നശിപ്പിക്കാന്‍ പതിയിരിക്കുന്നു. എന്നാല്‍ ഞാന്‍ അവിടുത്തെ കല്പനകള് ധ്യാനിക്കുന്നു.
96
എല്ലാം ഒരു പരിധിവരെയേ പൂര്‍ണമാകൂ എന്ന് എനിക്കറിയാം. എന്നാല്‍ അവിടുത്തെ കല്പനകള് നിസ്സീമമാണ്.
97
പരമനാഥാ, അവിടുത്തെ ധര്‍മശാസ്ത്രത്തെ ഞാന്‍ എത്രയധികം സ്നേഹിക്കുന്നു; ഇടവിടാതെ ഞാന്‍ അതു ധ്യാനിക്കുന്നു.
98
അവിടുത്തെ കല്പനകള് എപ്പോഴും എന്നോടുകൂടെയുണ്ട്. അവ എന്നെ എന്റെ ശത്രുക്കളെക്കാള്‍ ജ്ഞാനിയാക്കുന്നു.
99
അവിടുത്തെ കല്പനകള് ധ്യാനിക്കുന്നതുകൊണ്ട്, എന്റെ ഗുരുക്കന്മാരെക്കാള് ഞാന്‍ അറിവുള്ളവനായിരിക്കുന്നു.
100
ഞാന്‍ അവിടുത്തെ പ്രമാണങ്ങള്‍ പാലിക്കുന്നതുകൊണ്ട്, വയോധികരിലും വിവേകമുള്ളവനായി തീര്‍ന്നിരിക്കുന്നു.
101
അങ്ങയുടെ വചനം അനുസരിക്കാന്‍വേണ്ടി, എല്ലാ ദുര്‍മാര്‍ഗങ്ങളില്‍നിന്നും ഞാന്‍ പിന്തിരിയുന്നു.
102
ഞാന്‍ അങ്ങയുടെ കല്പനകളില്നിന്നു വ്യതിചലിച്ചിട്ടില്ല. അങ്ങാണല്ലോ അവ എന്നെ പഠിപ്പിച്ചത്.
103
അങ്ങയുടെ വചനം എനിക്ക് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിനെക്കാള്‍ മധുരമുള്ളത്.
104
അങ്ങയുടെ പ്രമാണങ്ങളിലൂടെയാണു ഞാന്‍ വിവേകം നേടുന്നത്. അതുകൊണ്ടു ദുഷ്ടമാര്‍ഗങ്ങളോട് എനിക്കു വെറുപ്പാണ്.
105
അങ്ങയുടെ വചനം എന്റെ കാലിനു ദീപവും എന്റെ പാതയ്ക്കു പ്രകാശവുമാകുന്നു.
106
അങ്ങയുടെ നീതിയുക്തമായ കല്പനകള് അനുസരിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്തു; ഞാനതു പാലിക്കും.
107
ഞാന്‍ അത്യധികം കഷ്ടതയിലായിരിക്കുന്നു. സര്‍വേശ്വരാ, അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു നവജീവന്‍ നല്കണമേ.
108
പരമനാഥാ, ഞാനര്‍പ്പിക്കുന്ന സ്തോത്രങ്ങള്‍ സ്വീകരിക്കണമേ. അവിടുത്തെ കല്പനകള് എന്നെ പഠിപ്പിക്കണമേ.
109
എന്റെ പ്രാണന് എപ്പോഴും അപകടത്തിലാണ്. എങ്കിലും ഞാന്‍ അവിടുത്തെ ധര്‍മശാസ്ത്രം മറക്കുന്നില്ല.
110
ദുഷ്ടന്മാര് എനിക്കു കെണി ഒരുക്കിയിരിക്കുന്നു; എങ്കിലും ഞാന്‍ അങ്ങയുടെ പ്രമാണങ്ങളില്‍ നിന്നു വ്യതിചലിക്കുന്നില്ല.
111
അങ്ങയുടെ കല്പനകളാണ് എന്റെ ശാശ്വതാവകാശം; അവ എന്റെ ആനന്ദമാകുന്നു.
112
അങ്ങയുടെ ചട്ടങ്ങള്‍ എന്നേക്കും പാലിക്കുമെന്നു ഞാന്‍ തീരുമാനിച്ചിരിക്കുന്നു.
113
കപടഹൃദയമുള്ളവരെ ഞാന്‍ വെറുക്കുന്നു. എന്നാല്‍ ഞാന്‍ അങ്ങയുടെ ധര്‍മശാസ്ത്രത്തെ സ്നേഹിക്കുന്നു.
