bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Joshua 13
Joshua 13
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
1
യോശുവ വയസ്സുചെന്നു വൃദ്ധനായപ്പോള്‍ യഹോവ അവനോട് അരുളിച്ചെയ്തത്: നീ വയസ്സുചെന്നു വൃദ്ധനായിരിക്കുന്നു; ഇനി ഏറ്റവും വളരെ ദേശം കൈവശമാക്കുവാനുണ്ട്.
2
ഇനിയും ശേഷിച്ചിരിക്കുന്ന ദേശം ഏതെന്നാൽ: മിസ്രയീമിന്റെ കിഴക്കുള്ള സീഹോര്‍ മുതൽ വടക്കോട്ട് കനാന്യര്‍ക്കുള്ളതെന്ന് എണ്ണിവരുന്ന എക്രോന്റെ അതിര്‍വരെയുള്ള ഫെലിസ്ത്യദേശങ്ങള്‍ ഒക്കെയും ഗെശൂര്യരും;
3
ഗസ്സാത്യന്‍, അസ്തോദ്യന്‍, അസ്കലോന്യന്‍, ഗിത്ത്യന്‍, എക്രോന്യന്‍ എന്നീ അഞ്ചു ഫെലിസ്ത്യപ്രഭുക്കന്മാരും;
4
തെക്കുള്ള അവ്യരും അഫേക് വരെയും അമോര്യരുടെ അതിര്‍വരെയുമുള്ള കനാന്യരുടെ ദേശമൊക്കെയും
5
സീദോന്യര്‍ക്കുള്ള മെയാരയും ഗിബെല്യരുടെ ദേശവും കിഴക്കു ഹെര്‍മ്മോന്‍പര്‍വതത്തിന്റെ അടിവാരത്തിലെ ബാൽ-ഗാദ്മുതൽ ഹമാത്തിലേക്കു തിരിയുന്ന സ്ഥലംവരെയുള്ള ലെബാനോന്‍ ഒക്കെയും;
6
ലെബാനോന്‍മുതൽ മിസ്രെഫോത്ത്മയീംവരെയുള്ള പര്വതവാസികളൊക്കെയും എല്ലാ സീദോന്യരും തന്നെ; ഇവരെ ഞാന്‍ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളയും; ഞാന്‍ നിന്നോടു കല്പിച്ചതുപോലെ നീ യിസ്രായേലിന് അത് അവകാശമായി വിഭാഗിച്ചാൽ മതി.
7
ആകയാൽ ഈ ദേശം ഒമ്പതു ഗോത്രങ്ങള്‍ക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി വിഭാഗിക്ക.
8
അവനോടുകൂടെ രൂബേന്യരും ഗാദ്യരും മോശെ അവര്‍ക്ക് യോര്‍ദ്ദാനക്കരെ കിഴക്ക് കൊടുത്തിട്ടുള്ള അവകാശം യഹോവയുടെ ദാസനായ മോശെ കൊടുത്തതുപോലെ തന്നെ പ്രാപിച്ചിരിക്കുന്നുവല്ലോ.
9
അര്‍ന്നോന്‍താഴ്വരയുടെ അറ്റത്തുള്ള അരോവേരും താഴ്വരയുടെ നടുവിലുള്ള പട്ടണംമുതൽ ദീബോന്‍വരെയുള്ള മേദെബാസമഭൂമി മുഴുവനും;
10
അമ്മോന്യരുടെ അതിര്‍വരെ ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ എല്ലാ പട്ടണങ്ങളും;
11
ഗിലെയാദും ഗെശൂര്യരുടെയും മാഖാത്യരുടെയും ദേശവും ഹെര്മ്മോന്പര്വതം ഒക്കെയും സൽക്കാവരെയുള്ള ബാശാന് മുഴുവനും;
12
അസ്താരോത്തിലും എദ്രെയിലും വാണവനും മല്ലന്മാരിൽ ശേഷിച്ചവനുമായ ബാശാനിലെ ഓഗിന്റെ രാജ്യമൊക്കെയും തന്നെ; ഇവരെ മോശെ തോല്പിച്ചു നീക്കിക്കളഞ്ഞിരുന്നു.
13
എന്നാൽ യിസ്രായേൽമക്കള്‍ ഗെശൂര്യരെയും മാഖാത്യരെയും നീക്കിക്കളഞ്ഞില്ല; അവര്‍ ഇന്നുവരെയും യിസ്രായേല്യരുടെ ഇടയിൽ പാര്‍ത്തുവരുന്നു.
14
ലേവിഗോത്രത്തിന് അവന് ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ദഹനയാഗങ്ങള് താന്‍ അവരോടു കല്പിച്ചതുപോലെ അവരുടെ അവകാശം ആകുന്നു.
15
എന്നാൽ മോശെ രൂബേന്ഗോത്രത്തിനു കുടുംബംകുടുംബമായി അവകാശം കൊടുത്തു.
