bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Numbers 5
Numbers 5
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 6 →
1
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2
സകല കുഷ്ഠരോഗിയെയും സകല സ്രവക്കാരനെയും ശവത്താൽ അശുദ്ധനായ ഏവനെയും പാളയത്തിൽനിന്നു പുറത്താക്കുവാന്‍ യിസ്രായേൽമക്കളോടു കല്പിക്ക.
3
ആണായാലും പെണ്ണായാലും അവരെ പാളയത്തിൽനിന്നു പുറത്താക്കേണം; ഞാന്‍ അവരുടെ മധ്യേ വസിക്കയാൽ അവര്‍ തങ്ങളുടെ പാളയം അശുദ്ധമാക്കരുത്.
4
യിസ്രായേൽമക്കള്‍ അങ്ങനെ ചെയ്ത് അവരെ പാളയത്തിൽനിന്നു പുറത്താക്കി; യഹോവ മോശെയോടു കല്പിച്ചതുപോലെതന്നെ യിസ്രായേൽമക്കള്‍ ചെയ്തു.
5
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
6
നീ യിസ്രായേൽമക്കളോടു പറക: ഒരു പുരുഷനോ സ്ത്രീയോ യഹോവയോടു ദ്രോഹിച്ചു മനുഷ്യരുടെ ഇടയിൽ നടപ്പുള്ള വല്ല പാപവും ചെയ്തിട്ടു കുറ്റക്കാരായാൽ
7
ചെയ്ത പാപം അവര്‍ ഏറ്റുപറകയും തങ്ങളുടെ അകൃത്യത്തിനു പ്രതിശാന്തിയായി മുതലും അതിന്റെ അഞ്ചിലൊന്നും കൂട്ടി, തങ്ങള്‍ അകൃത്യം ചെയ്തവനു പകരം കൊടുക്കേണം.
8
എന്നാൽ അകൃത്യത്തിനു പ്രതിശാന്തി വാങ്ങുവാന്‍ അവനു ചാര്ച്ചക്കാരന് ഇല്ലെങ്കിൽ അകൃത്യത്തിനുള്ള പ്രതിശാന്തി യഹോവയ്ക്കു കൊടുക്കുന്നതു പുരോഹിതന് ഇരിക്കേണം; അതുകൂടാതെ അവനുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനുള്ള പ്രായശ്ചിത്തത്തിന്റെ ആട്ടുകൊറ്റനെയും അര്‍പ്പിക്കേണം.
9
യിസ്രായേൽമക്കള്‍ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരുന്ന സകല വിശുദ്ധവസ്തുക്കളിലും ഉദര്‍ച്ചയായതൊക്കെയും അവന് ഇരിക്കേണം.
10
ആരെങ്കിലും ശുദ്ധീകരിച്ചര്‍പ്പിക്കുന്ന വസ്തുക്കള്‍ അവനുള്ളവയായിരിക്കേണം; ആരെങ്കിലും പുരോഹിതനു കൊടുക്കുന്നതെല്ലാം അവനുള്ളതായിരിക്കേണം.
11
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
12
നീ യിസ്രായേൽമക്കളോടു പറയേണ്ടത് എന്തെന്നാൽ: വല്ല പുരുഷന്റെയും ഭാര്യ പിഴച്ച് അവനോടു ദ്രോഹിച്ച്,
13
ഒരുത്തന് അവളോടുകൂടെ ശയിക്കയും അത് അവളുടെ ഭര്‍ത്താവിനു വെളിപ്പെടാതെ മറവായിരിക്കയും അവള് അശുദ്ധയാകയും അവള്‍ക്കു വിരോധമായി സാക്ഷി ഇല്ലാതിരിക്കയും
14
അവള് ക്രിയയിൽ പിടിപെടാതിരിക്കയും ശങ്കാവിഷം അവനെ ബാധിച്ച് അവന് ഭാര്യയെ സംശയിക്കയും അവള് അശുദ്ധയായിരിക്കയും ചെയ്താൽ, അല്ലെങ്കിൽ ശങ്കാവിഷം അവനെ ബാധിച്ച് അവന് ഭാര്യയെ സംശയിക്കയും അവള് അശുദ്ധയല്ലാതിരിക്കയും ചെയ്താൽ
15
ആ പുരുഷന് ഭാര്യയെ പുരോഹിതന്റെ അടുക്കൽ കൊണ്ടുചെല്ലേണം; അവള്‍ക്കുവേണ്ടി വഴിപാടായിട്ട് ഒരിടങ്ങഴി യവപ്പൊടിയും കൊണ്ടുചെല്ലേണം; അതിന്മേൽ എണ്ണ ഒഴിക്കരുത്; കുന്തുരുക്കം ഇടുകയും അരുത്; അതു സംശയത്തിന്റെ ഭോജനയാഗമല്ലോ, അപരാധജ്ഞാപകമായ ഭോജനയാഗം തന്നെ.
16
പുരോഹിതന് അവളെ അടുക്കൽ വരുത്തി യഹോവയുടെ സന്നിധിയിൽ നിര്‍ത്തേണം.
17
പുരോഹിതന് ഒരു മണ്‍പാത്രത്തിൽ വിശുദ്ധജലം എടുക്കേണം; പുരോഹിതന് തിരുനിവാസത്തിന്റെ നിലത്തെ പൊടി കുറെ എടുത്ത് ആ വെള്ളത്തിൽ ഇടേണം.
