bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Song of Solomon 7
Song of Solomon 7
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 8 →
1
ഹേ, രാജകുമാരീ, പാദുകമണിഞ്ഞ നിന്റെ ഈ പാദങ്ങള്‍ എത്ര മനോഹരം! നിന്റെ തുടകള്‍ വിദഗ്ദ്ധശില്പി കടഞ്ഞെടുത്ത രത്നശില്പംപോലെ വടിവൊത്തത്.
2
നിന്റെ നാഭി, എപ്പോഴും സുഗന്ധവീഞ്ഞു നിറഞ്ഞ വൃത്താകാരമായ പാനപാത്രംപോലെ; നിന്റെ ഉദരം ചുറ്റും ലില്ലിപ്പൂക്കളാല്‍ അലങ്കരിച്ച കോതമ്പുകൂനപോലെ.
3
നിന്റെ സ്തനങ്ങള്‍ ഇരട്ടപിറന്ന മാന്‍കിടാങ്ങള്‍ക്കു സമം.
4
നിന്റെ കണ്ഠം ദന്തഗോപുരംപോലെ, ഹെശ്ബോനില്‍ ബാത്ത്റബ്ബീം കവാടത്തിലെ, കളിക്കുളങ്ങള്‍പോലെയാണു നിന്റെ കണ്ണുകള്‍. ദമാസ്കസിന് അഭിമുഖമായ, ലെബാനോന്‍ ഗോപുരംപോലെയാണു നിന്റെ നാസിക.
5
നിന്റെ ശിരസ്സ് കര്‍മ്മേല്‍മലപോലെ നിനക്ക് മകുടം ചാര്‍ത്തുന്നു. നിന്റെ വാര്‍കൂന്തല്‍ രക്താംബരംപോലെ തിളങ്ങുന്നു. നിന്റെ കുറുനിരകള്‍ രാജാവിനെ ബദ്ധനാക്കുന്നു.
6
പ്രിയേ, ആഹ്ലാദം പകരുന്ന കുമാരീ, നീ എത്ര സുന്ദരി! നീ എത്ര മനോഹരി!
7
നിന്റെ ആകാരം പനപോലെ പ്രൗഢം; നിന്റെ സ്തനങ്ങള്‍ ഈന്തപ്പനക്കുലകള്പോലെ.
8
ഞാന്‍ പനയില്‍ കയറും; അതിന്റെ കൈകളില്‍ പിടിക്കും എന്നു ഞാന്‍ പറയുന്നു. ഹാ, നിന്റെ സ്തനങ്ങള്‍ എനിക്കു മുന്തിരിക്കുലകള്‍പോലെയും നിന്റെ ശ്വാസഗന്ധം മാതളപ്പഴത്തിന്റേതു പോലെയും ആയിരിക്കട്ടെ.
9
ചുണ്ടിലും പല്ലിലും തടയാതെ മെല്ലെ ഒഴുകിയിറങ്ങുന്ന മേത്തരം വീഞ്ഞുപോലെയാകട്ടെ നിന്റെ ചുംബനങ്ങള്‍.
10
ഞാന്‍ എന്റെ പ്രിയനുള്ളവള്‍; പ്രിയന്റെ അഭിനിവേശം എന്നിലാകുന്നു.
11
എന്റെ പ്രാണപ്രിയാ, വരൂ, നമുക്കു വെളിമ്പ്രദേശത്തു പോകാം; ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം.
12
പുലരും മുമ്പ് മുന്തിരിത്തോപ്പില്‍ പോയി, മുന്തിരിവള്ളി മൊട്ടിട്ടു പൂവിരിഞ്ഞോ എന്നും മാതളനാരകം പൂവിട്ടോ എന്നും നോക്കാം. അവിടെവച്ച് അങ്ങേക്ക് ഞാന്‍ എന്റെ പ്രേമം പകരാം.
13
ദൂദായ്പഴം സുഗന്ധം ചൊരിയുന്നു. രമ്യഫലങ്ങളെല്ലാം നമ്മുടെ വാതില്ക്കലുണ്ട്; എന്റെ പ്രിയതമാ, പഴുത്തതും ഉണങ്ങിയതുമായ ഫലങ്ങള്‍ ഞാന്‍ അങ്ങേക്കായി ഒരുക്കിവച്ചിട്ടുണ്ട്.
← Chapter 6
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 8 →
All chapters:
1
2
3
4
5
6
7
8