bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Joshua 11
Joshua 11
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 12 →
1
അനന്തരം ഹാസോര്‍രാജാവായ യാബീന് ഇതു കേട്ടപ്പോള്‍ അവന് മാദോന്‍രാജാവായ യോബാബ്, ശിമ്രോന്‍രാജാവ്, അക്ക്ശാഫ്രാജാവ് എന്നിവരുടെ അടുക്കലും
2
വടക്ക് മലമ്പ്രദേശത്തും കിന്നെരോത്തിനു തെക്ക് സമഭൂമിയിലും താഴ്വീതിയിലും പടിഞ്ഞാറ് ദോര്‍മേടുകളിലും ഉള്ള രാജാക്കന്മാരുടെ അടുക്കലും
3
കിഴക്കും പടിഞ്ഞാറുമുള്ള കനാന്യര്‍, പര്‍വതങ്ങളിലെ അമോര്യര്‍, ഹിത്യര്‍, പെരിസ്യര്‍, യെബൂസ്യര്‍, മിസ്പാദേശത്ത് ഹെര്‍മ്മോന്റെ അടിവാരത്തുള്ള ഹിവ്യര്‍ എന്നിവരുടെ അടുക്കലും ആളയച്ചു.
4
അവര്‍ പെരുപ്പത്തിൽ കടല്ക്കരയിലെ മണൽപോലെ അനവധി ജനവും എത്രയും വളരെ കുതിരകളും രഥങ്ങളും കൂടിയ സൈന്യങ്ങളുമായി പുറപ്പെട്ടു.
5
ആ രാജാക്കന്മാര് എല്ലാവരും ഒന്നിച്ചുകൂടി യിസ്രായേലിനോടു യുദ്ധം ചെയ്വാന് മേരോംതടാകത്തിനരികെ വന്ന് ഒരുമിച്ചു പാളയമിറങ്ങി.
6
അപ്പോള്‍ യഹോവ യോശുവയോട്: അവരെ പേടിക്കേണ്ടാ; ഞാന്‍ നാളെ ഈ നേരം അവരെയൊക്കെയും യിസ്രായേലിന്റെ മുമ്പിൽ ചത്തുവീഴുമാറാക്കും; നീ അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളയേണം.
7
അങ്ങനെ യോശുവയും പടജ്ജനം ഒക്കെയും മേരോംതടാകത്തിനരികെ പെട്ടെന്ന് അവരുടെ നേരേ വന്ന് അവരെ ആക്രമിച്ചു.
8
യഹോവ അവരെ യിസ്രായേലിന്റെ കൈയിൽ ഏല്പിച്ചു; അവര്‍ അവരെ തോല്പിച്ചു; മഹാനഗരമായ സീദോന്‍വരെയും, മിസ്രെഫോത്ത്മയീംവരെയും കിഴക്കോട്ട് മിസ്പാ താഴ്വീതിവരെയും അവരെ ഓടിച്ചു, ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
9
യഹോവ തന്നോടു കല്പിച്ചതുപോലെ യോശുവ അവരോടു ചെയ്തു: അവരുടെ കുതിരകളുടെ കുതിഞരമ്പു വെട്ടി രഥങ്ങള്‍ തീയിട്ടു ചുട്ടുകളഞ്ഞു.
10
യോശുവ ആ സമയം തിരിഞ്ഞ് ഹാസോര്‍ പിടിച്ച് അതിലെ രാജാവിനെ വാള്‍കൊണ്ടു കൊന്നു; ഹാസോര്‍ മുമ്പേ ആ രാജ്യങ്ങള്‍ക്ക് ഒക്കെയും മൂലസ്ഥാനമായിരുന്നു.
11
അവര്‍ അതിലെ സകല മനുഷ്യരെയും വാളിന്റെ വായ്ത്തലയാൽ വെട്ടി നിര്‍മ്മൂലമാക്കി; ആരും ജീവനോടെ ശേഷിച്ചില്ല; അവന് ഹാസോരിനെ തീകൊടുത്തു ചുട്ടുകളഞ്ഞു.
12
ആ രാജാക്കന്മാരുടെ എല്ലാ പട്ടണങ്ങളെയും അവയിലെ രാജാക്കന്മാരെ ഒക്കെയും യോശുവ പിടിച്ചു വാളിന്റെ വായ്ത്തലയാൽ വെട്ടി നിര്‍മ്മൂലമാക്കിക്കളഞ്ഞു. യഹോവയുടെ ദാസനായ മോശെ കല്പിച്ചതുപോലെ തന്നെ.