16
അവരുടെ ദേശം അര്‍ന്നോന്‍താഴ്വരയുടെ അറ്റത്തെ അരോവേരും താഴ്വരയുടെ നടുവിലെ പട്ടണവും മുതൽ മേദെബായോടു ചേര്‍ന്ന സമഭൂമി മുഴുവനും ഹെശ്ബോനും സമഭൂമിയിലുള്ള അതിന്റെ എല്ലാ പട്ടണങ്ങളും
17
ദീബോനും ബാമോത്ത്-ബാലും ബേത്ത്-ബാൽ-മേയോനും
18
യഹ്സയും കെദേമോത്തും മേഫാത്തും
19
കിര്യത്തയീമും സിബ്മയും സമഭൂമിയിലെ മലയിലുള്ള സേരെത്ത്-ശഹരും
20
ബേത്ത്-പെയോരും പിസ്ഗാച്ചരിവുകളും ബേത്ത്-യെശീമോത്തും
21
സമഭൂമിയിലെ എല്ലാ പട്ടണങ്ങളും ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യമൊക്കെയും തന്നെ; അവനെയും സീഹോന്റെ പ്രഭുക്കന്മാരായി ദേശത്തു പാര്‍ത്തിരുന്ന ഏവി, രേക്കെം, സൂര്, ഹൂര്‍, രേബ എന്നീ മിദ്യാന്യപ്രഭുക്കന്മാരെയും മോശെ സംഹരിച്ചു.
22
യിസ്രായേൽമക്കള്‍ കൊന്നവരുടെ കൂട്ടത്തിൽ ബെയോരിന്റെ മകനായ ബിലെയാം എന്ന പ്രശ്നക്കാരനെയും വാള്‍കൊണ്ടു കൊന്നു.
23
രൂബേന്യരുടെ അതിര് യോര്ദ്ദാന് ആയിരുന്നു; ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങള്‍ ഉള്‍പ്പെടെ രൂബേന്യര്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശം.
24
പിന്നെ മോശെ ഗാദ്ഗോത്രത്തിന്, കുടുംബംകുടുംബമായി ഗാദ്യര്‍ക്കു തന്നെ, അവകാശം കൊടുത്തു.
25
അവരുടെ ദേശം യസേരും ഗിലെയാദിലെ എല്ലാ പട്ടണങ്ങളും രബ്ബായുടെ നേരേയുള്ള അരോവേര്‍വരെ അമ്മോന്യരുടെ പാതി ദേശവും;
26
ഹെശ്ബോന്‍മുതൽ രാമത്ത്-മിസ്പെയും ബെതോനീമും വരെയും മഹനയീംമുതൽ ദെബീരിന്റെ അതിര്‍വരെയും;
27
താഴ്വരയിൽ ഹെശ്ബോന്‍രാജാവായ സീഹോന്റെ രാജ്യത്തിൽ ശേഷിപ്പുള്ള ബേത്ത്-ഹാരാം, ബേത്ത് -നിമ്രാം, സുക്കോത്ത്, സാഫോന്‍ എന്നിവയും തന്നെ; യോര്‍ദ്ദാനക്കരെ കിഴക്ക് കിന്നെരോത്ത്തടാകത്തിന്റെ അറുതിവരെ യോര്ദ്ദാന് അതിന് അതിരായിരുന്നു.
28
ഈ പട്ടണങ്ങള്‍ അവയുടെ ഗ്രാമങ്ങളുള്‍പ്പെടെ കുടുംബംകുടുംബമായി ഗാദ്യര്‍ക്കു കിട്ടിയ അവകാശം.
29
പിന്നെ മോശെ മനശ്ശെയുടെ പാതിഗോത്രത്തിന് അവകാശം കൊടുത്തു; കുടുംബംകുടുംബമായി മനശ്ശെയുടെ പാതിഗോത്രത്തിനുള്ള അവകാശം ഇത്:
30
അവരുടെ ദേശം മഹനയീംമുതൽ ബാശാന് മുഴുവനും ബാശാന്‍രാജാവായ ഓഗിന്റെ രാജ്യമൊക്കെയും ബാശാനിൽ യായീരിന്റെ ഊരുകള്‍ എല്ലാം കൂടി അറുപതു പട്ടണങ്ങളും
31
പാതി ഗിലെയാദും ബാശാനിലെ ഓഗിന്റെ രാജ്യത്തിലെ പട്ടണങ്ങളായ അസ്താരോത്ത്, എദ്രെയി എന്നിവയും തന്നെ; ഇവ മനശ്ശെയുടെ മകനായ മാഖീരിന്റെ മക്കള്‍ക്ക്, മാഖീരിന്റെ മക്കളിൽ പാതിപ്പേര്‍ക്കു തന്നെ, കുടുംബംകുടുംബമായി കിട്ടി.
32
ഇതു മോശെ യെരീഹോവിനു കിഴക്ക് യോര്‍ദ്ദാനക്കരെ മോവാബ്സമഭൂമിയിൽവച്ച് ഭാഗിച്ചുകൊടുത്ത അവകാശം ആകുന്നു.
33
ലേവിഗോത്രത്തിനോ മോശെ ഒരു അവകാശവും കൊടുത്തില്ല; യിസ്രായേലിന്റെ ദൈവമായ യഹോവ അവരോടു കല്പിച്ചതുപോലെ താന്‍ തന്നെ അവരുടെ അവകാശം ആകുന്നു.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24