bible
ra
🌐 Language
English
Español
Français
Deutsch
Português
Italiano
Nederlands
Русский
中文
日本語
한국어
العربية
Türkçe
Tiếng Việt
ไทย
Indonesia
All Languages
Home
/
Malayalam
/
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
/
Numbers 13
Numbers 13
Malayalam Bible (OV-BSI) 2016 (സത്യവേദപുസ്തകം OV Bible (BSI))
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 14 →
1
യഹോവ പിന്നെയും മോശെയോട് അരുളിച്ചെയ്തത്:
2
യിസ്രായേൽമക്കള്‍ക്കു ഞാന്‍ കൊടുപ്പാനിരിക്കുന്ന കനാന്‍ദേശം ഒറ്റുനോക്കേണ്ടതിന് ആളുകളെ അയയ്ക്ക; അതതു ഗോത്രത്തിൽനിന്ന് ഓരോ ആളെ അയയ്ക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.
3
അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാന്‍മരുഭൂമിയിൽനിന്ന് അവരെ അയച്ചു; ആ പുരുഷന്മാരൊക്കെയും യിസ്രായേൽമക്കളിൽ തലവന്മാര് ആയിരുന്നു. അവരുടെ പേര് ആവിത്:
4
രൂബേന്‍ഗോത്രത്തിൽ സക്കൂരിന്റെ മകന് ശമ്മൂവ.
5
ശിമെയോന്‍ഗോത്രത്തിൽ ഹോരിയുടെ മകന് ശാഫാത്ത്.
6
യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകന് കാലേബ്.
7
യിസ്സാഖാര്‍ഗോത്രത്തിൽ യോസേഫിന്റെ മകന് ഈഗാൽ.
8
എഫ്രയീംഗോത്രത്തിൽ നൂന്റെ മകന് ഹോശേയ.
9
ബെന്യാമീന്‍ഗോത്രത്തിൽ രാഫൂവിന്റെ മകന് പൽതി.
10
സെബൂലൂന്‍ഗോത്രത്തിൽ സോദിയുടെ മകന് ഗദ്ദീയേൽ.
11
യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകന് ഗദ്ദി.
12
ദാന്‍ഗോത്രത്തിൽ ഗെമല്ലിയുടെ മകന് അമ്മീയേൽ.
13
ആശേര്‍ഗോത്രത്തിൽ മീഖായേലിന്റെ മകന് സെഥൂര്‍.
14
നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകന് നഹ്ബി.
15
ഗാദ്ഗോത്രത്തിൽ മാഖിയുടെ മകന് ഗയൂവേൽ.
16
ദേശം ഒറ്റുനോക്കുവാന്‍ മോശെ അയച്ച പുരുഷന്മാരുടെ പേര് ഇവതന്നെ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയയ്ക്കു യോശുവ എന്നു പേരിട്ടു.
17
മോശെ കനാന്‍ദേശം ഒറ്റുനോക്കുവാന്‍ അവരെ അയച്ച് അവരോട്: നിങ്ങള്‍ ഈ വഴി തെക്കേ ദേശത്തു ചെന്നു മലയിൽ കയറി:
18
ദേശം ഏതുവിധമുള്ളത്, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;
19
അവര്‍ പാര്‍ക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവര്‍ വസിക്കുന്ന പട്ടണങ്ങള്‍ പാളയങ്ങളോ കോട്ടകളോ,
20
ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിന്‍; നിങ്ങള്‍ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിന്‍ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.
21
അങ്ങനെ അവര്‍ കയറിപ്പോയി, സീന്‍മരുഭൂമിമുതൽ ഹമാത്തിനു പോകുന്ന വഴിയായി രഹോബ്വരെ ദേശത്തെ ശോധനചെയ്തു.
22
അവര്‍ തെക്കേ ദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോന്‍ മിസ്രയീമിലെ സോവാരിന് ഏഴു സംവത്സരം മുമ്പേ പണിതതായിരുന്നു.
23
അവര്‍ എസ്കോൽതാഴ്വരയോളം ചെന്ന് അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്ത് ഒരു തണ്ടിന്മേൽ കെട്ടി രണ്ടു പേര് കൂടി ചുമന്നു; അവര്‍ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.
24
യിസ്രായേൽമക്കള്‍ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന് എസ്കോൽതാഴ്വര എന്നു പേരായി.
25
അവര്‍ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.
26
അവര്‍ യാത്ര ചെയ്തു പാരാന്‍മരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സര്‍വസഭയുടെയും അടുക്കൽവന്ന് അവരോടും സര്‍വസഭയോടും വര്‍ത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
27
അവര്‍ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങള്‍ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; അതിലെ ഫലങ്ങള്‍ ഇതാ.
28
എങ്കിലും ദേശത്തു പാര്‍ക്കുന്ന ജനങ്ങള്‍ ബലവാന്മാരും പട്ടണങ്ങള്‍ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങള്‍ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.
29
അമാലേക്യര്‍ തെക്കേ ദേശത്ത് പാര്‍ക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പര്‍വതങ്ങളിൽ പാര്‍ക്കുന്നു; കനാന്യര്‍ കടല്ക്കരയിലും യോര്ദ്ദാന് നദീതീരത്തും പാര്‍ക്കുന്നു.
30
എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമര്‍ത്തി: നാം ചെന്ന് അതു കൈവശമാക്കുക; അതു ജയിപ്പാന്‍ നമുക്കു കഴിയും എന്നു പറഞ്ഞു.
31
എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാര്: ആ ജനത്തിന്റെ നേരേ ചെല്ലുവാന്‍ നമുക്കു കഴികയില്ല; അവര്‍ നമ്മിലും ബലവാന്മാര് ആകുന്നു എന്നു പറഞ്ഞു.
32
തങ്ങള്‍ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവര്‍ യിസ്രായേൽമക്കളോടു ദുര്‍വര്‍ത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങള്‍ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങള്‍ അവിടെ കണ്ട ജനമൊക്കെയും അതികായന്മാര്;
33
അവിടെ ഞങ്ങള്‍ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങള്‍ക്കുതന്നെ ഞങ്ങള്‍ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങള്‍ അങ്ങനെതന്നെ ആയിരുന്നു.
← Chapter 12
Jump to:
Chapter 1
Chapter 2
Chapter 3
Chapter 4
Chapter 5
Chapter 6
Chapter 7
Chapter 8
Chapter 9
Chapter 10
Chapter 11
Chapter 12
Chapter 13
Chapter 14
Chapter 15
Chapter 16
Chapter 17
Chapter 18
Chapter 19
Chapter 20
Chapter 21
Chapter 22
Chapter 23
Chapter 24
Chapter 25
Chapter 26
Chapter 27
Chapter 28
Chapter 29
Chapter 30
Chapter 31
Chapter 32
Chapter 33
Chapter 34
Chapter 35
Chapter 36
Chapter 14 →
All chapters:
1
2
3
4
5
6
7
8
9
10
11
12
13
14
15
16
17
18
19
20
21
22
23
24
25
26
27
28
29
30
31
32
33
34
35
36