bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Joshua 21
Joshua 21
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 22 →
1
അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാര് പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ വന്നു.
2
കനാന്‍ദേശത്തു ശീലോവിൽവച്ച് അവരോട്: യഹോവ ഞങ്ങള്‍ക്കു പാര്പ്പാന് പട്ടണങ്ങളും ഞങ്ങളുടെ കന്നുകാലികള്‍ക്ക് പുല്പുറങ്ങളും തരുവാന്‍ മോശെ മുഖാന്തരം കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
3
എന്നാറെ യിസ്രായേൽമക്കള്‍ തങ്ങളുടെ അവകാശത്തിൽനിന്നു യഹോവയുടെ കല്പനപ്രകാരം ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും ലേവ്യര്‍ക്കു കൊടുത്തു.
4
കെഹാത്യരുടെ കുടുംബങ്ങള്‍ക്കു വന്ന നറുക്കുപ്രകാരം ലേവ്യരിൽ പുരോഹിതനായ അഹരോന്റെ മക്കള്‍ക്കു യെഹൂദാഗോത്രത്തിലും ശിമെയോന്‍ഗോത്രത്തിലും ബെന്യാമീന്‍ഗോത്രത്തിലും കൂടെ പതിമ്മൂന്നു പട്ടണം കിട്ടി.
5
കെഹാത്തിന്റെ ശേഷം മക്കള്‍ക്ക് എഫ്രയീംഗോത്രത്തിലും ദാന്‍ഗോത്രത്തിലും മനശ്ശെയുടെ പാതിഗോത്രത്തിലും നറുക്കുപ്രകാരം പത്തു പട്ടണം കിട്ടി.
6
ഗേര്‍ശോന്റെ മക്കള്‍ക്കു യിസ്സാഖാര്‍ഗോത്രത്തിലും ആശേര്‍ഗോത്രത്തിലും നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെയുടെ പാതി ഗോത്രത്തിലും നറുക്കുപ്രകാരം പതിമ്മൂന്നു പട്ടണം കിട്ടി.
7
മെരാരിയുടെ മക്കള്‍ക്കു കുടുംബംകുടുംബമായി രൂബേന്‍ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂന്‍ഗോത്രത്തിലും കൂടെ പന്ത്രണ്ടു പട്ടണം കിട്ടി.
8
യഹോവ മോശെ മുഖാന്തരം കല്പിച്ചതുപോലെ യിസ്രായേൽമക്കള്‍ ലേവ്യര്‍ക്ക് ഈ പട്ടണങ്ങളും അവയുടെ പുല്പുറങ്ങളും നറുക്കുപ്രകാരം കൊടുത്തു.
9
അവര്‍ യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോന്‍മക്കളുടെ ഗോത്രത്തിലും താഴെ പേര് പറയുന്ന പട്ടണങ്ങളെ കൊടുത്തു.
10
അവ ലേവിമക്കളിൽ കെഹാത്യരുടെ കുടുംബങ്ങളിൽ അഹരോന്റെ മക്കള്‍ക്കു കിട്ടി. അവര്‍ക്കായിരുന്നു ഒന്നാമത്തെ നറുക്കു വന്നത്.
11
യെഹൂദാമലനാട്ടിൽ അവര്‍ അനാക്കിന്റെ അപ്പനായ അര്‍ബ്ബയുടെ പട്ടണമായ ഹെബ്രോനും അതിനു ചുറ്റുമുള്ള പുല്പുറങ്ങളും അവര്‍ക്കു കൊടുത്തു.
12
എന്നാൽ പട്ടണത്തോടു ചേര്‍ന്ന നിലങ്ങളും ഗ്രാമങ്ങളും അവര്‍ യെഫുന്നെയുടെ മകനായ കാലേബിന് അവകാശമായി കൊടുത്തു.
