bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Joshua 3
Joshua 3
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 4 →
1
അനന്തരം യോശുവ അതികാലത്ത് എഴുന്നേറ്റ്, അവനും യിസ്രായേൽമക്കള്‍ എല്ലാവരും ശിത്തീമിൽനിന്നു പുറപ്പെട്ട് യോര്‍ദ്ദാനരികെ വന്ന് മറുകര കടക്കുംമുമ്പേ അവിടെ താമസിച്ചു.
2
മൂന്നു ദിവസം കഴിഞ്ഞിട്ട് പ്രമാണികള്‍ പാളയത്തിൽക്കൂടി നടന്ന് ജനത്തോടു കല്പിച്ചതെന്തെന്നാൽ:
3
നിങ്ങളുടെ ദൈവമായ യഹോവയുടെ നിയമപെട്ടകത്തെയും അതിനെ ചുമക്കുന്ന ലേവ്യരായ പുരോഹിതന്മാരെയും നിങ്ങള്‍ കാണുമ്പോള്‍ നിങ്ങളുടെ സ്ഥലം വിട്ടു പുറപ്പെട്ട് അതിന്റെ പിന്നാലെ ചെല്ലേണം.
4
എന്നാൽ നിങ്ങള്‍ക്കും അതിനും ഇടയിൽ രണ്ടായിരം മുഴം അകലം ഉണ്ടായിരിക്കേണം; അതിനോട് അടുക്കരുത്; അങ്ങനെ നിങ്ങള്‍ പോകേണ്ടുന്ന വഴി അറിയും; ഈ വഴിക്കു നിങ്ങള്‍ മുമ്പേ പോയിട്ടില്ലല്ലോ.
5
പിന്നെ യോശുവ ജനത്തോട്: നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിന്‍; യഹോവ നാളെ നിങ്ങളുടെ ഇടയിൽ അതിശയം പ്രവര്‍ത്തിക്കും എന്നു പറഞ്ഞു.
6
പുരോഹിതന്മാരോട് യോശുവ: നിങ്ങള്‍ നിയമപെട്ടകം എടുത്ത് ജനത്തിനു മുമ്പായി അക്കരെ കടപ്പിന്‍ എന്നു പറഞ്ഞു. അങ്ങനെ അവര്‍ നിയമപെട്ടകം എടുത്ത് ജനത്തിനു മുമ്പായി നടന്നു.
7
പിന്നെ യഹോവ യോശുവയോട്: ഞാന്‍ മോശെയോടുകൂടെ ഇരുന്നതുപോലെ നിന്നോടുകൂടെയും ഇരിക്കും എന്ന് യിസ്രായേൽ എല്ലാം അറിയേണ്ടതിന് ഞാന്‍ ഇന്ന് അവര്‍ കാണ്‍കെ നിന്നെ വലിയവനാക്കുവാന്‍ തുടങ്ങും.
8
നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര് യോര്‍ദ്ദാനിലെ വെള്ളത്തിന്റെ വക്കത്ത് എത്തുമ്പോള്‍ യോര്‍ദ്ദാനിൽ നില്പാന് കല്പിക്ക എന്ന് അരുളിച്ചെയ്തു.
9
യോശുവ യിസ്രായേൽമക്കളോട്: ഇവിടെ വന്ന് നിങ്ങളുടെ ദൈവമായ യഹോവയുടെ വചനം കേള്‍പ്പിന്‍ എന്നു പറഞ്ഞു.
10
യോശുവ പറഞ്ഞതെന്തെന്നാൽ: ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവന് നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യര്‍, ഹിത്യര്‍, ഹിവ്യര്‍, പെരിസ്യര്‍, ഗിര്‍ഗ്ഗശ്യര്‍, അമോര്യര്‍, യെബൂസ്യര്‍ എന്നിവരെ നീക്കിക്കളയും എന്ന് നിങ്ങള്‍ ഇതിനാൽ അറിയും.
11
ഇതാ, സര്‍വഭൂമിക്കും നാഥനായവന്റെ നിയമപെട്ടകം നിങ്ങള്‍ക്കു മുമ്പായി യോര്‍ദ്ദാനിലേക്കു കടക്കുന്നു.
12
ആകയാൽ ഓരോ ഗോത്രത്തിൽനിന്ന് ഓരോ ആള്‍വീതം യിസ്രായേൽഗോത്രങ്ങളിൽനിന്ന് പന്ത്രണ്ട് ആളെ കൂട്ടുവിന്‍.
13
സര്‍വഭൂമിയുടെയും നാഥനായ യഹോവയുടെ പെട്ടകം ചുമക്കുന്ന പുരോഹിതന്മാരുടെ ഉള്ളങ്കാൽ യോര്‍ദ്ദാനിലെ വെള്ളത്തിൽ ചവിട്ടുമ്പോള്‍ ഉടനെ യോര്‍ദ്ദാനിലെ വെള്ളം രണ്ടായി പിരിഞ്ഞിട്ട് മേൽനിന്ന് ഒഴുകുന്ന വെള്ളം ചിറപോലെ നില്ക്കും.
14
അങ്ങനെ ജനം യോര്‍ദ്ദാനക്കരെ കടപ്പാന് തങ്ങളുടെ കൂടാരങ്ങളിൽനിന്നു പുറപ്പെട്ടു; നിയമപെട്ടകം ചുമക്കുന്ന പുരോഹിതന്മാര് ജനത്തിനു മുമ്പായി പെട്ടകം ചുമന്നുകൊണ്ട് യോര്‍ദ്ദാനരികെ വന്നു.
15
കൊയ്ത്തുകാലത്തൊക്കെയും യോര്ദ്ദാന് തീരമെല്ലാം കവിഞ്ഞ് ഒഴുകും. പെട്ടകം ചുമന്ന പുരോഹിതന്മാരുടെ കാൽ വെള്ളത്തിന്റെ വക്കത്ത് മുങ്ങിയപ്പോള്‍ മേൽവെള്ളത്തിന്റെ ഒഴുക്കു നിന്നു;
16
സാരെഥാനു സമീപത്തുള്ള ആദാംപട്ടണത്തിനരികെ ബഹുദൂരത്തോളം ചിറപോലെ പൊങ്ങി; അരാബായിലെ കടലായ ഉപ്പുകടലിലേക്ക് ഒഴുകിയ വെള്ളം വാര്‍ന്നുപോയി; ജനം യെരീഹോവിനു നേരേ മറുകര കടന്നു.
17
യഹോവയുടെ നിയമപെട്ടകം ചുമന്ന പുരോഹിതന്മാര് യോര്‍ദ്ദാന്റെ നടുവിൽ ഉണങ്ങിയ നിലത്ത് ഉറച്ചുനിന്നു; യിസ്രായേൽജനമൊക്കെയും യോര്ദ്ദാന് കടന്നുതീരുവോളം ഉണങ്ങിയ നിലത്തുകൂടിത്തന്നേ നടന്നുപോയി.
← Chapter 2
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 4 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24