bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Numbers 1
Numbers 1
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 2 →
1
അവര്‍ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ രണ്ടാം സംവത്സരം രണ്ടാം മാസം ഒന്നാം തീയതി യഹോവ സീനായിമരുഭൂമിയിൽ സമാഗമനകൂടാരത്തിൽവച്ച് മോശെയോട് അരുളിച്ചെയ്തത് എന്തെന്നാൽ:
2
നിങ്ങള്‍ യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകല പുരുഷന്മാരെയും ആളാംപ്രതി പേര്‍വഴി ചാര്‍ത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.
3
നീയും അഹരോനും യിസ്രായേലിൽ ഇരുപതു വയസ്സുമുതൽ മേലോട്ട്, യുദ്ധത്തിനു പുറപ്പെടുവാന്‍ പ്രാപ്തിയുള്ള എല്ലാവരെയും ഗണംഗണമായി എണ്ണേണം.
4
ഓരോ ഗോത്രത്തിൽനിന്നു തന്റെ കുടുംബത്തിൽ തലവനായ ഒരുത്തന് നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണം.
5
നിങ്ങളോടുകൂടെ നില്ക്കേണ്ടുന്ന പുരുഷന്മാരുടെ പേരാവിത്: രൂബേന്‍ഗോത്രത്തിൽ ശെദേയൂരിന്റെ മകന് എലീസൂര്‍;
6
ശിമെയോന്‍ഗോത്രത്തിൽ സൂരീശദ്ദായിയുടെ മകന് ശെലൂമീയേൽ;
7
യെഹൂദാഗോത്രത്തിൽ അമ്മീനാദാബിന്റെ മകന് നഹശോന്‍;
8
യിസ്സാഖാര്‍ഗോത്രത്തിൽ സൂവാരിന്റെ മകന് നെഥനയേൽ;
9
സെബൂലൂന്‍ഗോത്രത്തിൽ ഹോലോന്റെ മകന് എലീയാബ്;
10
യോസേഫിന്റെ മക്കളിൽ എഫ്രയീംഗോത്രത്തിൽ അമ്മീഹൂദിന്റെ മകന് എലീശാമാ; മനശ്ശെഗോത്രത്തിൽ പെദാസൂരിന്റെ മകന് ഗമലീയേൽ;
11
ബെന്യാമീന്‍ഗോത്രത്തിൽ ഗിദെയോനിയുടെ മകന് അബീദാന്‍;
12
ദാന്‍ഗോത്രത്തിൽ അമ്മീശദ്ദായിയുടെ മകന് അഹീയേസെര്‍;
13
ആശേര്‍ഗോത്രത്തിൽ ഒക്രാന്റെ മകന് പഗീയേൽ;
14
ഗാദ്ഗോത്രത്തിൽ ദെയൂവേലിന്റെ മകന് എലീയാസാഫ്;
15
നഫ്താലിഗോത്രത്തിൽ ഏനാന്റെ മകന് അഹീര.
16
ഇവര്‍ സംഘത്തിൽനിന്നു വിളിക്കപ്പെട്ടവരും തങ്ങളുടെ പിതൃഗോത്രങ്ങളിൽ പ്രഭുക്കന്മാരും യിസ്രായേലിൽ സഹസ്രാധിപന്മാരും ആയിരുന്നു.
17
കുറിക്കപ്പെട്ട ഈ പുരുഷന്മാരെ മോശെയും അഹരോനും കൂട്ടിക്കൊണ്ടുപോയി.
18
രണ്ടാം മാസം ഒന്നാം തീയതി അവര്‍ സര്‍വസഭയെയും വിളിച്ചുകൂട്ടി; അവര്‍ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു പേരുപേരായി താന്താങ്ങളുടെ വംശവിവരം അറിയിച്ചു.
19
യഹോവ മോശെയോടു കല്പിച്ചതുപോലെ അവന് സീനായിമരുഭൂമിയിൽവച്ച് അവരുടെ എണ്ണമെടുത്തു.
20
യിസ്രായേലിന്റെ മൂത്തമകനായ രൂബേന്റെ മക്കളുടെ സന്തതികള്‍ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ട്, യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
21
രൂബേന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ നാല്പത്താറായിരത്തഞ്ഞൂറു പേര്.
22
ശിമെയോന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ആളാംപ്രതി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
23
ശിമെയോന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അമ്പത്തൊമ്പതിനായിരത്തിമുന്നൂറു പേര്.
24
ഗാദിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
25
ഗാദ്ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ നാല്പത്തയ്യായിരത്തറുനൂറ്റമ്പത് പേര്.
26
യെഹൂദായുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
27
യെഹൂദാഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ എഴുപത്തിനാലായിരത്തറുനൂറ് പേര്.