114
എന്റെ സങ്കേതവും പരിചയും അവിടുന്നാകുന്നു. ഞാന്‍ അങ്ങയുടെ വാഗ്ദാനത്തില്‍ പ്രത്യാശ വയ്ക്കുന്നു.
115
ദുഷ്കര്‍മികളേ, എന്നെ വിട്ടുപോകുവിന്, ഞാന്‍ എന്റെ ദൈവത്തിന്റെ കല്പനകള് അനുസരിക്കട്ടെ.
116
എന്നെ താങ്ങണമേ, അങ്ങയുടെ വാഗ്ദാന പ്രകാരം, ഞാന്‍ ജീവിച്ചിരിക്കട്ടെ; എന്റെ പ്രത്യാശ അപമാനകാരണമാകരുതേ.
117
എന്നെ താങ്ങണമേ. ഞാന്‍ സുരക്ഷിതനായിരിക്കട്ടെ. അങ്ങനെ അവിടുത്തെ കല്പനകളെ ഞാന്‍ എപ്പോഴും ആദരിക്കട്ടെ.
118
അങ്ങയുടെ ചട്ടങ്ങളില്‍നിന്നു വ്യതിചലിക്കുന്നവരെ അവിടുന്നു പരിത്യജിക്കുന്നു. അവരുടെ കൗശലം വ്യര്‍ഥമാണ്.
119
ഭൂമിയിലെ സകല ദുഷ്ടന്മാരെയും വിലകെട്ടവരായി അവിടുന്ന് എറിഞ്ഞു കളയുന്നു. ഞാന്‍ അവിടുത്തെ കല്പനകളെ സ്നേഹിക്കുന്നു.
120
അങ്ങയോടുള്ള ഭയത്താല്‍ എന്റെ ശരീരം വിറകൊള്ളുന്നു. അങ്ങയുടെ വിധികളെ ഞാന്‍ ഭയപ്പെടുന്നു.
121
നീതിയും ന്യായവുമാണ് ഞാന്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. മര്‍ദകന്മാര്‍ക്ക് എന്നെ ഏല്പിച്ചു കൊടുക്കരുതേ.
122
അങ്ങയുടെ ദാസനു നന്മ ഉറപ്പുവരുത്തണമേ. അഹങ്കാരികള്‍ എന്നെ പീഡിപ്പിക്കരുതേ.
123
അവിടുത്തെ രക്ഷയും നീതിപൂര്‍വമായ വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണവും കാത്തിരുന്ന് എന്റെ കണ്ണു കുഴയുന്നു.
124
അങ്ങയുടെ അചഞ്ചലസ്നേഹത്തിനൊത്ത വിധം എന്നോടു വര്‍ത്തിക്കണമേ. അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.
125
ഞാന്‍ അങ്ങയുടെ ദാസനാകുന്നു. അങ്ങയുടെ കല്പനകള് ഗ്രഹിക്കാന്‍ എനിക്കു വിവേകം നല്കണമേ.
126
സര്‍വേശ്വരാ, അങ്ങേക്കു പ്രവര്‍ത്തിക്കാനുള്ള സമയം ഇതാകുന്നു. അവിടുത്തെ ധര്‍മശാസ്ത്രം അവര്‍ ലംഘിച്ചിരിക്കുന്നുവല്ലോ.
127
ഞാന്‍ അങ്ങയുടെ കല്പനകളെ പൊന്നിനെയും തങ്കത്തെയുംകാള്‍ സ്നേഹിക്കുന്നു.
128
അതുകൊണ്ട് അവിടുത്തെ ചട്ടങ്ങളുടെ മാര്‍ഗത്തില്‍ നടക്കാന്‍ ഞാനിഷ്ടപ്പെടുന്നു. ഞാന്‍ എല്ലാ ദുര്‍മാര്‍ഗങ്ങളെയും വെറുക്കുന്നു.
129
അങ്ങയുടെ കല്പനകള് അദ്ഭുതകരമാകുന്നു; അതുകൊണ്ടു ഞാന്‍ അവ അനുസരിക്കുന്നു.
130
അങ്ങയുടെ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം ലഭിക്കുന്നു. അത് അറിവില്ലാത്തവരെ ജ്ഞാനികളാക്കുന്നു.
131
അവിടുത്തെ കല്പനകള്ക്കുവേണ്ടിയുള്ള അഭിവാഞ്ഛയാല്‍, ഞാന്‍ ആര്‍ത്തിയോടെ വായ് തുറക്കുന്നു.
132
അങ്ങയെ സ്നേഹിക്കുന്നവരോടു ചെയ്യുന്നതുപോലെ എന്നിലേക്കു തിരിഞ്ഞ് എന്നോടു കരുണ ചെയ്യണമേ.