13
ഇങ്ങനെ അവര്‍ പുരോഹിതനായ അഹരോന്റെ മക്കള്‍ക്ക്, കൊലചെയ്തവന് സങ്കേതനഗരമായ ഹെബ്രോനും അതിന്റെ പുല്പുറങ്ങളും ലിബ്നയും അതിന്റെ പുല്പുറങ്ങളും
14
യത്ഥീരും അതിന്റെ പുല്പുറങ്ങളും എസ്തെമോവയും അതിന്റെ പുല്പുറങ്ങളും
15
ഹോലോനും അതിന്റെ പുല്പുറങ്ങളും ദെബീരും അതിന്റെ പുല്പുറങ്ങളും
16
അയീനും അതിന്റെ പുല്പുറങ്ങളും യുത്തയും അതിന്റെ പുല്പുറങ്ങളും ബേത്ത്-ശേമെശും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ ആ രണ്ടു ഗോത്രങ്ങളിൽ ഒമ്പതു പട്ടണവും,
17
ബെന്യാമീന്‍ഗോത്രത്തിൽ ഗിബെയോനും അതിന്റെ പുല്പുറങ്ങളും ഗേബയും അതിന്റെ പുല്പുറങ്ങളും
18
അനാഥോത്തും അതിന്റെ പുല്പുറങ്ങളും അൽമോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും കൊടുത്തു.
19
അഹരോന്റെ മക്കളായ പുരോഹിതന്മാര്ക്ക് എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
20
കെഹാത്തിന്റെ ശേഷം മക്കളായ ലേവ്യര്‍ക്ക്, കെഹാത്യകുടുംബങ്ങള്‍ക്കു തന്നെ, നറുക്കുപ്രകാരം കിട്ടിയ പട്ടണങ്ങള്‍ എഫ്രയീംഗോത്രത്തിൽ ആയിരുന്നു.
21
എഫ്രയീംനാട്ടിൽ, കൊലചെയ്തവനു സങ്കേതനഗരമായ ശെഖേമും അതിന്റെ പുല്പുറങ്ങളും ഗേസെരും അതിന്റെ പുല്പുറങ്ങളും
22
കിബ്സയീമും അതിന്റെ പുല്പുറങ്ങളും ബേത്ത്-ഹോരോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
23
ദാന്‍ഗോത്രത്തിൽ എൽതെക്കേയും അതിന്റെ പുല്പുറങ്ങളും ഗിബ്ബെഥോനും അതിന്റെ പുല്പുറങ്ങളും
24
അയ്യാലോനും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
25
മനശ്ശെയുടെ പാതിഗോത്രത്തിൽ താനാക്കും അതിന്റെ പുല്പുറങ്ങളും ഗത്ത്-രിമ്മോനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും അവര്‍ക്കു കൊടുത്തു.
26
ഇങ്ങനെ കെഹാത്തിന്റെ ശേഷം മക്കളുടെ കുടുംബങ്ങള്‍ക്ക് എല്ലാംകൂടി പത്തു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
27
ലേവ്യരുടെ കുടുംബങ്ങളിൽ ഗേര്‍ശോന്റെ മക്കള്‍ക്കു മനശ്ശെയുടെ പാതിഗോത്രത്തിൽ, കൊലചെയ്തവനു സങ്കേതനഗരമായ ബാശാനിലെ ഗോലാനും അതിന്റെ പുല്പുറങ്ങളും ബെയെസ്തെരയും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ രണ്ടു പട്ടണവും
28
യിസ്സാഖാര്‍ഗോത്രത്തിൽ കിശ്യോനും അതിന്റെ പുല്പുറങ്ങളും ദാബെരത്തും അതിന്റെ പുല്പുറങ്ങളും
29
യര്‍മ്മൂത്തും അതിന്റെ പുല്പുറങ്ങളും ഏന്-ഗന്നീമും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
30
ആശേര്‍ഗോത്രത്തിൽ മിശാലും അതിന്റെ പുല്പുറങ്ങളും അബ്ദോനും അതിന്റെ പുല്പുറങ്ങളും
31
ഹെൽക്കത്തും അതിന്റെ പുല്പുറങ്ങളും രെഹോബും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
32
നഫ്താലിഗോത്രത്തിൽ, കൊല ചെയ്തവനു സങ്കേതനഗരമായ ഗലീലയിലെ കേദെശും അതിന്റെ പുല്പുറങ്ങളും ഹമ്മോത്ത്- ദോരും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥാനും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ മൂന്നു പട്ടണവും കൊടുത്തു.
