bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
/
Song of Solomon 6
Song of Solomon 6
Malayalam (BSI) 2016 (സത്യവേദപുസ്തകം C.L. (BSI))
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 7 →
1
പെണ്‍കൊടികളില്‍ അതിസുന്ദരീ, നിന്റെ പ്രിയന് എവിടെപ്പോയി? ഏതു വഴിക്കാണ് അവന് പോയത്? ഞങ്ങളും നിന്നോടൊത്ത് അവനെ തിരയാം.
2
എന്റെ പ്രിയന് ആടുകളെ മേയ്ക്കാനും ലില്ലിപ്പൂക്കള്‍ പറിക്കാനും തന്റെ ഉദ്യാനത്തിലേക്കു പോയി, സുഗന്ധസസ്യങ്ങളുടെ തടങ്ങളിലേക്ക് ഇറങ്ങിപ്പോയി.
3
ഞാന്‍ എന്റെ പ്രിയതമന്റേതാണ്; അവന് എന്റേതും. അവന് ലില്ലിപ്പൂക്കളുടെ ഇടയില്‍ ആടു മേയ്ക്കുന്നു.
4
എന്റെ പ്രിയേ, നീ തിര്‍സാ നഗരിപോലെ സുന്ദരി; യെരൂശലേംപോലെ മനോഹരി, പതാകകള്‍ വഹിച്ചുകൊണ്ടു വരുന്ന സൈന്യംപോലെ നീ ഭയദായിനി.
5
നിന്റെ നോട്ടം എങ്കല്‍നിന്നു പിന്‍വലിക്കുക; അത് എന്നെ അസ്വസ്ഥനാക്കുന്നു. നിന്റെ കാര്‍കൂന്തല്‍, ഗിലെയാദു മലഞ്ചെരിവിലൂടെ ഇറങ്ങിവരുന്ന കോലാട്ടിന്‍നിര പോലെയാണ്.
6
നിന്റെ ദന്തനിര കുളിച്ചു കയറി വരുന്ന ചെമ്മരിയാട്ടിന്‍പറ്റംപോലെ വെണ്മയുള്ളതാണ്; അവ ഒന്നൊഴിയാതെ എല്ലാം നിരയൊത്തിരിക്കുന്നു.
7
നിന്റെ കവിള്‍ത്തടങ്ങള്‍ മാതളപ്പഴപ്പാതികള്‍ പോലെ മൂടുപടത്തിനുള്ളില്‍ ശോഭിക്കുന്നു.
8
അറുപതു രാജ്ഞിമാരും എണ്പതു ഉപനാരിമാരും എണ്ണമറ്റ തരുണികളും രാജാവിനുണ്ട്.
9
എന്നാല്‍ എന്റെ പ്രാവ് ഒരുവള്‍ മാത്രം; അവള് കുറ്റമറ്റവള്‍, അമ്മയുടെ ഓമനമകള്‍, ഉദരത്തില്‍ വഹിച്ചവളുടെ അഭിമാനം; പെണ്‍കൊടികള്‍ അവളെ ഭാഗ്യവതി എന്നു വിളിച്ചു; രാജ്ഞിമാരും ഉപനാരിമാരും അവളെ പുകഴ്ത്തി.
10
ഉഷശ്ശോഭ ചൊരിയുന്ന ഇവള് ആര്? ചന്ദ്രനെപ്പോലെ സൗന്ദര്യം തികഞ്ഞ ഇവള് ആര്? സൂര്യതേജസ്സു വിതറുന്ന ഇവള് ആര്? പതാകയേന്തിയ സൈന്യനിരപോലെ ഭയദായിനിയായ ഇവള് ആര്?
11
പൂത്തുലയുന്ന താഴ്വര കാണാന്‍, മുന്തിരിവള്ളി മൊട്ടിട്ടോ എന്നും, മാതളം പൂത്തോ എന്നും നോക്കാന്‍, ഞാന്‍ ബദാംതോട്ടത്തിലേക്ക് ഇറങ്ങിച്ചെന്നു.
12
ഞാനറിയാതെതന്നെ മനോരഥം എന്നെ നാഥന്റെ സന്നിധിയില്‍ എത്തിച്ചു.
13
ഹേ, ശൂലേംകുമാരീ, മടങ്ങിവരൂ, മടങ്ങിവരൂ; ഞങ്ങള്‍ നിന്നെ ഒന്നു കാണട്ടെ, മടങ്ങിവരൂ, മടങ്ങിവരൂ; രണ്ടു സൈന്യങ്ങള്‍ക്കിടയില്‍, നൃത്തം ചെയ്യുന്നവളെ എന്നപോലെ നിങ്ങളെന്തിനു ശൂലേംകാരിയെ നോക്കുന്നു?
← Chapter 5
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 7 →
All chapters:
1
2
3
4
5
6
7
8