133
അങ്ങയുടെ വാഗ്ദാനപ്രകാരം എന്റെ കാലടികളെ പതറാതെ സൂക്ഷിക്കണമേ. അധര്മങ്ങള് എന്നെ കീഴടക്കാതിരിക്കട്ടെ.
134
പീഡകരില്‍നിന്ന് എന്നെ രക്ഷിക്കണമേ. അവിടുത്തെ പ്രമാണങ്ങള്‍ ഞാന്‍ അനുസരിക്കും.
135
അങ്ങയുടെ ദാസനെ കരുണയോടെ കടാക്ഷിക്കണമേ. അങ്ങയുടെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കണമേ.
136
മനുഷ്യര്‍ അവിടുത്തെ ധര്‍മശാസ്ത്രം അനുസരിക്കാത്തതുകൊണ്ട്, എന്റെ കണ്ണില്‍നിന്നു കണ്ണുനീര് നീര്‍ച്ചാലുപോലെ ഒഴുകുന്നു.
137
സര്‍വേശ്വരാ, അവിടുന്നു നീതിമാനാകുന്നു. അവിടുത്തെ വിധികള്‍ നീതിനിഷ്ഠമാണ്.
138
നീതിയോടും വിശ്വസ്തതയോടും അവിടുന്നു കല്പനകള് നല്കിയിരിക്കുന്നു.
139
എന്റെ ശത്രുക്കള്‍ അവിടുത്തെ വചനം അവഗണിക്കുന്നതിനാല്‍, അവരോടുള്ള കോപം എന്നില്‍ ജ്വലിക്കുന്നു.
140
അവിടുത്തെ വാഗ്ദാനം വിശ്വസ്തമെന്നു തെളിഞ്ഞതാണ്. ഈ ദാസന് അതിനെ സ്നേഹിക്കുന്നു.
141
ഞാന്‍ നിസ്സാരനും നിന്ദിതനുമാണ്, എങ്കിലും അങ്ങയുടെ കല്പനകള് ഞാന്‍ വിസ്മരിക്കുന്നില്ല.
142
അങ്ങയുടെ നീതി ശാശ്വതവും അവിടുത്തെ ധര്‍മശാസ്ത്രം സത്യവുമാകുന്നു.
143
കഷ്ടതയും വേദനയും എന്നെ ഗ്രസിച്ചിരിക്കുന്നു. എങ്കിലും അങ്ങയുടെ കല്പനകള് എനിക്ക് ആനന്ദം പകരുന്നു.
144
അവിടുത്തെ കല്പനകള് എന്നും നീതിനിഷ്ഠമാകുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നതിന് എനിക്കു വിവേകം നല്കണമേ.
145
ഞാന്‍ പൂര്‍ണഹൃദയത്തോടെ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; സര്‍വേശ്വരാ, എനിക്ക് ഉത്തരമരുളിയാലും, അങ്ങയുടെ ചട്ടങ്ങള്‍ ഞാന്‍ പാലിക്കും.
146
ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. എന്നെ രക്ഷിക്കണമേ. ഞാന്‍ അങ്ങയുടെ കല്പനകള് അനുസരിക്കും.
147
ഞാന്‍ അതിരാവിലെ ഉണര്‍ന്നു സഹായത്തിനുവേണ്ടി വിളിച്ചപേക്ഷിക്കുന്നു. ഞാന്‍ അവിടുത്തെ വാഗ്ദാനങ്ങളില്‍ പ്രത്യാശ വയ്ക്കുന്നു.
148
അങ്ങയുടെ വചനം ധ്യാനിക്കാന്‍ രാത്രിയുടെ യാമങ്ങളില്‍ ഞാന്‍ ഉണര്‍ന്നിരിക്കുന്നു.
149
അവിടുത്തെ അചഞ്ചലസ്നേഹത്താല്‍ എന്റെ യാചന കേള്‍ക്കണമേ. സര്‍വേശ്വരാ, അവിടുത്തെ നീതിയാല്‍ എന്റെ ജീവനെ സംരക്ഷിക്കണമേ.
150
ദുഷ്ടലാക്കോടെ പീഡിപ്പിക്കുന്നവര്‍ എന്നെ സമീപിക്കുന്നു. അവര്‍ അവിടുത്തെ ധര്‍മശാസ്ത്രത്തെ പൂര്‍ണമായി അവഗണിച്ചിരിക്കുന്നു.
151
എന്നാല്‍ സര്‍വേശ്വരാ, അവിടുന്ന് എനിക്കു സമീപസ്ഥനാകുന്നു. അവിടുത്തെ കല്പനകളെല്ലാം സത്യംതന്നെ.
