bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Joshua 8
Joshua 8
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 9 →
1
അനന്തരം യഹോവ യോശുവയോട് അരുളിച്ചെയ്തത്: ഭയപ്പെടരുത്, വിഷാദിക്കയും അരുത്; പടജ്ജനത്തെയൊക്കെയും കൂട്ടി പുറപ്പെട്ട് ഹായിയിലേക്കു ചെല്ലുക; ഞാന്‍ ഹായിരാജാവിനെയും അവന്റെ ജനത്തെയും പട്ടണത്തെയും ദേശത്തെയും നിന്റെ കൈയിൽ തന്നിരിക്കുന്നു.
2
യെരീഹോവിനോടും അതിന്റെ രാജാവിനോടും ചെയ്തതുപോലെ നീ ഹായിയോടും അതിന്റെ രാജാവിനോടും ചെയ്യേണം എന്നാൽ അതിലെ കൊള്ളയെയും കന്നുകാലികളെയും നിങ്ങള്‍ക്ക് എടുത്തുകൊള്ളാം. പട്ടണത്തിന്റെ പിന്‍ഭാഗത്ത് പതിയിരിപ്പ് ആക്കേണം.
3
അങ്ങനെ യോശുവയും പടജ്ജനമൊക്കെയും ഹായിയിലേക്കു പോകുവാന്‍ പുറപ്പെട്ടു: പരാക്രമശാലികളായ മുപ്പതിനായിരം പേരെ യോശുവ തിരഞ്ഞെടുത്ത് രാത്രിയിൽ അയച്ചു,
4
അവരോടു കല്പിച്ചത് എന്തെന്നാൽ: നിങ്ങള്‍ പട്ടണത്തിന്റെ പിന്‍ഭാഗത്തു പതിയിരിക്കേണം; പട്ടണത്തോട് ഏറെ അകലാതെ എല്ലാവരും ഒരുങ്ങിയിരിപ്പിന്.
5
ഞാനും എന്നോടുകൂടെയുള്ള സകല ജനവും പട്ടണത്തോട് അടുക്കും; അവര്‍ മുമ്പിലത്തെപ്പോലെ ഞങ്ങളുടെ നേരേ പുറപ്പെട്ടുവരുമ്പോള്‍ ഞങ്ങള്‍ അവരുടെ മുമ്പിൽനിന്ന് ഓടും.
6
അവര്‍ ഞങ്ങളെ പിന്തുടര്ന്ന് പട്ടണം വിട്ടു പുറത്താകും. അവര്‍ മുമ്പേപ്പോലെ നമ്മുടെ മുമ്പിൽനിന്ന് ഓടിപ്പോകുന്നു എന്ന് അവര്‍ പറയും; അങ്ങനെ ഞങ്ങള്‍ അവരുടെ മുമ്പിൽനിന്ന് ഓടും.
7
ഉടനെ നിങ്ങള്‍ പതിയിരിപ്പിൽനിന്ന് എഴുന്നേറ്റു പട്ടണം പിടിക്കേണം; നിങ്ങളുടെ ദൈവമായ യഹോവ അതു നിങ്ങളുടെ കൈയിൽ ഏല്പിക്കും.
8
പട്ടണം പിടിച്ചശേഷം നിങ്ങള്‍ അതിനു തീ വയ്ക്കേണം; യഹോവയുടെ കല്പനപ്രകാരം നിങ്ങള്‍ ചെയ്യേണം; സൂക്ഷിച്ചുകൊള്വിന്; ഞാന്‍ നിങ്ങളോടു കല്പിച്ചിരിക്കുന്നു.
9
അങ്ങനെ യോശുവ അവരെ അയച്ച് അവര്‍ പതിയിരിപ്പിനു ചെന്നു ബേഥേലിനും ഹായിക്കും മധ്യേ ഹായിക്കു പടിഞ്ഞാറ് അമര്‍ന്നു, യോശുവയോ ആ രാത്രി ജനത്തിന്റെ ഇടയിൽ താമസിച്ചു.
10
യോശുവ അതികാലത്ത് എഴുന്നേറ്റ് ജനത്തെ പരിശോധിച്ചു. അവനും യിസ്രായേൽമൂപ്പന്മാരും ജനത്തിനു മുമ്പായി ഹായിക്കു ചെന്നു.
11
അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനമൊക്കെയും പുറപ്പെട്ട് അടുത്തുചെന്ന് പട്ടണത്തിനു മുമ്പിൽ എത്തി ഹായിക്കു വടക്ക് പാളയമിറങ്ങി; അവര്‍ക്കും ഹായിക്കും മധ്യേ ഒരു താഴ്വര ഉണ്ടായിരുന്നു.
12
അവന് ഏകദേശം അയ്യായിരം പേരെ തിരഞ്ഞെടുത്ത് ബേഥേലിനും ഹായിക്കും മധ്യേ പട്ടണത്തിനു പടിഞ്ഞാറ് പതിയിരുത്തി.
