bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Song of Solomon 4
Song of Solomon 4
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 5 →
1
പ്രിയേ, നീ സുന്ദരി; നീ അതിസുന്ദരി; മൂടുപടത്തിനുള്ളില്‍ നിന്റെ കണ്ണുകള്‍ മാടപ്രാവുകള്‍ പോലെയാണ്; ഗിലെയാദു മലഞ്ചെരിവിലൂടെ തുള്ളിച്ചാടി വരുന്ന കോലാട്ടിന്‍പറ്റം പോലെയാണു നിന്റെ കേശഭാരം.
2
നിന്റെ പല്ലുകള്‍, രോമം കത്രിച്ചു കുളിപ്പിച്ചു കൊണ്ടുവരുന്ന ചെമ്മരിയാടുകളെപ്പോലെ വെണ്‍മയുറ്റതാണ്; അവ ഒന്നൊഴിയാതെ എല്ലാം നിരയൊത്തിരിക്കുന്നു.
3
നിന്റെ അധരം ചെമ്പട്ടുനൂല്‍പോലെ ചുവന്നത്. നിന്റെ വായ് എത്ര മനോഹരം! നിന്റെ കവിള്‍ത്തടം, മാതളപ്പഴപ്പാതിപോലെ മൂടുപടത്തിനുള്ളില്‍ ശോഭിക്കുന്നു.
4
നിന്റെ കണ്ഠം, ദാവീദ് ആയുധശാലയ്ക്കായി നിര്‍മ്മിച്ച ഗോപുരംപോലെയാണ്. യുദ്ധവീരന്മാരുടെ ആയിരം പരിച തൂക്കിയിരിക്കുന്നതുപോലെ; നിന്റെ കണ്ഠാഭരണങ്ങള് ശോഭിക്കുന്നു.
5
നിന്റെ സ്തനങ്ങള്‍ ലില്ലികള്‍ക്കിടയില്‍ മേയുന്ന ഇരട്ട മാന്‍കുട്ടികളെപ്പോലെയാണ്.
6
വെയിലാറി നിഴല്‍ നീളുമ്പോള്‍ ഞാന്‍ മൂറിന്‍മലയിലും കുന്തുരുക്കക്കുന്നിലും ചെന്നിരിക്കും.
7
എന്റെ പ്രിയേ, നീ സര്‍വാംഗസുന്ദരി; നീ അവികലമോഹിനി.
8
എന്റെ മണവാട്ടീ, ലെബാനോനില്‍നിന്നു നീ എന്റെകൂടെ പോരുക, ലെബാനോനില്‍നിന്ന് എന്റെകൂടെ പോരുക. അമാനാ പര്‍വതശിഖരത്തില്‍നിന്ന്, ശെനീര്‍, ഹെര്മ്മോന് കൊടുമുടികളില്‍നിന്ന്, സിംഹഗുഹകളും പുള്ളിപ്പുലികളും നിറഞ്ഞ മലകളില്‍നിന്ന് ഇറങ്ങിപ്പോരുക,
9
എന്റെ സഹോദരീ, എന്റെ മണവാട്ടീ, നീ എന്റെ ഹൃദയം കവര്‍ന്നിരിക്കുന്നു. നിന്റെ ഒറ്റ കടാക്ഷംകൊണ്ട്, നിന്റെ കണ്ഠാഭരണത്തിലെ ഒരു രത്നംകൊണ്ട്, നീ എന്റെ ഹൃദയം കവര്‍ന്നിരിക്കുന്നു.
10
എന്റെ സഹോദരീ, എന്റെ മണവാട്ടീ, നിന്റെ പ്രേമം എത്ര മധുരം! നിന്റെ പ്രേമം വീഞ്ഞിനെക്കാള്‍ ശ്രേഷ്ഠം. നിന്റെ തൈലങ്ങളുടെ പരിമളം സകല സുരഭിലവസ്തുക്കളിലും ഉത്തമം.
11
എന്റെ പ്രിയതമേ, നിന്റെ അധരങ്ങള്‍ അമൃതം പൊഴിക്കുന്നു. നിന്റെ നാവില്‍ തേനും പാലും ഊറുന്നു; നിന്റെ വസ്ത്രത്തിന്റെ സുഗന്ധം ലെബാനോനിലെ സുഗന്ധം പോലെയാകുന്നു.
12
എന്റെ സഹോദരീ, എന്റെ മണവാട്ടീ, കെട്ടിയടച്ചിരിക്കുന്ന ഉദ്യാനമാണു നീ, അടച്ചുപൂട്ടിയ ഉദ്യാനം, മുദ്രവച്ച നീരുറവ.
13
നീ ഒരു മാതളത്തോട്ടമാണ്; അതില്‍ വിശിഷ്ടഫലങ്ങള്‍ വിളയുന്നു. മയിലാഞ്ചിയും നര്‍ദീനും
14
അതേ, നര്‍ദീനും കുങ്കുമവും വയമ്പും ലവംഗവും കുന്തുരുക്കം തരുന്ന എല്ലാവിധ വൃക്ഷങ്ങളും മൂറും അകിലും സകല മുഖ്യസുഗന്ധവര്‍ഗങ്ങളും അതില്‍ ധാരാളമായി വളരുന്നു.
15
തോട്ടങ്ങള്‍ക്കു നീ ഒരു ഉറവ, വറ്റിപ്പോകാത്ത കിണറാണു നീ. നീ ലെബാനോനില് നിന്നൊഴുകുന്ന നീര്‍ച്ചാലാണ്.
16
വടക്കന്‍ കാറ്റേ ഉണരൂ; തെക്കന്‍ കാറ്റേ വരൂ; എന്റെ തോട്ടത്തില്‍ വീശൂ; അതിന്റെ സൗരഭ്യം ദൂരെ ദിക്കുകളിലും പരക്കട്ടെ. എന്റെ പ്രിയന് വന്ന് തന്റെ തോട്ടത്തില്‍നിന്ന് അതിന്റെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.
← Chapter 3
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 5 →
All chapters:
1
2
3
4
5
6
7
8