bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Song of Solomon 2
Song of Solomon 2
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 3 →
1
ശാരോനിലെ പനിനീര്മലരാണ് ഞാന്‍; താഴ്വരയില് വിരിഞ്ഞ ലില്ലി.
2
കന്യകമാരുടെ ഇടയില്‍ എന്റെ പ്രിയ മുള്‍ച്ചെടികള്‍ക്കിടയിലെ ലില്ലിപ്പൂവാണ്.
3
യുവാക്കള്‍ക്കിടയില്‍ എന്റെ പ്രിയന് കാട്ടുമരങ്ങള്‍ക്കിടയിലെ മാതളനാരകം ആകുന്നു. അതിന്റെ തണലില്‍ ഞാന്‍ ആനന്ദത്തോടെ ഇരുന്നു. അതിന്റെ പഴം എനിക്കു മധുരക്കനിയായി.
4
പ്രിയന് എന്നെ വിരുന്നുശാലയില്‍ കൊണ്ടുവന്നു; എനിക്കു മീതെ, പ്രിയന്റെ പ്രേമപതാക പാറി;
5
ഞാനോ പ്രേമവിവശ. മുന്തിരിയട തന്ന് എന്നില്‍ ശക്തി പകര്‍ന്നാലും; മാതളപ്പഴം തന്ന് എന്നില്‍ ഉന്മേഷം പകര്‍ന്നാലും.
6
പ്രിയന്റെ ഇടങ്കൈ എനിക്കു തലയണ ആയെങ്കില്‍; വലങ്കൈ എന്നെ പുണര്‍ന്നെങ്കില്‍.
7
യെരൂശലേംപുത്രിമാരേ, വെളിമ്പ്രദേശത്തെ ചെറുകലമാനുകളുടെയും പേടമാനുകളുടെയും പേരില്‍ ഞാന്‍ നിങ്ങളോടു കെഞ്ചുന്നു; പ്രേമനിര്‍വൃതിയില്‍ മയങ്ങിയ എന്റെ പ്രിയയെ, മതിതീരും മുമ്പേ വിളിച്ചുണര്‍ത്തരുതേ.
8
ഇതാ, എന്റെ പ്രിയതമന്റെ സ്വരം! മലകള്‍ താണ്ടിയും കുന്നുകള്‍ ചാടിയും അവന് വരുന്നു.
9
എന്റെ പ്രിയതമന് ചെറുമാനിനും ഇളംകലമാനിനും സമന്; അവിടുന്നു കിളിവാതിലുകളിലൂടെ ദൃഷ്ടി അയയ്ക്കുന്നു; അഴികള്‍ക്കിടയിലൂടെ ഒളിഞ്ഞുനോക്കിക്കൊണ്ടു ഞങ്ങളുടെ ചുവരിനു പിന്നില്‍ മറഞ്ഞു നില്ക്കുന്നു.
10
എന്റെ പ്രിയതമന് എന്നോടു പറയുന്നു: “എന്റെ പ്രിയേ, എഴുന്നേല്ക്കൂ; എന്റെ സുന്ദരീ, വരിക.
11
ഇതാ, ശീതകാലം കഴിഞ്ഞു; മഴ പെയ്തൊഴിഞ്ഞു.
12
ഭൂമിയിലെങ്ങും പൂക്കാലത്തിന്റെ പുറപ്പാടായി; കളഗാനം കേള്‍ക്കുന്ന കാലം വന്നു. അരിപ്രാവുകള്‍ കുറുകുന്ന ശബ്ദം നാട്ടിലെങ്ങും കേട്ടുതുടങ്ങി.
13
അത്തിമരം കായ്ച്ചുതുടങ്ങി; മുന്തിരി പൂത്ത് സുഗന്ധം പരത്തുന്നു; പ്രിയേ, എഴുന്നേല്ക്കൂ; എന്റെ സുന്ദരീ, വരിക.
14
പാറയുടെ വിള്ളലുകളിലും തൂക്കുപാറക്കെട്ടുകളിലെ മറവിടങ്ങളിലും ഇരിക്കുന്ന എന്റെ മാടപ്രാവേ, നിന്റെ മുഖം ഞാന്‍ ഒന്നു കാണട്ടെ; നിന്റെ സ്വരം ഒന്നു കേള്‍ക്കട്ടെ; നിന്റെ സ്വരം എത്ര മധുരം! നിന്റെ മുഖം എത്ര സുന്ദരം!
15
മുന്തിരിത്തോട്ടം നശിപ്പിക്കുന്ന കുറുക്കന്മാരെ, അതെ, ചെറുകുറുനരികളെ ഞങ്ങള്‍ക്കു വേണ്ടി പിടികൂടുക. നമ്മുടെ മുന്തിരിത്തോട്ടം പൂത്തിരിക്കുന്നു.”
16
എന്റെ പ്രിയതമന് എനിക്കുള്ളവന്‍; ഞാന്‍ അവനുള്ളവള്‍; പ്രിയന് ലില്ലികള്‍ക്കിടയില്‍ ആടു മേയ്ക്കുന്നു.
17
വെയിലാറി, നിഴല്‍ നീളും മുമ്പേ എന്റെ പ്രിയാ, ദുര്‍ഗമഗിരികളിലെ ചെറുമാനിനെപ്പോലെ, കലമാന്‍ കിടാവിനെപ്പോലെ മടങ്ങിവരിക.
← Chapter 1
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 3 →
All chapters:
1
2
3
4
5
6
7
8