13
അവര്‍ പട്ടണത്തിനു വടക്ക് പടജ്ജനമായ സൈന്യത്തെ ഒക്കെയും പട്ടണത്തിനു പടിഞ്ഞാറു പതിയിരിപ്പുകാരെയും നിറുത്തി; യോശുവ ആ രാത്രി താഴ്വരയുടെ നടുവിലേക്കു പോയി.
14
ഹായിരാജാവ് അതു കണ്ടപ്പോള്‍ അവനും നഗരവാസികളായ അവന്റെ ജനമൊക്കെയും ബദ്ധപ്പെട്ട് എഴുന്നേറ്റ് നിശ്ചയിച്ചിരുന്ന സമയത്ത് സമഭൂമിക്കു മുമ്പിൽ യിസ്രായേലിന്റെ നേരേ പടയ്ക്ക് പുറപ്പെട്ടു. പട്ടണത്തിന്റെ പിന്‍വശത്തു തനിക്കു വിരോധമായി പതിയിരിപ്പ് ഉണ്ട് എന്ന് അവന് അറിഞ്ഞില്ല.
15
യോശുവയും എല്ലാ യിസ്രായേലും അവരോടു തോറ്റ ഭാവത്തിൽ മരുഭൂമിവഴിയായി ഓടി.
16
അവരെ പിന്തുടരേണ്ടതിനു പട്ടണത്തിലെ ജനത്തെയൊക്കെയും വിളിച്ചുകൂട്ടി അവര്‍ യോശുവയെ പിന്തുടര്ന്ന് പട്ടണം വിട്ടു പുറത്തായി.
17
ഹായിയിലും ബേഥേലിലും യിസ്രായേലിന്റെ പിന്നാലെ പുറപ്പെടാതെ ഒരുത്തനും ശേഷിച്ചില്ല; അവര്‍ പട്ടണം തുറന്നിട്ടേച്ചു യിസ്രായേലിനെ പിന്തുടര്ന്നു.
18
അപ്പോള്‍ യഹോവ യോശുവയോട്: നിന്റെ കൈയിലുള്ള കുന്തം ഹായിക്കു നേരേ ഏന്തുക; ഞാന്‍ അതു നിന്റെ കൈയിൽ ഏല്പിക്കും എന്ന് അരുളിച്ചെയ്തു. അങ്ങനെ യോശുവ തന്റെ കൈയിലുള്ള കുന്തം ഹായിക്കു നേരേ ഏന്തി.
19
അവന് കൈ നീട്ടിയ ഉടനെ പതിയിരിപ്പുകാര്‍ തങ്ങളുടെ സ്ഥലത്തുനിന്ന് എഴുന്നേറ്റ് ഓടി പട്ടണത്തിൽ കയറി അതു പിടിച്ച് ക്ഷണത്തിൽ പട്ടണത്തിനു തീവച്ചു.
20
ഹായിപട്ടണക്കാര്‍ പുറകോട്ടു നോക്കിയപ്പോള്‍ പട്ടണത്തിലെ പുക ആകാശത്തേക്കു പൊങ്ങുന്നതു കണ്ടു; അവര്‍ക്ക് ഇങ്ങോട്ടോ അങ്ങോട്ടോ ഓടുവാന്‍ കഴിവില്ലാതെയായി; മരുഭൂമിവഴിയായി ഓടിയ ജനവും തങ്ങളെ പിന്തുടരുന്നവരുടെ നേരേ തിരിഞ്ഞു.
21
പതിയിരിപ്പുകാര്‍ പട്ടണം പിടിച്ചു. പട്ടണത്തിലെ പുക മേലോട്ടു പൊങ്ങുന്നു എന്നു യോശുവയും എല്ലാ യിസ്രായേലും കണ്ടപ്പോള്‍ മടങ്ങിവന്നു പട്ടണക്കാരെ വെട്ടി.
22
മറ്റവരും പട്ടണത്തിൽനിന്ന് അവരുടെ നേരേ പുറപ്പെട്ടു; ഇങ്ങനെ യിസ്രായേൽ ഇപ്പുറത്തും അപ്പുറത്തും അവര്‍ നടുവിലും ആയി; ഒരുത്തനും ശേഷിക്കയോ വഴുതിപ്പോകയോ ചെയ്യാതവണ്ണം അവരെ വെട്ടിക്കളഞ്ഞു.
23
ഹായിരാജാവിനെ അവര്‍ ജീവനോടെ പിടിച്ച് യോശുവയുടെ അടുക്കൽ കൊണ്ടുവന്നു.
