bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Joshua 15
Joshua 15
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 16 →
1
യെഹൂദാമക്കളുടെ ഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കേ ദേശത്തിന്റെ തെക്കേ അറ്റത്ത് എദോമിന്റെ അതിരായ സീന്‍മരുഭൂമിവരെ തന്നെ.
2
അവരുടെ തെക്കേ അതിര് ഉപ്പുകടലിന്റെ അറ്റംമുതൽ തെക്കോട്ടു നീണ്ടിരിക്കുന്ന ഇടക്കടൽമുതൽ തന്നെ ആയിരുന്നു.
3
അത് അക്രബ്ബീം കയറ്റത്തിന് തെക്കോട്ടു ചെന്ന് സീനിലേക്കു കടന്ന് കാദേശ്-ബര്‍ന്നേയയുടെ തെക്കു കൂടി കയറി ഹെസ്രോന് കടന്ന് ആദാരിലേക്കു കയറി
4
കാര്‍ക്കയിലേക്കു തിരിഞ്ഞ് അസ്മോനിലേക്കു കടന്ന് മിസ്രയീംതോടുവരെ ചെല്ലുന്നു; ആ അതിര് സമുദ്രത്തിങ്കൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കേ അതിര് ആയിരിക്കേണം.
5
കിഴക്കേ അതിര് യോര്‍ദ്ദാന്റെ അഴിമുഖംവരെ ഉപ്പുകടൽ തന്നേ;
6
വടക്കേ അതിര് യോര്‍ദ്ദാന്റെ അഴിമുഖമായ ഇടക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്കു കയറി ബേത്ത്-അരാബായുടെ വടക്കുകൂടി കടന്ന്, രൂബേന്റെ മകനായ ബോഹാന്റെ കല്ലു വരെ കയറിച്ചെല്ലുന്നു.
7
പിന്നെ ആ അതിര് ആഖോര്‍ താഴ്വരമുതൽ ദെബീരിലേക്കു കയറി വടക്കോട്ട് തോട്ടിന്റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിനെതിരേയുള്ള ഗില്ഗാലിനു ചെന്ന് ഏന്-ശേമെശ് വെള്ളത്തിങ്കലേക്കു കടന്ന് ഏന്-രോഗേലിങ്കൽ അവസാനിക്കുന്നു.
8
പിന്നെ ആ അതിര് ബെന്‍-ഹിന്നോംതാഴ്വരയിൽക്കൂടി കയറി യെരൂശലേം എന്ന യെബൂസ്യഗിരിയുടെ തെക്കോട്ടു കടന്നു ഹിന്നോംതാഴ്വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫായീംതാഴ്വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു.
9
പിന്നെ ആ അതിര് മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്കു തിരിഞ്ഞ് എഫ്രോന്‍മലയിലെ പട്ടണങ്ങള്‍വരെ ചെന്ന് കിര്യത്ത്-യെയാരീം എന്ന ബാലായിലേക്കു തിരിയുന്നു.
10
പിന്നെ ആ അതിര് ബാലാമുതൽ പടിഞ്ഞാറോട്ടു സേയീര്‍മലവരെ തിരിഞ്ഞ് കെസാലോന്‍ എന്ന യെയാരീംമലയുടെ പാര്‍ശ്വംവരെ വടക്കോട്ടു കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നായിലേക്കു ചെല്ലുന്നു.
11
പിന്നെ ആ അതിര് വടക്കോട്ട് എക്രോന്റെ പാര്‍ശ്വംവരെ ചെന്ന് ശിക്രോനിലേക്കു തിരിഞ്ഞ് ബാലാമലയിലേക്കു കടന്ന് യബ്നേലിൽ ചെന്ന് സമുദ്രത്തിങ്കൽ അവസാനിക്കുന്നു.
12
പടിഞ്ഞാറേ അതിര് നെടുകെ മഹാസമുദ്രം തന്നെ; ഇത് യെഹൂദാമക്കള്‍ക്കു കുടുംബംകുടുംബമായി കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിര്.
13
യഹോവ യോശുവയോടു കല്പിച്ചതുപോലെ അവന് യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോന്‍ കൊടുത്തു.
14
അവിടെനിന്ന് കാലേബ് അനാക്കിന്റെ പുത്രന്മാരായ ശേശായി, അഹീമാന്‍, തൽമായി എന്നീ മൂന്ന് അനാക്യരെ നീക്കിക്കളഞ്ഞു.
15
അവിടെനിന്ന് അവന് ദെബീര്‍നിവാസികളുടെ നേരേ ചെന്നു; ദെബീരിന്റെ പേര് മുമ്പേ കിര്യത്ത്-സേഫെര്‍ എന്നായിരുന്നു.
16
കിര്യത്ത്-സേഫെര്‍ ജയിക്കുന്നവന് ഞാന്‍ എന്റെ മകള്‍ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു.
17
കാലേബിന്റെ സഹോദരനായ കെനസിന്റെ മകന് ഒത്നീയേൽ അതിനെ പിടിച്ചു; അവന് തന്റെ മകള്‍ അക്സയെ അവനു ഭാര്യയായി കൊടുത്തു.
18
അവള് വന്നാറെ തന്റെ അപ്പനോട് ഒരു നിലം ചോദിപ്പാന്‍ അവനെ ഉത്സാഹിപ്പിച്ചു; അവള് കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോള്‍ കാലേബ് അവളോട്: നിനക്ക് എന്തു വേണം എന്നു ചോദിച്ചു.