152
അവിടുത്തെ കല്പനകള് ശാശ്വതമായി സ്ഥാപിച്ചിരിക്കുന്നു. അതു ഞാന്‍ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു.
153
നാഥാ, എന്റെ കഷ്ടത കണ്ട് എന്നെ വിടുവിക്കണമേ. അങ്ങയുടെ ധര്‍മശാസ്ത്രം ഞാന്‍ അവഗണിക്കുന്നില്ലല്ലോ.
154
എനിക്കുവേണ്ടി വാദിച്ച് എന്നെ വീണ്ടെടുത്താലും, അങ്ങയുടെ വാഗ്ദാനപ്രകാരം എനിക്കു നവജീവന്‍ നല്കണമേ.
155
ദുഷ്ടരെ ദൈവം രക്ഷിക്കയില്ല. അവിടുത്തെ ചട്ടങ്ങള്‍ അവര്‍ അനുസരിക്കുന്നില്ലല്ലോ.
156
സര്‍വേശ്വരാ, അങ്ങയുടെ കാരുണ്യം വലുതാകുന്നു. അങ്ങയുടെ നീതിക്കൊത്തവിധം എനിക്കു നവജീവന്‍ നല്കണമേ.
157
എന്നെ പീഡിപ്പിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു. എങ്കിലും അങ്ങയുടെ കല്പനകളില്നിന്നു ഞാന്‍ വ്യതിചലിക്കുന്നില്ല.
158
അവിശ്വസ്തരോട് എനിക്കു വെറുപ്പാണ്. അവര്‍ അങ്ങയുടെ ആജ്ഞകള്‍ പാലിക്കുന്നില്ലല്ലോ.
159
സര്‍വേശ്വരാ, അവിടുത്തെ കല്പനകള് എനിക്ക് എത്ര പ്രിയങ്കരം! അവിടുത്തെ അചഞ്ചലസ്നേഹത്താല്‍ എന്റെ ജീവന് കാത്തുകൊള്ളണമേ.
160
അങ്ങയുടെ വചനത്തിന്റെ സാരം സത്യമാകുന്നു. അങ്ങയുടെ കല്പനകള് നീതിയുക്തവും ശാശ്വതവുമാണ്.
161
പ്രഭുക്കന്മാര് അകാരണമായി എന്നെ ഉപദ്രവിക്കുന്നു. എങ്കിലും അങ്ങയുടെ വചനത്തെ ഞാന്‍ ഭയഭക്തിയോടെ ആദരിക്കുന്നു.
162
വലിയ കൊള്ളമുതല്‍ ലഭിച്ചവനെപ്പോലെ, ഞാന്‍ അങ്ങയുടെ വചനത്തില്‍ ആനന്ദിക്കുന്നു.
163
അസത്യത്തെ ഞാന്‍ വെറുക്കുകയും നിന്ദിക്കുകയും ചെയ്യുന്നു. ഞാന്‍ അവിടുത്തെ ധര്‍മശാസ്ത്രത്തെ സ്നേഹിക്കുന്നു.
164
അങ്ങയുടെ നീതിപൂര്‍വകമായ കല്പനകള്ക്കായി, ദിവസം ഏഴു പ്രാവശ്യം ഞാന്‍ അങ്ങയെ സ്തുതിക്കുന്നു.
165
അങ്ങയുടെ ധര്‍മശാസ്ത്രത്തെ സ്നേഹിക്കുന്നവര്‍ക്ക് പൂര്‍ണസമാധാനമുണ്ട്. അവരെ പരാജയപ്പെടുത്താന്‍ യാതൊന്നിനും കഴിയുകയില്ല.
166
സര്‍വേശ്വരാ, അവിടുത്തെ രക്ഷയ്ക്കായി ഞാന്‍ കാത്തിരിക്കുന്നു. അവിടുത്തെ ആജ്ഞകള്‍ അനുസരിക്കുന്നു.
167
ഞാന്‍ അങ്ങയുടെ കല്പനകള് പാലിക്കുന്നു. ഞാന്‍ അവയെ വളരെയധികം സ്നേഹിക്കുന്നു.
168
ഞാന്‍ അങ്ങയുടെ കല്പനകളും പ്രമാണങ്ങളും അനുസരിക്കുന്നു. എന്റെ എല്ലാ വഴികളും അവിടുന്നു കാണുന്നുവല്ലോ.
169
സര്‍വേശ്വരാ, എന്റെ പ്രാര്‍ഥന തിരുസന്നിധിയില്‍ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എനിക്കു വിവേകം നല്കണമേ.