24
യിസ്രായേൽ തങ്ങളെ പിന്തുടര്‍ന്ന ഹായിപട്ടണക്കാരെ ഒക്കെയും വെളിമ്പ്രദേശത്തു മരുഭൂമിയിൽവച്ചു കൊന്നുതീര്‍ക്കയും അവര്‍ ഒട്ടൊഴിയാതെ എല്ലാവരും വാളിന്റെ വായ്ത്തലയാൽ വീണൊടുങ്ങുകയും ചെയ്തശേഷം യിസ്രായേല്യര്‍ ഒക്കെയും ഹായിയിലേക്കു മടങ്ങിച്ചെന്ന് വാളിന്റെ വായ്ത്തലയാൽ അതിനെ സംഹരിച്ചു.
25
അന്ന് പുരുഷന്മാരും സ്ത്രീകളുമായി വീണൊടുങ്ങിയവര്‍ ആകെ പന്തീരായിരം പേര്; ഹായിപട്ടണക്കാര്‍ എല്ലാവരും തന്നെ.
26
ഹായിപട്ടണക്കാരെ ഒക്കെയും നിര്‍മ്മൂലമാക്കുംവരെ കുന്തം ഏന്തിയ കൈ യോശുവ പിന്‍വലിച്ചില്ല.
27
യഹോവ യോശുവയോടു കല്പിച്ച വചനപ്രകാരം യിസ്രായേല്യര്‍ പട്ടണത്തിലെ കന്നുകാലികളെയും കൊള്ളയെയും തങ്ങള്‍ക്കായിട്ടു തന്നെ എടുത്തു.
28
പിന്നെ യോശുവ ഹായിപട്ടണം ചുട്ട് സദാകാലത്തേക്കും ഒരു മണ്‍കുന്നും ശൂന്യഭൂമിയുമാക്കിത്തീര്‍ത്തു; അത് ഇന്നുവരെയും അങ്ങനെ കിടക്കുന്നു.
29
ഹായിരാജാവിനെ അവന് സന്ധ്യവരെ ഒരു മരത്തിൽ തൂക്കി; സൂര്യന് അസ്തമിച്ചപ്പോള്‍ യോശുവയുടെ കല്പനപ്രകാരം ശവം മരത്തിൽനിന്ന് ഇറക്കി പട്ടണവാതിൽക്കൽ ഇടുകയും അതിന്മേൽ ഇന്നുവരെ നില്ക്കുന്ന ഒരു വലിയ കൽക്കുന്നു കൂട്ടുകയും ചെയ്തു.
30
അനന്തരം യോശുവ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഏബാൽപര്‍വതത്തിൽ ഒരു യാഗപീഠം പണിതു.
31
യഹോവയുടെ ദാസനായ മോശെ യിസ്രായേൽമക്കളോടു കല്പിച്ചതുപോലെയും മോശെയുടെ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെയും ചെത്തുകയോ ഇരുമ്പു തൊടുവിക്കയോ ചെയ്യാത്ത കല്ലുകൊണ്ടുള്ള ഒരു യാഗപീഠം തന്നെ. അവര്‍ അതിന്മേൽ യഹോവയ്ക്ക് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അര്‍പ്പിച്ചു.
32
മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകര്‍പ്പ് അവന് അവിടെ യിസ്രായേൽമക്കള്‍ കാണ്‍കെ ആ കല്ലുകളിൽ എഴുതി.
33
എല്ലാ യിസ്രായേലും അവരുടെ മൂപ്പന്മാരും പ്രമാണികളും ന്യായാധിപന്മാരും യഹോവയുടെ നിയമപെട്ടകം ചുമന്ന ലേവ്യരായ പുരോഹിതന്മാരുടെ മുമ്പാകെ സ്വദേശിയും പരദേശിയും ഒരുപോലെ പെട്ടകത്തിന് ഇപ്പുറത്തും അപ്പുറത്തും നിന്നു; അവരിൽ പാതിപ്പേര്‍ ഗെരിസീംപര്‍വതത്തിന്റെ വശത്തും പാതിപ്പേര്‍ ഏബാൽപര്‍വതത്തിന്റെ വശത്തും നിന്നു; അവര്‍ യിസ്രായേൽജനത്തെ അനുഗ്രഹിക്കേണമെന്ന് യഹോവയുടെ ദാസനായ മോശെ മുമ്പേ കല്പിച്ചിരുന്നതുപോലെ തന്നെ.
34
അതിന്റെ ശേഷം അവര്‍ ന്യായപ്രമാണപുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും അനുഗ്രഹവും ശാപവുമായ ന്യായപ്രമാണവചനങ്ങളെല്ലാം വായിച്ചു.
35
മോശെ കല്പിച്ച സകലത്തിലും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യിസ്രായേൽസഭ മുഴുവനും അവരോടുകൂടെ വന്നിരുന്ന പരദേശികളും കേള്‍ക്കെ യോശുവ മോശെ കല്പിച്ച സകലത്തിലും യാതൊന്നും വായിക്കാതെ വിട്ടുകളഞ്ഞില്ല.
← Chapter 7
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 9 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24