13
എന്നാൽ കുന്നുകളിലെ പട്ടണങ്ങള്‍ ഒന്നും യിസ്രായേൽ ചുട്ടുകളഞ്ഞില്ല; ഹാസോര്‍ മാത്രമേ യോശുവ ചുട്ടുകളഞ്ഞുള്ളൂ.
14
ഈ പട്ടണങ്ങളിലെ കൊള്ളയൊക്കെയും കന്നുകാലികളെയും യിസ്രായേൽമക്കള്‍ തങ്ങള്‍ക്കു തന്നെ എടുത്തു; എങ്കിലും മനുഷ്യരെയൊക്കെയും അവര്‍ വാളിന്റെ വായ്ത്തലയാൽ സംഹരിച്ചു; ആരെയും ജീവനോടെ ശേഷിപ്പിച്ചില്ല.
15
യഹോവ തന്റെ ദാസനായ മോശെയോടു കല്പിച്ചതുപോലെ മോശെ യോശുവയോട് കല്പിച്ചു; യോശുവ അങ്ങനെ തന്നെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതിൽ ഒന്നും അവന് ചെയ്യാതെ വിട്ടില്ല.
16
ഇങ്ങനെ മലനാടും തെക്കേദേശമൊക്കെയും ഗോശെന്‍ദേശമൊക്കെയും താഴ്വീതിയും അരാബായും യിസ്രായേൽമലനാടും അതിന്റെ താഴ്വീതിയും സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നു തുടങ്ങി ഹെര്‍മ്മോന്‍പര്‍വതത്തിന്റെ അടിവാരത്തുള്ള ലെബാനോന്‍താഴ്വരയിലെ ബാൽ-ഗാദ്വരെയുള്ള ദേശമൊക്കെയും യോശുവ പിടിച്ചു.
17
അവിടങ്ങളിലെ സകല രാജാക്കന്മാരെയും അവന് പിടിച്ച് വെട്ടിക്കൊന്നു.
18
ആ രാജാക്കന്മാരോടൊക്കെയും യോശുവ ഏറിയ കാലം യുദ്ധം ചെയ്തിരുന്നു.
19
ഗിബെയോന്‍നിവാസികളായ ഹിവ്യര്‍ ഒഴികെ ഒരു പട്ടണക്കാരും യിസ്രായേൽമക്കളോട് സഖ്യത ചെയ്തില്ല; ശേഷമൊക്കെയും അവര്‍ യുദ്ധത്തിൽ പിടിച്ചടക്കി.
20
യഹോവ മോശെയോടു കല്പിച്ചതുപോലെ അവരെ നിര്‍മ്മൂലമാക്കുകയും കരുണകൂടാതെ നശിപ്പിക്കയും ചെയ്വാന് തക്കവണ്ണം അവര്‍ നെഞ്ചുറപ്പിച്ച് യിസ്രായേലിനോട് യുദ്ധത്തിനു പുറപ്പെടേണ്ടതിന് യഹോവ സംഗതി വരുത്തിയിരുന്നു.
21
അക്കാലത്ത് യോശുവ ചെന്ന് മലനാടായ ഹെബ്രോന്‍, ദെബീര്‍, അനാബ്, യെഹൂദാമലനാട്, യിസ്രായേല്യമലനാട് എന്നീ ഇടങ്ങളിൽ നിന്നൊക്കെയും അനാക്യരെ സംഹരിച്ചു; അവരുടെ പട്ടണങ്ങളോടുകൂടെ യോശുവ അവരെ നിര്‍മ്മൂലമാക്കി.
22
ഗസ്സായിലും ഗത്തിലും അസ്തോദിലും മാത്രമല്ലാതെ യിസ്രായേൽമക്കളുടെ ദേശത്തെങ്ങും ഒരു അനാക്യനും ശേഷിച്ചിരുന്നില്ല.
23
യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും യോശുവ ദേശം മുഴുവനും പിടിച്ചു; യോശുവ അതിനെ യിസ്രായേലിനു ഗോത്രവിഭാഗപ്രകാരം ഭാഗിച്ചു കൊടുത്തു; ഇങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന് സ്വസ്ഥത വന്നു.
← Chapter 10
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 12 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24