bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Song of Solomon 1
Song of Solomon 1
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 2 →
1
ശലോമോന്റെ ഉത്തമഗീതം
2
അങ്ങയുടെ അധരങ്ങള്‍ എന്നെ ചുംബനംകൊണ്ട് പൊതിയട്ടെ; അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാള്‍ ശ്രേഷ്ഠം.
3
അങ്ങയുടെ അഭിഷേകതൈലം സുഗന്ധപൂരിതം; അങ്ങയുടെ നാമംതന്നെ തൈലധാരപോലെ സുരഭിലമാണ്; അതിനാല്‍ കന്യകമാര്‍ അങ്ങയില്‍ പ്രേമം പകരുന്നു.
4
നാഥാ, എന്നെയും കൊണ്ടുപോകുക; നമുക്കു വേഗം പോകാം; രാജാവ് തന്റെ മണവറയിലേക്ക് എന്നെ ആനയിച്ചിരിക്കുന്നു; ഞങ്ങള്‍ അങ്ങയില്‍ ആഹ്ലാദിച്ചുല്ലസിക്കും; അങ്ങയുടെ പ്രേമം വീഞ്ഞിനെക്കാള്‍ മധുരമെന്നു ഞങ്ങള്‍ വാഴ്ത്തും. അവര്‍ അങ്ങയെ പ്രേമിക്കുന്നത് ഉചിതംതന്നെ.
5
യെരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവളെങ്കിലും കേദാരിലെ കൂടാരങ്ങള്‍പോലെയും ശലോമോന്റെ യവനികപോലെയും അഴകുറ്റവളാണ്.
6
ഞാന്‍ നിറം മങ്ങിയവളും വെയിലേറ്റ് ഇരുണ്ടുപോയവളും ആണെന്നോര്‍ത്ത് എന്നെ തുറിച്ചുനോക്കരുതേ. എന്റെ അമ്മയുടെ പുത്രന്മാര്ക്ക് എന്നോട് അനിഷ്ടമുണ്ടായി; അവര്‍ എന്നെ മുന്തിരിത്തോപ്പിനു കാവല്ക്കാരിയാക്കി; എന്നാല്‍, എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാന്‍ കാത്തുസൂക്ഷിച്ചുമില്ല.
7
പ്രാണപ്രിയാ, പറയൂ; എവിടെയാണ് അങ്ങ് ആടു മേയ്ക്കുന്നത്? എവിടെയാണ് അവ ഉച്ചയ്ക്കു വിശ്രമം കൊള്ളുന്നത്? അങ്ങയുടെ കൂട്ടുകാരുടെ ആട്ടിന്‍പറ്റങ്ങള്‍ക്കു സമീപം ഞാനെന്തിന് അലഞ്ഞുതിരിയണം?
8
പെണ്‍കൊടികളില്‍ അതിസുന്ദരീ, നിനക്ക് അതറിഞ്ഞുകൂടെങ്കില്‍ ആടുകളുടെ കാല്പ്പാടുകളെ പിന്തുടര്ന്നു ചെല്ലുക; ഇടയരുടെ കൂടാരങ്ങള്‍ക്കരികില്‍ നിന്റെ കുഞ്ഞാടുകളെ മേയ്ക്കുക.
9
എന്റെ പ്രിയേ, ഫറവോന്റെ രഥം വലിക്കുന്ന പെണ്‍കുതിരയോടു ഞാന്‍ നിന്നെ ഉപമിക്കുന്നു.
10
നിന്റെ കവിള്‍ത്തടങ്ങള്‍ ആഭരണങ്ങള്കൊണ്ടും നിന്റെ കണ്ഠം രത്നഹാരങ്ങള്‍കൊണ്ടും അഴകാര്‍ന്നിരിക്കുന്നു.
11
വെള്ളി പതിച്ച കനകാഭരണങ്ങള്‍ ഞങ്ങള്‍ നിനക്ക് നിര്‍മ്മിച്ചു സമ്മാനിക്കാം.
12
രാജാവു മഞ്ചത്തില്‍ ശയിക്കേ എന്റെ നര്‍ദീന്‍ തൈലം പരിമളം പരത്തി.
13
സ്തനങ്ങള്ക്കിടയില് അണിഞ്ഞ മൂറിന്‍കെട്ടാണ് എന്റെ പ്രിയതമന്.
14
എന്റെ പ്രിയന് എനിക്ക് എന്‍ഗെദി മുന്തിരിത്തോട്ടങ്ങളിലെ മയിലാഞ്ചിപ്പൂങ്കുലയാകുന്നു.
15
പ്രിയേ, ഹാ നീ എത്ര സുന്ദരി, നിന്റെ കണ്ണുകള്‍ ഇണപ്രാവുകളാണ്.
16
എന്റെ പ്രിയതമാ, അങ്ങ് എത്ര സുന്ദരന്‍, എത്ര മനോഹരന്;
17
നമ്മുടെ ശയനമഞ്ചം ഹരിത സുന്ദരം; ദേവദാരുകൊണ്ടു തുലാങ്ങളും സരളവൃക്ഷംകൊണ്ടു കഴുക്കോലും തീര്‍ത്തതാണ് നമ്മുടെ വീട്.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 2 →
All chapters:
1
2
3
4
5
6
7
8