28
യിസ്സാഖാരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
29
യിസ്സാഖാര്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അമ്പത്തിനാലായിരത്തിനാനൂറു പേര്.
30
സെബൂലൂന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
31
സെബൂലൂന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അമ്പത്തേഴായിരത്തിനാനൂറു പേര്.
32
യോസേഫിന്റെ മക്കളിൽ എഫ്രയീമിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
33
എഫ്രയീംഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ നാല്പതിനായിരത്തഞ്ഞൂറു പേര്.
34
മനശ്ശെയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
35
മനശ്ശെഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ മുപ്പത്തീരായിരത്തി ഇരുനൂറു പേര്.
36
ബെന്യാമീന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
37
ബെന്യാമീന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ മുപ്പത്തയ്യായിരത്തിനാനൂറു പേര്.
38
ദാന്റെ മക്കളുടെ സന്തതികളിൽ കുലം കുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
39
ദാന്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അറുപത്തീരായിരത്തെഴുനൂറു പേര്.
40
ആശേരിന്റെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
41
ആശേര്‍ഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ നാല്പത്തോരായിരത്തഞ്ഞൂറു പേര്.
42
നഫ്താലിയുടെ മക്കളുടെ സന്തതികളിൽ കുലംകുലമായും കുടുംബംകുടുംബമായും ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരും പേരുപേരായി
43
നഫ്താലിഗോത്രത്തിൽ എണ്ണപ്പെട്ടവര്‍ അമ്പത്തിമൂവായിരത്തിനാനൂറു പേര്.
44
മോശെയും അഹരോനും ഗോത്രത്തിന് ഒരുവന് വീതം യിസ്രായേൽപ്രഭുക്കന്മാരായ പന്ത്രണ്ടു പുരുഷന്മാരുംകൂടി എണ്ണമെടുത്തവര്‍ ഇവര്‍ തന്നെ.
45
യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായി ഇരുപതു വയസ്സുമുതൽ മേലോട്ടു യുദ്ധത്തിനു പ്രാപ്തിയുള്ള സകല പുരുഷന്മാരുമായി
46
എണ്ണപ്പെട്ടവര്‍ ആകെ ആറുലക്ഷത്തിമൂവായിരത്തഞ്ഞൂറ്റമ്പതു പേര് ആയിരുന്നു.
47
ഇവരുടെ കൂട്ടത്തിൽ ലേവ്യരെ പിതൃഗോത്രമായി എണ്ണിയില്ല.
48
ലേവിഗോത്രത്തെ മാത്രം എണ്ണരുത്;
49
യിസ്രായേൽമക്കളുടെ ഇടയിൽ അവരുടെ സംഖ്യ എടുക്കയും അരുത് എന്ന് യഹോവ മോശെയോടു കല്പിച്ചിരുന്നു.
50
ലേവ്യരെ സാക്ഷ്യനിവാസത്തിനും അതിന്റെ ഉപകരണങ്ങള്‍ക്കും വസ്തുക്കള്‍ക്കുമൊക്കെ വിചാരകന്മാരായി നിയമിക്കേണം; അവര്‍ തിരുനിവാസവും അതിന്റെ ഉപകരണങ്ങളൊക്കെയും വഹിക്കേണം; അവര്‍ അതിനു ശുശ്രൂഷ ചെയ്കയും തിരുനിവാസത്തിന്റെ ചുറ്റും പാളയമടിച്ചു പാര്‍ക്കയും വേണം.
51
തിരുനിവാസം പുറപ്പെടുമ്പോള്‍ ലേവ്യര്‍ അത് അഴിച്ചെടുക്കേണം; തിരുനിവാസം അടിക്കുമ്പോള്‍ ലേവ്യര്‍ അതു നിവിര്‍ത്തേണം; ഒരന്യന്‍ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
52
യിസ്രായേൽമക്കള്‍ ഗണംഗണമായി ഓരോരുത്തന് താന്താന്റെ പാളയത്തിലും ഓരോരുത്തന് താന്താന്റെ കൊടിക്കരികെയും ഇങ്ങനെ കൂടാരം അടിക്കേണം.
53
എന്നാൽ യിസ്രായേൽമക്കളുടെ സംഘത്തിന്മേൽ ക്രോധം ഉണ്ടാകാതിരിക്കേണ്ടതിനു ലേവ്യര്‍ സാക്ഷ്യനിവാസത്തിനു ചുറ്റും പാളയമിറങ്ങേണം; ലേവ്യര്‍ സാക്ഷ്യനിവാസത്തിന്റെ കാര്യം നോക്കേണം
54
എന്ന് യഹോവ മോശെയോടു കല്പിച്ചതുപോലെ എല്ലാം യിസ്രായേൽമക്കള്‍ ചെയ്തു; അതുപോലെതന്നെ അവര്‍ ചെയ്തു.
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 2 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36