170
എന്റെ അപേക്ഷ തിരുസന്നിധിയില്‍ എത്തുമാറാകട്ടെ. അവിടുത്തെ വാഗ്ദാനപ്രകാരം എന്നെ മോചിപ്പിക്കണമേ.
171
അവിടുത്തെ ചട്ടങ്ങള്‍ എന്നെ പഠിപ്പിക്കുന്നതുകൊണ്ട്, ഞാന്‍ ഇടവിടാതെ അങ്ങയെ സ്തുതിക്കും.
172
ഞാന്‍ അവിടുത്തെ വചനത്തെ പ്രകീര്‍ത്തിക്കും. അവിടുത്തെ കല്പനകള് നീതിനിഷ്ഠമല്ലോ.
173
അവിടുന്ന് എന്നെ സഹായിക്കാന്‍ എപ്പോഴും ഒരുങ്ങിയിരിക്കണമേ. അവിടുത്തെ കല്പനകള് അനുസരിക്കാന്‍ ഞാന്‍ ഉറച്ചിരിക്കുന്നുവല്ലോ.
174
പരമനാഥാ, അവിടുന്നു നല്കുന്ന രക്ഷയ്ക്കായി ഞാന്‍ കാംക്ഷിക്കുന്നു. അവിടുത്തെ ധര്‍മശാസ്ത്രമാണ് എന്റെ ആനന്ദം.
175
അങ്ങയെ സ്തുതിക്കാന്‍വേണ്ടി ഞാന്‍ ജീവിക്കട്ടെ. അവിടുത്തെ കല്പനകള് എനിക്ക് ആശ്രയമായിരിക്കട്ടെ.
176
കൂട്ടംവിട്ട ആടിനെപ്പോലെ ഞാന്‍ വഴിതെറ്റിയിരിക്കുന്നു. അവിടുത്തെ ദാസനെ തേടിവരണമേ. അവിടുത്തെ കല്പനകള് ഞാന്‍ അവഗണിക്കുന്നില്ലല്ലോ.
← Chapter 118
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 37
Chapter 38
Chapter 39
Chapter 40
Chapter 41
Chapter 42
Chapter 43
Chapter 44
Chapter 45
Chapter 46
Chapter 47
Chapter 48
Chapter 49
Chapter 50
Chapter 51
Chapter 52
Chapter 53
Chapter 54
Chapter 55
Chapter 56
Chapter 57
Chapter 58
Chapter 59
Chapter 60
Chapter 61
Chapter 62
Chapter 63
Chapter 64
Chapter 65
Chapter 66
Chapter 67
Chapter 68
Chapter 69
Chapter 70
Chapter 71
Chapter 72
Chapter 73
Chapter 74
Chapter 75
Chapter 76
Chapter 77
Chapter 78
Chapter 79
Chapter 80
Chapter 81
Chapter 82
Chapter 83
Chapter 84
Chapter 85
Chapter 86
Chapter 87
Chapter 88
Chapter 89
Chapter 90
Chapter 91
Chapter 92
Chapter 93
Chapter 94
Chapter 95
Chapter 96
Chapter 97
Chapter 98
Chapter 99
Chapter 100
Chapter 101
Chapter 102
Chapter 103
Chapter 104
Chapter 105
Chapter 106
Chapter 107
Chapter 108
Chapter 109
Chapter 110
Chapter 111
Chapter 112
Chapter 113
Chapter 114
Chapter 115
Chapter 116
Chapter 117
Chapter 118
Chapter 119
Chapter 120
Chapter 121
Chapter 122
Chapter 123
Chapter 124
Chapter 125
Chapter 126
Chapter 127
Chapter 128
Chapter 129
Chapter 130
Chapter 131
Chapter 132
Chapter 133
Chapter 134
Chapter 135
Chapter 136
Chapter 137
Chapter 138
Chapter 139
Chapter 140
Chapter 141
Chapter 142
Chapter 143
Chapter 144
Chapter 145
Chapter 146
Chapter 147
Chapter 148
Chapter 149
Chapter 150
Chapter 120 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36
37
38
39
40
41
42
43
44
45
46
47
48
49
50
51
52
53
54
55
56
57
58
59
60
61
62
63
64
65
66
67
68
69
70
71
72
73
74
75
76
77
78
79
80
81
82
83
84
85
86
87
88
89
90
91
92
93
94
95
96
97
98
99
100
101
102
103
104
105
106
107
108
109
110
111
112
113
114
115
116
117
118
119
120
121
122
123
124
125
126
127
128
129
130
131
132
133
134
135
136
137
138
139
140
141
142
143
144
145
146
147
148
149
150