bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Song of Solomon 8
Song of Solomon 8
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
1
അങ്ങ്, എന്റെ അമ്മയുടെ മുലപ്പാല്‍ കുടിച്ച സ്വന്തം സഹോദരന് ആയിരുന്നെങ്കില്‍! വെളിയില്‍ വച്ചു കണ്ടുമുട്ടുമ്പോഴും ഞാന്‍ അങ്ങയെ ചുംബിക്കുമായിരുന്നു; ആരും എന്നെ പഴിക്കുകയില്ല.
2
എന്റെ അമ്മയുടെ വീട്ടിലേക്ക്, എന്നെ ഉദരത്തില്‍ പോറ്റിയവളുടെ ഉറക്കറയിലേക്ക് അങ്ങയെ ഞാന്‍ കൂട്ടിക്കൊണ്ടു പോകുമായിരുന്നു; അങ്ങേക്കു കുടിക്കാന്‍ സുഗന്ധ മുന്തിരിച്ചാറും എന്റെ മാതളപ്പഴങ്ങളുടെ ചാറും ഞാന്‍ തരുമായിരുന്നു.
3
അവിടുത്തെ ഇടങ്കൈ എനിക്കു തലയണയായിരുന്നെങ്കില്‍! അങ്ങയുടെ വലങ്കൈ എന്നെ പുണര്‍ന്നിരുന്നെങ്കില്‍!
4
യെരൂശലേംപുത്രിമാരേ, ഞാന്‍ നിങ്ങളോടു കെഞ്ചുന്നു; പ്രേമനിര്‍വൃതിയില്‍ മുഴുകിയ എന്റെ പ്രേമഭാജനത്തെ മതിവരുംമുമ്പേ വിളിച്ചുണര്‍ത്തരുതേ.
5
ആത്മപ്രിയന്റെ തോളില്‍ ചാരി വിജനതയില്‍നിന്നു വരുന്ന ഇവള് ആരാണ്? മാതളനാരകത്തിന്റെ ചുവട്ടില്‍ വച്ച് ഞാന്‍ നിന്നെ ഉണര്‍ത്തി; അവിടെവച്ചാണല്ലോ, നിന്നെ പെറ്റവള്‍ക്ക് ഈറ്റുനോവ് ആരംഭിച്ചത്; അവിടെവച്ചാണല്ലോ നിന്റെ അമ്മ നിന്നെ പ്രസവിച്ചത്;
6
ഹൃദയത്തില്‍ ഒരു മുദ്രയായും ഭുജത്തില്‍ ഒരു അടയാളമായും നീ എന്നെ ധരിച്ചാലും; പ്രേമം മൃത്യുപോലെ ശക്തം; ജാരശങ്ക ശവക്കുഴിപോലെ ക്രൂരം; ജ്വലിക്കുന്ന അഗ്നിപോലെ അതും ആളിക്കത്തുന്നു.
7
സാഗരങ്ങള്‍ ഒത്തുചേര്‍ന്നാലും പ്രേമാഗ്നി കെടുത്താന്‍ സാധ്യമല്ല. പ്രളയത്തിനും അതു മുക്കിക്കെടുത്താന്‍ കഴിയുകയില്ല. പ്രേമത്തിനുവേണ്ടി കുടുംബസ്വത്തു മുഴുവന്‍ കൊടുത്താലും അതു തുച്ഛമായിരിക്കും.
8
നമുക്ക് ഒരു കുഞ്ഞുപെങ്ങളുണ്ട്; അവളുടെ മാറിടം വളര്‍ന്നിട്ടില്ല; അവള്‍ക്കു വിവാഹാലോചന വരുമ്പോള്‍ നാം എന്തു ചെയ്യും?
9
അവള് ഒരു മതില് ആയിരുന്നെങ്കില്‍, മീതെ വെള്ളികൊണ്ട് ഒരു ഗോപുരം പണിയാമായിരുന്നു; വാതില്‍ ആയിരുന്നെങ്കില്‍, ദേവദാരുപ്പലകകൊണ്ട് കതകു പണിയാമായിരുന്നു.
10
അന്നു ഞാന്‍ ഒരു മതില് ആയിരുന്നു; എന്റെ സ്തനങ്ങള്‍ അതിന്റെ ഗോപുരങ്ങളും ആയിരുന്നു. അപ്പോള്‍ പ്രിയന്റെ ദൃഷ്ടിയില് ഞാന്‍ സംതൃപ്തി നല്കുന്നവളായിരുന്നു.
11
ശലോമോന് ബാല്‍ഹാമോനില്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു; അദ്ദേഹം ആ തോട്ടം കാവല്ക്കാരെ ഏല്പിച്ചു. ഓരോരുത്തനും ആയിരം വെള്ളിനാണയം വീതം പാട്ടം കൊടുക്കേണ്ടിയിരുന്നു.
12
എന്റെ മുന്തിരിത്തോപ്പ്, എന്റെ സ്വന്തം തോട്ടം എനിക്കുവേണ്ടിയുള്ളതാണ്. അല്ലയോ ശലോമോനേ, അങ്ങേക്ക് ആയിരവും കാവല്ക്കാര്ക്കു ഇരുനൂറും വേണമെങ്കില്‍ തരാം.
13
ഉദ്യാനത്തില്‍ വസിക്കുന്നവളേ, എന്റെ തോഴന്മാര് നിന്റെ സ്വരത്തിനു കാതോര്‍ക്കുന്നു; നിന്റെ ശബ്ദം ഞാന്‍ കേള്‍ക്കട്ടെ.
14
പ്രിയതമാ, സുഗന്ധസസ്യങ്ങള്‍ വളരുന്ന മലയിലെ മാന്‍കുട്ടിയെപ്പോലെയും കലമാന്‍കിടാവിനെപ്പോലെയും എന്റെ അടുക്കലേക്കു കുതിച്ചുവരിക.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
All chapters:
1
2
3
4
5
6
7
8