bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Joshua 14
Joshua 14
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 15 →
1
കനാന്‍ദേശത്ത് യിസ്രായേൽമക്കള്‍ക്ക് അവകാശമായി ലഭിച്ച ദേശങ്ങള്‍ ആവിത്: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും ഇവ അവര്‍ക്കു വിഭാഗിച്ചുകൊടുത്തു.
2
യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങള്‍ക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തത്.
3
രണ്ടര ഗോത്രങ്ങള്‍ക്ക് മോശെ യോര്‍ദ്ദാനക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യര്‍ക്കോ അവരുടെ ഇടയിൽ ഒരു അവകാശവും കൊടുത്തില്ല.
4
യോസേഫിന്റെ മക്കള്‍ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്‍ക്കു പാര്പ്പാന് പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മൃഗസമ്പത്തിനുംവേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.
5
യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ യിസ്രായേൽമക്കള്‍ അനുസരിച്ചു ദേശം വിഭാഗിച്ചു.
6
അനന്തരം യെഹൂദാമക്കള്‍ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകന് കാലേബ് അവനോടു പറഞ്ഞത്: യഹോവ എന്നെയും നിന്നെയും കുറിച്ച് ദൈവപുരുഷനായ മോശെയോട് കാദേശ്-ബര്‍ന്നേയയിൽവച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.
7
യഹോവയുടെ ദാസനായ മോശെ കാദേശ് -ബര്‍ന്നേയയിൽനിന്ന് ദേശത്തെ ഒറ്റുനോക്കുവാന്‍ എന്നെ അയച്ചപ്പോള്‍ എനിക്ക് നാല്പതു വയസ്സായിരുന്നു; ഞാന്‍ വന്ന് എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.
8
എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാര് ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂര്‍ണമായി പറ്റിനിന്നു.
9
നീ എന്റെ ദൈവമായ യഹോവയോടു പൂര്‍ണമായി പറ്റിനിന്നതുകൊണ്ട് നീ കാൽവച്ച ദേശം നിനക്കും നിന്റെ മക്കള്‍ക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു.
10
മരുഭൂമിയിൽ സഞ്ചരിച്ച കാലത്ത് യഹോവ മോശെയോട് ഈ വാക്കു കല്പിച്ചതു മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താന്‍ അരുളിച്ചെയ്തിരുന്നതുപോലെ ജീവനോടെ വച്ചിരിക്കുന്നു; ഇപ്പോള്‍ എനിക്ക് എണ്പത്തഞ്ചു വയസ്സായി.
11
മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്ക് ആരോഗ്യം ഉണ്ട്; പടവെട്ടുവാനും പോകയും വരികയും ചെയ്വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
12
ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോള്‍ എനിക്കു തരിക; അനാക്യര്‍ അവിടെ ഉണ്ടെന്നും പട്ടണങ്ങള്‍ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താന്‍ അരുളിച്ചെയ്തതുപോലെ ഞാന്‍ അവരെ ഓടിച്ചുകളയും.
13
അപ്പോള്‍ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോന്‍മല യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.
14
അങ്ങനെ ഹെബ്രോന്‍ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകന് കാലേബിന് അവകാശമായിരിക്കുന്നു; അവന് യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണമായി പറ്റിനിന്നതുകൊണ്ടു തന്നെ.
15
ഹെബ്രോനു പണ്ട് കിര്യത്ത്-അര്‍ബ്ബാ എന്നു പേരായിരുന്നു; അര്‍ബ്ബാ എന്നവന് അനാക്യരിൽവച്ച് അതിമഹാന്‍ ആയിരുന്നു. അങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന് സ്വസ്ഥത വന്നു.
← Chapter 13
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 15 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24