18
പുരോഹിതന് സ്ത്രീയെ യഹോവയുടെ സന്നിധിയിൽ നിര്‍ത്തി അവളുടെ തലമുടി അഴിച്ച് അപരാധജ്ഞാപകത്തിന്റെ ഭോജനയാഗം അവളുടെ കൈയിൽ വയ്ക്കേണം; പുരോഹിതന്റെ കൈയിൽ ശാപകരമായ കയ്പുവെള്ളവും ഉണ്ടായിരിക്കേണം.
19
പുരോഹിതന് അവളെക്കൊണ്ട് സത്യം ചെയ്യിച്ച് അവളോടു പറയേണ്ടത്: ആരും നിന്നോടുകൂടെ ശയിക്കയും നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ അശുദ്ധിയിലേക്കു തിരികയും ചെയ്തിട്ടില്ല എങ്കിൽ ശാപകരമായ ഈ കയ്പുവെള്ളത്തിന്റെ ദോഷം നിനക്കു വരാതിരിക്കട്ടെ.
20
എന്നാൽ നിനക്കു ഭര്‍ത്താവുണ്ടായിരിക്കെ നീ പിഴച്ച് അശുദ്ധയാകയും നിന്റെ ഭര്‍ത്താവല്ലാതെ മറ്റൊരു പുരുഷന് നിന്നോടുകൂടെ ശയിക്കയും ചെയ്തിട്ടുണ്ടെങ്കിൽ -
21
അപ്പോള്‍ പുരോഹിതന് സ്ത്രീയെക്കൊണ്ടു ശാപസത്യം ചെയ്യിച്ച് അവളോട്: യഹോവ നിന്റെ നിതംബം ക്ഷയിപ്പിക്കയും ഉദരം വീര്‍പ്പിക്കയും ചെയ്തു നിന്റെ ജനത്തിന്റെ ഇടയിൽ നിന്നെ ശാപവും പ്രാക്കും ആക്കിത്തീര്‍ക്കട്ടെ.
22
ശാപകരമായ ഈ വെള്ളം നിന്റെ കുടലിൽ ചെന്നു നിന്റെ ഉദരം വീര്‍പ്പിക്കയും നിന്റെ നിതംബം ക്ഷയിപ്പിക്കയും ചെയ്യും എന്നു പറയേണം. അതിന് സ്ത്രീ: ആമേന്‍, ആമേന്‍ എന്നു പറയേണം.
23
പുരോഹിതന് ഈ ശാപങ്ങള്‍ ഒരു പുസ്തകത്തിൽ എഴുതി കയ്പുവെള്ളത്തിൽ കഴുകി കലക്കേണം.
24
അവന് ശാപകരമായ കയ്പുവെള്ളം സ്ത്രീയെ കുടിപ്പിക്കേണം; ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കയ്പായിത്തീരും;
25
പുരോഹിതന് സ്ത്രീയുടെ കൈയിൽനിന്നു സംശയത്തിന്റെ ഭോജനയാഗം വാങ്ങി യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്തു യാഗപീഠത്തിന്മേൽ അര്‍പ്പിക്കേണം.
26
പിന്നെ പുരോഹിതന് ഭോജനയാഗത്തിൽ ഒരു പിടി എടുത്ത് യാഗപീഠത്തിന്മേൽ നിവേദ്യമായി ദഹിപ്പിക്കേണം; അതിന്റെശേഷം സ്ത്രീയെ ആ വെള്ളം കുടിപ്പിക്കേണം.
27
അവള് അശുദ്ധയായി തന്റെ ഭര്‍ത്താവോടു ദ്രോഹം ചെയ്തിട്ടുണ്ടെങ്കിൽ അവളെ വെള്ളം കുടിപ്പിച്ചശേഷം ശാപകരമായ വെള്ളം അവളുടെ ഉള്ളിൽ ചെന്നു കയ്പായിത്തീരും; അവളുടെ ഉദരം വീര്‍ക്കയും നിതംബം ക്ഷയിക്കയും സ്ത്രീ തന്റെ ജനത്തിന്റെ ഇടയിൽ ശാപഗ്രസ്തയായിരിക്കയും ചെയ്യും.
28
എന്നാൽ സ്ത്രീ അശുദ്ധയാകാതെ നിര്‍മ്മല ആകുന്നു എങ്കിൽ അവള്‍ക്കു ദോഷം വരികയില്ല; അവള് ഗര്‍ഭം ധരിക്കും.
29
ഇതാകുന്നു പാതിവ്രത്യസംശയം സംബന്ധിച്ചുള്ള പ്രമാണം;
30
ഒരു സ്ത്രീ ഭര്‍ത്താവുണ്ടായിരിക്കെ പിഴച്ച് അശുദ്ധയാകയോ ശങ്കാവിഷം അവനെ ബാധിച്ച്, അവന് ഭാര്യയെ സംശയിക്കയോ ചെയ്തിട്ട് അവളെ യഹോവയുടെ സന്നിധിയിൽ നിര്‍ത്തുമ്പോള്‍ പുരോഹിതന് ഈ പ്രമാണമൊക്കെയും അവളിൽ നടത്തേണം.
31
എന്നാൽ പുരുഷന് അകൃത്യത്തിൽ ഓഹരിക്കാരനാകയില്ല; സ്ത്രീയോ തന്റെ അകൃത്യം വഹിക്കും.
← Chapter 4
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 6 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36