33
ഗേര്‍ശോന്യര്‍ക്കു കുടുംബംകുടുംബമായി എല്ലാംകൂടി പതിമ്മൂന്നു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
34
ശേഷം ലേവ്യരിൽ മെരാര്യകുടുംബങ്ങള്‍ക്ക് സെബൂലൂന്‍ഗോത്രത്തിൽ യൊക്നെയാമും അതിന്റെ പുല്പുറങ്ങളും കര്‍ത്ഥയും അതിന്റെ പുല്പുറങ്ങളും
35
ദിമ്നിയും അതിന്റെ പുല്പുറങ്ങളും നഹലാലും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും
36
രൂബേന്‍ഗോത്രത്തിൽ ബേസെരും അതിന്റെ പുല്പുറങ്ങളും യഹ്സയും അതിന്റെ പുല്പുറങ്ങളും
37
കെദേമോത്തും അതിന്റെ പുല്പുറങ്ങളും മേഫാത്തും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ നാലു പട്ടണവും,
38
ഗാദ്ഗോത്രത്തിൽ, കൊലചെയ്തവനു സങ്കേതനഗരമായ ഗിലെയാദിലെ രാമോത്തും അതിന്റെ പുല്പുറങ്ങളും മഹനയീമും അതിന്റെ പുല്പുറങ്ങളും
39
ഹെശ്ബോനും അതിന്റെ പുല്പുറങ്ങളും യസേരും അതിന്റെ പുല്പുറങ്ങളും ഇങ്ങനെ എല്ലാംകൂടി നാലു പട്ടണവും കൊടുത്തു.
40
അങ്ങനെ ശേഷം ലേവ്യകുടുംബങ്ങളായ മെരാര്യര്‍ക്ക് നറുക്കുപ്രകാരം കുടുംബംകുടുംബമായി കിട്ടിയ പട്ടണങ്ങള്‍ എല്ലാംകൂടി പന്ത്രണ്ട് ആയിരുന്നു.
41
യിസ്രായേൽമക്കളുടെ അവകാശത്തിൽ ലേവ്യര്‍ക്ക് എല്ലാം കൂടി നാല്പത്തിയെട്ടു പട്ടണവും അവയുടെ പുല്പുറങ്ങളും കിട്ടി.
42
ഈ പട്ടണങ്ങളിൽ ഓരോന്നിനു ചുറ്റും പുല്പുറങ്ങള് ഉണ്ടായിരുന്നു; ഈ പട്ടണങ്ങള്‍ക്കൊക്കെയും അങ്ങനെ തന്നെ ഉണ്ടായിരുന്നു.
43
യഹോവ യിസ്രായേലിനു താന്‍ അവരുടെ പിതാക്കന്മാര്ക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവര്‍ അതു കൈവശമാക്കി അവിടെ കുടിപാര്‍ത്തു.
44
യഹോവ അവരുടെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെയൊക്കെയും ചുറ്റും അവര്‍ക്കു സ്വസ്ഥത നല്കി ശത്രുക്കളിൽ ഒരുത്തനും അവരുടെ മുമ്പിൽ നിന്നിട്ടില്ല; യഹോവ സകല ശത്രുക്കളെയും അവരുടെ കൈയിൽ ഏല്പിച്ചു.
45
യഹോവ യിസ്രായേൽഗൃഹത്തോട് അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.
← Chapter 20
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 22 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24