bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Song of Solomon 5
Song of Solomon 5
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 6 →
1
എന്റെ സഹോദരീ, എന്റെ പ്രിയതമേ, ഞാന്‍ എന്റെ ഉദ്യാനത്തില്‍ വന്നിരിക്കുന്നു; എന്റെ മൂറും സുഗന്ധവര്‍ഗവും ഞാന്‍ ശേഖരിക്കുന്നു; എന്റെ തേനും തേനടയും ഞാന്‍ ആസ്വദിക്കുന്നു. വീഞ്ഞും പാലും ഞാന്‍ കുടിക്കുന്നു; തോഴരേ, തിന്നുക; കുടിക്കുക; കാമുകന്മാരേ, കുടിച്ചു മദിക്കുക.
2
ഞാന്‍ ഉറങ്ങി, എങ്കിലും എന്റെ ഹൃദയം ഉണര്‍ന്നിരുന്നു; അതാ, എന്റെ പ്രിയന് വാതില്ക്കല് മുട്ടുന്നു. “എന്റെ സഹോദരീ, എന്റെ പ്രിയേ, എന്റെ പ്രാവേ, അവികലസൗന്ദര്യധാമമേ, വാതില്‍ തുറക്കൂ; എന്റെ തല മഞ്ഞുതുള്ളികള്‍കൊണ്ടും; എന്റെ മുടിച്ചുരുള് നീഹാരബിന്ദുക്കള്‍കൊണ്ടും നനഞ്ഞിരിക്കുന്നു.”
3
ഞാന്‍ എന്റെ അങ്കി ഊരിവച്ചു; അതു വീണ്ടും ധരിക്കുന്നത് എങ്ങനെ? എന്റെ കാലുകള്‍ കഴുകിക്കഴിഞ്ഞു; ഇനിയെങ്ങനെ അവയില്‍ പൊടി പറ്റിക്കും?
4
എന്റെ പ്രിയന് വാതില്‍ക്കൊളുത്തില്‍ കൈ വച്ചു; എന്റെ ഹൃദയം വികാരപരവശമായി.
5
“എന്റെ പ്രിയനു വാതില്‍ തുറന്നുകൊടുക്കാന്‍ ഞാന്‍ എഴുന്നേറ്റു; എന്റെ കൈകളില്‍നിന്നു മൂറും കൈവിരലുകളില്‍നിന്നു മൂറിന്‍തൈലവും വാതില്‍പ്പടിയില്‍ ഇറ്റുവീണു.
6
എന്റെ പ്രിയനുവേണ്ടി ഞാന്‍ വാതില്‍ തുറന്നു; പക്ഷേ, അപ്പോഴേക്കും അവന് തിരിച്ചുപോയിക്കഴിഞ്ഞിരുന്നു. അവന്റെ ഭാഷണത്തില്‍ എന്റെ ഹൃദയം തരളമായി; ഞാന്‍ അവനെ തിരഞ്ഞു, പക്ഷേ കണ്ടില്ല; ഞാന്‍ അവനെ വിളിച്ചു, അവന് വിളികേട്ടില്ല.
7
നഗരത്തില്‍ റോന്തുചുറ്റുന്ന കാവല്ക്കാര് എന്നെ കണ്ടു; അവര്‍ എന്നെ അടിച്ചു, എന്നെ പരുക്കേല്പിച്ചു; കാവല്ക്കാര് എന്റെ മൂടുപടം മാറ്റി.
8
യെരൂശലേംപുത്രിമാരേ, ഞാന്‍ നിങ്ങളോടു കെഞ്ചുന്നു: എന്റെ പ്രിയതമനെ കണ്ടാല്‍ ഞാന്‍ പ്രേമവിവശയായിരിക്കുന്നു എന്ന് അറിയിക്കണേ.
9
പെണ്‍കൊടികളില്‍ അതിസുന്ദരീ, നിന്റെ പ്രിയതമനു മറ്റുള്ളവരെക്കാള്‍ എന്തു മേന്മയുണ്ട്? ഞങ്ങളോടിങ്ങനെ കെഞ്ചാന്‍ മാത്രം, മറ്റുള്ളവരെക്കാള്‍ എന്തു മേന്മയാണു നിന്റെ പ്രിയതമനുള്ളത്.
10
എന്റെ പ്രിയന് അരുണനെപ്പോലെ തേജസ്സാര്‍ന്നവന്‍, പതിനായിരങ്ങളില്‍ അതിശ്രേഷ്ഠന്‍.
11
അവന്റെ ശിരസ്സ് തനിത്തങ്കം, അവന്റെ അളകാവലി തരംഗനിരപോലെ, അതിന്റെ നിറമോ കാക്കക്കറുപ്പ്.
12
അവന്റെ കണ്ണുകള്‍ അരുവിക്കരയിലെ ഇണപ്രാവുകള്‍പോലെ, പാലില്‍ കുളിച്ചു തൂവല്‍ ഒതുക്കിയ അരിപ്രാവുകളെപ്പോലെ,
13
അവന്റെ കവിള്‍ത്തടങ്ങള്‍ സുഗന്ധവസ്തുക്കള്‍ കൂട്ടിയിട്ടതുപോലെ സൗരഭ്യം വിതറുന്നു. അധരങ്ങള്‍ ചെന്താമരമലരുകള്‍പോലെ, അവ മൂറിന്‍തൈലം ഒഴുക്കുന്നു.
14
അവന്റെ ഭുജങ്ങള്‍ രത്നഖചിതമായ സ്വര്‍ണദണ്ഡുകള്‍. ശരീരം ഇന്ദ്രനീലം പതിച്ച ദന്തശില്പം.
15
അവന്റെ കാലുകള്‍ തങ്കപ്പാദുകങ്ങളിലുറപ്പിച്ച വെണ്‍കല്‍ത്തൂണുകള്‍. അവന്റെ ആകാരം ലെബാനോന്‍ ദേവദാരുപോലെ.
16
അവന്റെ ഭാഷണം മധുരോദാരം, അവന് സര്‍വാംഗസുന്ദരന്‍. യെരൂശലേംപുത്രിമാരേ, ഇവനാണ് എന്റെ പ്രിയതമന്; ഇവനാണ് എന്റെ ഇഷ്ടതോഴന്‍.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 6 →
All chapters:
1
2
3
4
5
6
7
8