19
എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എന്നെ തെക്കേ ദേശത്തേക്കല്ലോ കൊടുത്തിരിക്കുന്നത്; നീരുറവുകളെയുംകൂടെ എനിക്കു തരേണം എന്ന് അവള് ഉത്തരം പറഞ്ഞു. അവന് അവള്‍ക്കു മലയിലും താഴ്വരയിലും നീരുറവുകളെ കൊടുത്തു.
20
യെഹൂദാഗോത്രത്തിനു കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇതത്രേ.
21
എദോമിന്റെ അതിര്‍ക്കരികെ തെക്കേ അറ്റത്തു യെഹൂദാഗോത്രത്തിനുള്ള പട്ടണങ്ങള്‍: കെബ്സെയേൽ, ഏദെര്‍, യാഗൂര്,
22
കീന, ദിമോനാ, അദാദ,
23
കേദെശ്, ഹാസോര്‍, യിത്നാന്‍,
24
സീഫ്, തേലെം, ബയാലോത്ത്,
25
ഹാസോര്‍-ഹദത്ഥ, കെരീയോത്ത്-ഹാസോര്‍ എന്ന കെരീയോത്ത്-ഹെസ്രോന്,
26
അമാം, ശെമ, മോലാദാ,
27
ഹസര്‍-ഗദ്ദ, ഹെശ്മോന്‍, ബേത്ത്-പേലെത്,
28
ഹസര്‍-ശൂവാൽ, ബേര്‍-ശേബ, ബിസോത്യാ,
29
ബാല, ഇയ്യീം, ഏസെം,
30
എൽതോലദ്, കെസീൽ, ഹോര്‍മ്മ,
31
സിക്ലാഗ്, മദ്മന്ന, സന്‍സന്ന,
32
ലെബായോത്ത് ശിൽഹീം, ആയിന്, രിമ്മോന്‍; ഇങ്ങനെ ആകെ ഇരുപത്തൊമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും തന്നേ.
33
താഴ്വീതിയിൽ എസ്തായോൽ, സൊരാ, അശ്നാ,
34
സനോഹാ, ഏന്-ഗന്നീം, തപ്പൂഹാ, ഏനാം,
35
യര്‍മ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
36
ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണവും അവയുടെ ഗ്രാമങ്ങളും;
37
സെനാന്, ഹദാശ, മിഗ്ദൽ-ഗാദ്,
38
ദിലാന്‍, മിസ്പെ, യൊക്തെയേൽ,
39
ലാഖീശ്, ബൊസ്കത്ത്, എഗ്ലോന്
40
കബ്ബോന്‍, ലഹ്മാസ്, കിത്ത്ളീശ്,
41
ഗെദേരോത്ത്, ബേത്ത്-ദാഗോന്, നാമാ, മക്കേദ; ഇങ്ങനെ പതിനാറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
42
ലിബ്നാ, ഏഥെര്‍, ആശാന്,
43
യിപ്താഹ്, അശ്നാ, നെസീബ്,
44
കെയില, അക്ലീബ്, മാരേശ; ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും;
45
എക്രോനും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
46
എക്രോന്‍മുതൽ സമുദ്രംവരെ അസ്തോദിനു സമീപത്തുള്ളവയൊക്കെയും അവയുടെ ഗ്രാമങ്ങളും;
47
അസ്തോദും അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും മിസ്രയീംതോടുവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിനു നെടുകെ അതിരായിരുന്നു.
48
മലനാട്ടിൽ ശാമീര്‍, യത്ഥീര്‍, സോഖോ,
49
ദന്ന, ദെബീര്‍ എന്ന കിര്യത്ത്-സന്ന,
50
അനാബ്, എസ്തെമോ, ആനീം,
51
ഗോശെന്‍, ഹോലോന്‍, ഗീലോ; ഇങ്ങനെ പതിനൊന്നു പട്ടണവും അവയുടെ ഗ്രാമങ്ങളും;
52
അരാബ്, ദൂമാ, എശാന്‍,
53
യാനീം, ബേത്ത്-തപ്പൂഹാ, അഫേക്കാ,
54
ഹുമ്ത, ഹെബ്രോന്‍ എന്ന കിര്യത്ത്-അര്‍ബ്ബാ, സീയോര്‍ ഇങ്ങനെ ഒമ്പതു പട്ടണവും അവയുടെ ഗ്രാമങ്ങളും.
55
മാവോന്‍, കര്‍മ്മേൽ, സീഫ്, യൂതാ,
56
യിസ്രെയേൽ, യോക്ക്ദെയാം, സാനോഹാ,
57
കയീന്, ഗിബെയാ, തിമ്നാ; ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും;
58
ഹൽഹൂൽ, ബേത്ത്-സൂര്, ഗെദോര്‍,
59
മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോന്‍; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
60
കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബാ; ഇങ്ങനെ രണ്ടു പട്ടണവും അവയുടെ ഗ്രാമങ്ങളും;
61
മരുഭൂമിയിൽ ബേത്ത്-അരാബാ, മിദ്ദീന്‍, സെഖാഖ,
62
നിബ്ശാന്‍, ഈര്-ഹമേലഹ്, ഏന്-ഗെദി; ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
63
യെരൂശലേമിൽ പാര്‍ത്തിരുന്ന യെബൂസ്യരെയോ യെഹൂദാമക്കള്‍ക്കു നീക്കിക്കളവാന്‍ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യര്‍ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാര്‍ത്തുവരുന്നു.
← Chapter 14
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 16 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24