bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Song of Solomon 3
Song of Solomon 3
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 4 →
1
എന്റെ പ്രാണപ്രിയനെ രാത്രിയില്‍ ഞാന്‍ എന്റെ കിടക്കയില്‍ തിരഞ്ഞു; എന്നാല്‍ കണ്ടില്ല. ഞാന്‍ വിളിച്ചു, പക്ഷേ വിളികേട്ടില്ല.
2
“ഞാന്‍ ഇപ്പോള്‍ത്തന്നെ എഴുന്നേറ്റു നഗരത്തില്‍ തേടിനടക്കും; തെരുവീഥികളിലും കവലകളിലും എന്റെ പ്രാണപ്രിയനെ തിരയും.” ഞാന്‍ അന്വേഷിച്ചു; പക്ഷേ കണ്ടെത്തിയില്ല.
3
നഗരത്തില്‍ റോന്തുചുറ്റുന്ന കാവല്ക്കാര് എന്നെ കണ്ടു; “എന്റെ പ്രാണപ്രിയനെ നിങ്ങള്‍ കണ്ടോ?” ഞാന്‍ അവരോടു ചോദിച്ചു.
4
ഞാന്‍ അവരെ കടന്നുപോയതേയുള്ളൂ. അപ്പോഴതാ എന്റെ പ്രാണനാഥന് കണ്മുമ്പില്; ഞാന്‍ അവനെ പിടികൂടി. എന്റെ അമ്മയുടെ ഗൃഹത്തില്‍ എന്നെ ഉദരത്തില്‍ വളര്‍ത്തിയവളുടെ മുറിയില്‍ എത്തുംവരെ ഞാന്‍ പിടിവിട്ടില്ല.
5
യെരൂശലേംപുത്രിമാരേ, വെളിമ്പ്രദേശത്തെ ചെറുമാനുകളുടെയും പേടമാനുകളുടെയും പേരില്‍ ഞാന്‍ നിങ്ങളോടു കെഞ്ചുന്നു. പ്രേമനിര്‍വൃതിയില്‍ മയങ്ങിയ എന്റെ പ്രിയനെ മതിതീരും മുമ്പേ വിളിച്ചുണര്‍ത്തരുതേ.
6
മൂറും കുന്തുരുക്കവുംകൊണ്ട് വ്യാപാരിയുടെ സകല സുഗന്ധചൂര്‍ണങ്ങളും കൊണ്ട്, സുരഭിലമായ ധൂമസ്തംഭംപോലെ മരുഭൂമിയില്‍നിന്നു വരുന്നതെന്ത്?
7
ശലോമോന്റെ പല്ലക്കുതന്നെ; ഇസ്രായേലിലെ ബലിഷ്ഠയുവാക്കള്‍ അറുപതു പേര് അതിന് അകമ്പടിയായുണ്ട്.
8
എല്ലാവരും ഖഡ്ഗധാരികള്‍; എല്ലാവരും യുദ്ധവീരന്മാര്. രാത്രിയില്‍ ആപത്തു വരാതിരിക്കാന്‍ അവര്‍ അരയില്‍ വാള് ധരിച്ചിരിക്കുന്നു.
9
ലെബാനോനിലെ മരംകൊണ്ടു ശലോമോന്‍രാജാവ് തനിക്കൊരു പല്ലക്കുണ്ടാക്കി.
10
വെള്ളികൊണ്ടു കാലുകളും പൊന്നുകൊണ്ടു ചാരും അതിന് അദ്ദേഹം ഉണ്ടാക്കി. യെരൂശലേംപുത്രിമാര്‍ മനോഹരമായി നെയ്തെടുത്ത ചെമ്പട്ടുകൊണ്ട് ഇരിപ്പിടം പൊതിഞ്ഞു.
11
സീയോന്‍പുത്രിമാരേ, വന്നു കാണുക, അതാ, ശലോമോന്‍രാജാവ് തന്റെ വിവാഹദിനത്തില്‍, ഹൃദയത്തില്‍ ആഹ്ലാദം അലതല്ലിയ ദിവസം, മാതാവ് അണിയിച്ച കിരീടം ചാര്‍ത്തി നില്ക്കുന്നു.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 4 →
All chapters:
1
2
3
4
5
6
7
8